സംവാദം:വേലുത്തമ്പി ദളവ
അണ്ണാ പ്രവീണേ.. ഇതിലെ ശൂന്യതലക്കെട്ടുകൾ മാത്രമല്ലല്ലോ അങ്ങ് നീക്കം ചെയ്തത്. റഫറൻസിനടിയിലെ കോഡുകൾ എന്താ ശുന്യമായിരുന്നോ? അതോ ഇനി റഫറൻസ് ചേർക്കാൻ വരുന്നവർ തന്നെ ചേർക്കുമെന്നോ? --ചള്ളിയാൻ ♫ ♫ 12:28, 7 ജനുവരി 2008 (UTC)
- പ്രിയ ചള്ളിയാന്, ശൂന്യമായ റെഫറന്സുകള് എന്തിനാണ്. റെഫറന്സുമായി വരുന്നവര് ചേര്ക്കട്ടെ. സാദിക് അതൊക്കെ ചേര്ക്കാന് റ്റൂള് ഉണ്ടാക്കീട്ടുണ്ട്. ഊട്ടി എന്ന ലേഖനത്തിന്റെ സമ്വാദ്ം താള് കണ്ടാല് ശൂന്യ തലക്കെട്ടുകള് ഉണ്ടാക്കിയ പ്രശ്നങ്ങള് മനസ്സിലാകും --പ്രവീൺ:സംവാദം 12:35, 7 ജനുവരി 2008 (UTC)
റഫറാൻസ് ചേർക്കുന്നവർ അതും അന്വേഷീച്ച് കണ്ടെത്തണമെന്നാണോ. ഊട്ടിയിലെ ലേഖനം കണ്ടു. തിരുത്തുകൾ കാണ്ട് ആസ്വദിച്ചോളൂ ബ്യൂറോക്രാറ്റ് ചേട്ടാ. --ചള്ളിയാൻ ♫ ♫ 12:37, 7 ജനുവരി 2008 (UTC)
വ്യക്തത (മുഖം)യുള്ള ചിത്രം ചേർക്കൂ,,പ്ലീസ്...90.148.222.149
അസന്തുലിതം
തിരുത്തുകനിക്ഷിപ്ത താൽപ്പര്യങ്ങളും മുൻവിധികളും ചേർത്തെന്നോണം, വളരെ ഋണാത്മകമായാണു് ഈ ലേഖനത്തിൽ ഉടനീളം വേലുത്തമ്പിയെ ചിത്രീകരിച്ചിരിക്കുന്നതു്. ഇതല്ല, അല്ലെങ്കിൽ, ഇതുമാത്രമല്ല വേലുത്തമ്പി ദളവാ. ഈ ലേഖനം, എല്ലാ അവലംബഗ്രന്ഥങ്ങളും ആധാരമാക്കി, വിശദമായ പഠനത്തോടെ ആകമാനം ഉടച്ചുവാർക്കേണ്ടതുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:02, 28 മേയ് 2012 (UTC)
ithu veluthambiye kurichu mosamayi chithreekarikkane upakarikkooo..---- —ഈ തിരുത്തൽ നടത്തിയത് 117.192.194.116 (സംവാദം • സംഭാവനകൾ) തലയോലപ്പറമ്പിനും ചങ്ങനാശ്ശേരിക്കുമൊപ്പം ആലങ്ങാട് ചന്തയും വേലുത്തമ്പി ദളവ സ്ഥാപിച്ചതാണ്.
എവിടെ കുണ്ടറ വിളംബരം?
തിരുത്തുകവേലുത്തമ്പിയെ പറ്റി ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ടിയാൻ നടത്തിയ കുണ്ടറ വിളംബരമാണ്. ലേഖനത്തിൽ ഒരിടത്തും അത് കണ്ടില്ല? --കല്ലുപുരയ്ക്കൻ Kallupurakkan 17:49, 4 ഒക്ടോബർ 2012 (UTC)
ആത്മഹത്യ തീയതി
തിരുത്തുകഇപ്പോഴുള്ള ലേഖനത്തിൽ 1809 മാർച്ച് 9-ന് വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തു എന്നാണ്. പക്ഷേ, മഹച്ചരിതമാല - വേലുത്തമ്പി ദളവ, പേജ് - 524-ൽ കൊടുത്തിരിക്കുന്നത് 1809 ഏപ്രിൽ 8 എന്നാണ്.--കുമാർ വൈക്കം (സംവാദം) 11:16, 17 നവംബർ 2013 (UTC)
- ചേരാത്തെ തീയ്യതി ഇന്നും തുടരുന്നു. ഏതാണു കൃത്യമെന്ന് അറിയാവുന്നവർ വിലയിരുത്തുക. ഇവിടെ പറഞ്ഞിരിക്കുന്നതൊന്നുമല്ല മാർച്ച് 29 നാണ് വേലുത്തമ്പിദളവ ചരമദിനം എന്നും പലസ്ഥലത്തു കാണുന്നുണ്ട്. മതിയായ രേഖപ്രകാരം മാറ്റങ്ങൾ വരുത്തേണ്ടതാണ്. : Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:02, 28 മാർച്ച് 2017 (UTC)
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |