സംവാദം:ശൈഖ് അബ്ദുൽ ഖാദിർ ജീലാനി
"അബ്ദുൽ ഖാദിൽ അൽ ഗീലാനി ഇബ്നു സ്വാലിഹ് ഇബ്നു ജംഗിദോസ്ത് എന്നാണ് പൂർണ്ണനാമം. ഖാദിരി സൂഫിപരമ്പരയുടെ പ്രധാന കണ്ണിയായ ശൈഖ് ഗീലാനി, കാസ്പിയൻ കടലിന്റെ വടക്കുള്ള പേർഷ്യൻ (ഇറാൻ) പ്രവശ്യയായ ഗീലാൻ എന്ന പ്രദേശത്ത്, ഹിജ്റ 470 ,റമദാൻ ഒന്നിന് ജനിച്ചു. പേർഷ്യൻ ഭാഷയിലുള്ള "گ" (ഗ-G) എന്ന അക്ഷരം അറബി ഭാഷയിലില്ലാത്തതിനാൽ കീലാനി എന്നും ജീലാനി എന്നും അറബിക് കൈയ്യെഴുത്തുപ്രതികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജുനൈദ് ബാഗ്ദാദിയുടെ ആത്മീയ പരമ്പരയിലാണ് ഗീലാനി പെടുന്നത്. മുസ്‌ലിം ലോകത്ത് ശൈഖ് ജീലാനി നൽകിയ സംഭാവന,അദ്ദേഹത്തിന് മുഹ്‌യുദ്ദീൻ (വിശ്വാസത്തെ പുനഃരുജ്ജീവിപ്പിച്ചവൻ) എന്ന അപരനാമത്തിലറിയപ്പെടാൻ കാരണമായി. അറബി മലയാള കൃതിയായ മുഹ്‌യുദ്ദീൻ മാല ശൈഖ് ഗീലാനിയെ പ്രകീർത്തിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു കാവ്യസൃഷ്ടിയാണ്."
ഈ ലേഖനം എഴുതപ്പെട്ടപ്പോൾ ഉണ്ടായിരുന്ന മുകളിൽ കൊടുത്ത ഖണ്ഡിക മലയാള സർവ വിജ്ഞാനകോശത്തിലെ ഉള്ളടക്കം ചേർക്കപ്പെട്ടതിനു ശേഷവും പ്രസ്ക്തിയുള്ളതാണ്. മറ്റൊരുകാര്യം മലയാളം സർവവിജ്ഞാനകോശത്തിന്റെ വിവരങ്ങൾ പലപ്പോഴും പൂർണമാകണമെന്നില്ല. അതിനു പലകാരണങ്ങൾ ഉണ്ടാകാം എഴുതപ്പെട്ട കാലം, എഴുതിയ വ്യക്തികൾ തിരെഞ്ഞെടുത്ത അവലംബം,അവരുടെ ഇവ്വിഷയകമായ പരിജ്ഞാനം, പുതിയ കാലത്തെ അന്വേഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും കണ്ടെത്തപ്പെട്ട വിവരങ്ങളുടെ അഭാവം. ഇത് ഈ ലേഖനത്തിനു മാത്രമല്ല പൊതുവായി സൂചിപ്പിച്ചതാണ്--വിചാരം (സംവാദം) 06:34, 7 ഫെബ്രുവരി 2012 (UTC)
- എന്തു കൊണ്ടാണ് അവ ഒഴിവാക്കിയതെന്ന് ഓർമ്മയില്ല. പുതിയ മാറ്റം ശ്രദ്ധിക്കൂ--റോജി പാലാ (സംവാദം) 17:09, 7 ഫെബ്രുവരി 2012 (UTC)