സംവാദം:ശങ്കരാചാര്യർ

Latest comment: 11 ദിവസം മുമ്പ് by 2409:4073:15:CA70:2112:6A9B:A5AD:ECE2 in topic ജഗതി ശങ്കരൻ
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ആരെങ്കിലും Hinduism, Indian_Philosophy ഈ രണ്ട് ടെമ്പ്ലേറ്റിലും ഒന്ന് കൈവെക്കുക.

അതിലെ പല പദങ്ങളുടേയും തത്തുല്യമായ മലയാളം പദം/മലയാളം പേര് എനിക്ക് അറിയില്ല. എനിക്ക് ഉറപ്പുള്ളത് മാത്രം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള പദങ്ങൾ ഇംഗ്ലീഷിൽ തന്നെ ഇട്ടിരീക്കുകയാണ്. പ്രവീൺ, പെരിങ്ങോടൻ അല്ലെങ്കിൽ ഇത് അറിയുന്ന ആരെങ്കിലും‍ ഒന്ന് ശ്രദ്ധിക്കുമല്ലോ. --Shiju 10:51, 26 ഒക്ടോബർ 2006 (UTC)Reply

ഇതിൽ നിറയെ അബദ്ധങ്ങൾ ഉണ്ട്. തിരുത്തുന്നതിൽ വിരോധമുണ്ടോ? ശങ്കരൻ നാം എല്ലാം കരുതുന്നതു പോലെ കേരളത്തിന്‌ ഒരു സംഭാവനയും നൽകിയിട്ടില്ല. :) --ചള്ളിയാൻ 11:42, 10 ജൂൺ 2007 (UTC)Reply

തിരുത്തൂ ചള്ളിയാനേ.. ധൈര്യമായി..--Vssun 20:14, 10 ജൂൺ 2007 (UTC)Reply

സംന്യാസം , സംന്യാസി

തിരുത്തുക

സംന്യാസം , സംന്യാസി - ഇതെന്തരു സംഭവം? സന്യാസം, സന്യാസി എന്നോ, അറ്റ കൈയ്ക്ക് സന്ന്യാസം, സന്ന്യാസി എന്നോ പോരേ?— ഈ തിരുത്തൽ നടത്തിയത് Evuraan (സംവാദംസംഭാവനകൾ)

സന്യാസം/സന്യാസി എന്ന് മതി --Anoopan| അനൂപൻ 10:20, 17 ഓഗസ്റ്റ്‌ 2008 (UTC)

ആദിശങ്കരൻ മലബാറുകാരനായ ഒരു നമ്പൂതിരിയെന്നോ, തുളുനാട്ടുകാരനായ ഒരു എമ്പ്രാന്തരിയെന്നോ അനുമാനിക്കുന്നതിൽ തെറ്റുണ്ടോ?Anoop menon 08:19, 12 മാർച്ച് 2011

എന്തെങ്കിലും തെളിവുകൾ ഉണ്ടോ മേൽ പ്പറഞ്ഞ കാര്യത്തിന് --Jigesh 08:27, 12 മാർച്ച് 2011 (UTC)Reply

ജനനസ്ഥലം

തിരുത്തുക

ശങ്കരാചാര്യർ തെക്കേമലബാറുകാരനായ (പൊന്നാനി താലൂക്ക് അല്ലെങ്കിൽ തിരൂർ താലൂക്ക്, മലപ്പുറം ജില്ല) ഒരു നമ്പൂതിരിയെന്നോ, തുളുനാട്ടിൽ നിന്നും കേരളത്തിലെത്തിയ ഒരു തുളു ബ്രാഹ്മണനെന്നോ അനുമാനിക്കുന്നതിൽ തെറ്റുണ്ടോ?. കേരളത്തിൽ പഴയകാലത്ത് വിദ്വാന്മാരായിരുന്ന മലയാളബ്രാഹ്മണരെല്ലാം തന്നെ വടക്കൻ ജില്ലകളിൽനിന്നുള്ളവരായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല ഇതിന് ഉപോൽബലകമായെടുക്കാം. അതിൽ പറയുന്ന കാക്കശ്ശേരി ഭട്ടതിരി, വില്വമംഗലത്തു സ്വാമിയാർ, കല്ലൂർ നമ്പൂതിരിപ്പാടുമാർ, ആഴ്വാഞ്ചേരി തമ്പ്രാക്കൾ, മേല്പുത്തൂർ, പൂന്താനം, ചെറുശ്ശേരി, കുട്ടഞ്ചേരി മൂസ്സ്, വെള്ളോടു നമ്പൂതിരി, പാതായിക്കര നമ്പൂതിരിമാർ.... എന്നിങ്ങനെ നിരവധി പേർ ഇന്നത്തെ കേരളത്തിലെ വടക്കൻ ജില്ലകളിൽ ജനിച്ചവരായിരുന്നു. കേരളോൽപ്പത്തി പ്രകാരം, കേരളത്തിൽ യാഗഭൂമിയായി കാണാവുന്നത് പെരിയാറിനു വടക്കും, കോരപ്പുഴക്കു തെക്കുമുള്ള ഭൂഭാഗമാണ്. തിരിച്ചുവരാം. പൊന്നാനിക്കടുത്തും ഒരു കാലടിയുണ്ട്. സ്വർഗീയനായ ആചാര്യ നരേന്ദ്രഭൂഷണിന്റെ അഭിപ്രായത്തിൽ ഈ ശങ്കരാചാര്യർ ആദിശങ്കരനല്ല. അഭിനവ ശങ്കരനാണ്. പ്രസ്ഥാനത്രയി ഒഴിച്ചുള്ള മറ്റെല്ലാ കൃതികളുടേയും രചയിതാവ് ഈ അഭിനവശങ്കരനാണെന്ന് അദ്ദേഹം വാദിക്കുന്നു. ശങ്കരാചാര്യരെപ്പറ്റി ചരിത്രപണ്ഡിതന്മാർ ഒന്നുംകൂടി ചികയേണ്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങളുമായി പിന്നീട് വരാം. Anoop menon (സംവാദം) 15:12, 15 മാർച്ച് 2012 (UTC)Reply

ജനനം, ബാല്യം

തിരുത്തുക

മധ്യകേരളത്തിൽ ആലുവാപ്പുഴയ്ക്ക് സമീപമുള്ള കാലടി എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ എന്ന ബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു. ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു.

ശങ്കരാചാര്യർ ജനിച്ച കൊല്ലം തന്നെ സംശയാതീതമായി തെളിയിക്കപ്പെട്ടതല്ല. പിന്നെങ്ങനെ ഈ കപ്പിള്ളി മനയിൽ അദ്ദേഹം ജനിച്ചുവെന്നത് ഇത്ര കൃത്യമായിട്ട് പറയാൻ പറ്റുന്നത്? അദ്ദേഹത്തിന്റെ ജനനസർടിഫിക്കറ്റ് ഇവരുടെയൊക്കെ കൈയിലുണ്ടോ? ഈ കഥ ആ മനക്കാർ ഉണ്ടാക്കിയെടുത്തതാകണം. ശങ്കരാചാര്യർ മലബാറുകാരനാവാനേ തരമുള്ളൂ. കൊച്ചിയേയും, മലബാറിനേയും താരതമ്യപ്പെടുത്തുമ്പോൾ, ഇത്ര വിസ്തൃതിയുണ്ടായിട്ടും, ഇപ്പോഴും തിരുവിതാംകൂറിൽ മലയാള ബ്രാഹ്മണർ എണ്ണത്തിൽ കുറവാണ്. ഏകദേശം 250 കൊല്ലം മുമ്പ്, ഹൈദരാലിയുടെ മലബാർ ആക്രമണകാലത്ത് ധാരാളം നമ്പൂതിരിമാരും, നായന്മാരും അവരുടെ കീഴാളരും തെക്കേ മലബാറിൽ നിന്നും, തിരുവിതാംകൂറിലേക്ക് കുടിയേറിയിട്ടുണ്ട്. കേരളത്തിന്റേയും, തമിഴ് നാടിന്റേയുമെല്ലാം ചരിത്രം ക്രൈസ്തവ മിഷനറിമാരാണ് ആദ്യമായി എഴുതിയത്. ശ്രുതി, സ്മൃതി, ഇതിഹാസങ്ങളിലൊന്നും ഇല്ലാത്ത ആര്യ-ദ്രാവിഡ മിഥ്യാ വാദം ഉണ്ടാക്കിയെടുത്ത് ബ്രാഹ്മണരേയും, അബ്രാഹ്മണരേയും, അല്ലെങ്കിൽ സവർണരേയും, അവർണരേയും തമ്മിൽത്തല്ലിക്കാൻ അവർ ശ്രദ്ധിച്ചു. നമ്മുടെ ചരിത്രകാരന്മാരാകട്ടെ അതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങുകയും, ഇവരുടെ വികൃതചരിത്രം അവലംബിക്കുകയും ചെയ്തു. വേണ്ടവിധം ആർക്കിയോളജിക്കൽ സർവേകൾ നടത്താതേയും, പുരാതനഗ്രന്ഥങ്ങളെ വേണ്ടവണ്ണം പഠിക്കാതേയും കെട്ടുകഥകളെ ചരിത്രമാക്കി മാറ്റി. Anoop Manakkalath (സംവാദം) 09:29, 9 സെപ്റ്റംബർ 2012 (UTC)Reply

ഏതായാലും പറഞ്ഞു പറഞ്ഞ്, അവസാനം കൊട്ട് പതിവു ലക്ഷ്യത്തിൽ തന്നെ കൊടുത്തതു നന്നായി. കേരളത്തിൽ ക്രിസ്തുമതത്തിന്റെ പൗരാണികത തെളിയിക്കാൻ കള്ളക്കഥകൾ ഉണ്ടാക്കിയെന്നായിരുന്നു ക്രൈസ്തവ മിഷനറിമാർക്കെതിരേയുള്ള അനൂപിന്റെ ഇതുവരേയുള്ള സ്ഥിരം ആരോപണം. മിഷനറിമാർ ഹിന്ദുമതത്തിന്റെ ചരിത്രവും കുളം ആക്കിയെന്ന് ഇപ്പോൾ പറയുന്നു. പഹയന്മാരെ സമ്മതിക്കുക തന്നെ വേണം!ജോർജുകുട്ടി (സംവാദം) 10:44, 9 സെപ്റ്റംബർ 2012 (UTC)Reply

ശങ്കരാചാര്യരുടെ ജാതി

തിരുത്തുക

ശങ്കരാചാര്യരുടെ ജാതി വിശ്വകർമ ആണ് എന്ന് ശങ്കര വിജയത്തിൽ ഉള്ള ശ്ലോകം വായിച്ചാൽ മനസിലാകുന്നതാണ്

According to the Shankara Vijaya, when Adi Shankara visited Masulipatam, the Devakammalars became angry at his claim of being a Jagatguru believing an impostor was trying to assume a title that was their own exclusive property. Questioning Shankara his right to the distinction, he sang in reply: Acharyo Sankaranama Twashta putro nasansaya Viprakula Gourordiksha Visvakarmantu Brahmana: I am a decendent of Twashter, [...] I am a Brahmin of the Vishwakarma Caste.Alfred Edward Roberts (Proctor of the Supreme Court of the Island of Ceylon, Member of the Ceylon Branch of the Royal Asatic Society.). Visvakarma, and His Descendants. Ceylon Visvakarma Union, Colombo, Ceylon, 1909. p. 10.

http://en.wikipedia.org/wiki/Adi_Shankara —ഈ തിരുത്തൽ നടത്തിയത് ‎106.67.134.10 (സം‌വാദംസംഭാവനകൾ)

ർ->ൻ

തിരുത്തുക

ശങ്കരാചാര്യർ എന്നതിനെ ശങ്കരാചാര്യൻ എന്നു മാറ്റിയതിനെക്കുറിച്ച്.

അറിയപ്പെടുന്ന പേര് എന്ന നിലയിലാണ് ഈ ലേഖനത്തിന്റെ തലക്കെട്ട് ശങ്കരാചാര്യർ എന്ന് നൽകിയിരുന്നത്. ശങ്കരാചാര്യൻ എന്ന പേര് സാധാരണ ഉപയോഗത്തിലില്ലാത്തതാണെന്ന് കരുതുന്നു. ശങ്കരാചാര്യർ, ആദിശങ്കരൻ എന്നീ പേരുകൾക്കാണ് പ്രചാരം എന്നും. --Vssun (സംവാദം) 07:19, 15 മേയ് 2013 (UTC)Reply

 --സിദ്ധാർത്ഥൻ (സംവാദം) 07:32, 15 മേയ് 2013 (UTC)Reply

അപ്പോ തലക്കെട്ട് ശങ്കരാചാര്യർ എന്ന് തന്നെയല്ലേ വേണ്ടത്?--ഷിജു അലക്സ് (സംവാദം) 08:12, 15 മേയ് 2013 (UTC)Reply

അങ്ങനെത്തന്നെയാണ് ഉദ്ദേശിച്ചത് ഷിജു. --Vssun (സംവാദം) 08:43, 15 മേയ് 2013 (UTC)Reply

  - തലക്കെട്ട് ശങ്കരാചാര്യർ എന്നാക്കി. --Vssun (സംവാദം) 07:31, 30 മേയ് 2013 (UTC)Reply

ശങ്കരാചാര്യൻ ചരിത്രപുരുഷനോ?

തിരുത്തുക

ശങ്കരാചാര്യൻ എന്നൊരു വ്യക്തി ജീവിച്ചിരുന്നു എന്നതിന് ഹിന്ദുമതഗ്രന്ഥങ്ങളല്ലാതെ വിശ്വസനീയമായ ചരിത്രത്തെളിവുകൾ എന്തെങ്കിലുമുണ്ടോ? കടമറ്റത്തു കത്തനാർക്കോ നാറാണത്ത് ഭ്രാന്തനോ ഉള്ളതിൽ കൂടുതലെന്തെങ്കിലും ചരിത്രപരത ഇദ്ദേഹത്തിനുണ്ടോ? --Prince Mathew പ്രിൻസ് മാത്യു 17:50, 25 മേയ് 2013 (UTC)Reply

ആമുഖത്തിലെ ഉള്ളൂർ ഉദ്ധരണി

തിരുത്തുക

ആമുഖത്തിലെ ഉള്ളൂർ ഉദ്ധരണി അധികപ്പറ്റല്ലേ? താളേക്ക് മാറ്റുന്നതല്ലേ നല്ലത്? --Vssun (സംവാദം) 08:29, 26 മേയ് 2013 (UTC)Reply

ജഗതി ശങ്കരൻ

തിരുത്തുക

ജഗദ് ഗുരു ആദി ശങ്കരാചാര്യരുടെ ജാതി അദ്ദേഹം മൂശാരി ബ്രാഹ്മണൻ ആണ് വിശ്വബ്രാഹ്മണരിൽ മൂശാരി ബ്രാഹ്മണൻ [ഞാൻ ഉദ്ദേശിച്ചത് കമ്മാളർ വിഭാഗത്തിലെ മൂശാരി അല്ല ശങ്കരവിജയെ ശ്ലോകത്തിൽ ഇത് പ്രതിപാദിക്കുന്നുണ്ട് ദയവായി ഇത് കൂട്ടിച്ചേർക്കുക 2409:4073:15:CA70:2112:6A9B:A5AD:ECE2 08:59, 24 ഒക്ടോബർ 2024 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ശങ്കരാചാര്യർ&oldid=4121535" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശങ്കരാചാര്യർ" താളിലേക്ക് മടങ്ങുക.