സംവാദം:വിശ്വബ്രാഹ്മണർ
വിശ്വകർമ്മജർ തന്നെയല്ലേ വിശ്വബ്രാഹ്മണർ ? രണ്ടും രണ്ടാണോ ? --103.153.105.30 12:37, 8 ഡിസംബർ 2024 (UTC)
- വിശ്വകർമ്മ ആര്യൻ ശിൽപ്പികൾ ആണ് കമ്മാളർ ദ്രാവിട ശിൽപ്പികളും ദ്രാവിഡ ശില്പികളൾ പൂണൂൽ ഇടാത്തവരാണ് ആര്യൻ ദ്രാവിഡ ശില്പികളുടെ സങ്കര ഇനമാണ് വിശ്വകർമ്മജർ എന്നത് Vipin Babu edakkra (സംവാദം) 15:26, 8 ഡിസംബർ 2024 (UTC)
- 1937 തിരുവിതാംകൂർ രാജാവിന്റെ ഒരു ഉത്തരവിലൂടെയാണ് വിശ്വകർമ്മജർ എന്ന പദവി ഉണ്ടാകുന്നത് ഇത് കമ്മാളർ വിഭാഗത്തെ വിശ്വകർമ്മയിൽ ലയിപ്പിച്ചതാണ് Vipin Babu edakkra (സംവാദം) 15:31, 8 ഡിസംബർ 2024 (UTC)
വിശ്വകർമ്മ സമുദായത്തിൽ ആശാരി എന്നതും ആചാരി എന്നതും ഒന്നാണോ
തിരുത്തുകവിശ്വകർമ്മ സമുദായത്തിൽ ആശാരി എന്നതും ആചാരി എന്നതും ഒന്നാണോ 117.230.92.58 15:25, 8 ഡിസംബർ 2024 (UTC)
- ആശാരി എന്നത് ശില്പി എന്ന അർത്ഥത്തിൽ പറയുന്നതാണ് ആചാരി എന്നത് സ്ഥാനപ്പേരാണ് മഹാക്ഷേത്രങ്ങളോ രാജകൊട്ടാരങ്ങളോ നിർമ്മിക്കുമ്പോൾ ആണ് ഇത്തരം പദവികൾ കിട്ടുക ആചാരി എന്നത് ആര്യൻ പദവി ആണ് Vipin Babu edakkra (സംവാദം) 15:28, 8 ഡിസംബർ 2024 (UTC)
- Travancore Archaeological Series. Vol. 4 page number 85 ഈ പേജ് വായിക്കുക Vipin Babu edakkra (സംവാദം) 15:57, 8 ഡിസംബർ 2024 (UTC)
- Ok ശെരിയാണ് 117.230.92.58 16:08, 8 ഡിസംബർ 2024 (UTC)
കുടിയേറ്റം
തിരുത്തുകആശാരി മാത്രം ആണ് ആന്ധ്രയിൽ നിന്ന് കുടിയേറി എന്നുള്ളത് തെറ്റാണ് എല്ലാ വിഭാഗങ്ങളെയും ആന്ധ്രയിൽ നിന്നും തെലുങ്കാനയിൽ നിന്നും കുടിയേറിയതാണ് എന്നാൽ ആ കാലഘട്ടങ്ങളിൽ സംസ്ഥാനം എന്നത് അതിർത്തി തിരിച്ചിരുന്നില്ല എന്നാൽ ശിലാ ശില്പികൾ അടക്കം പിന്നീട് സ്വർണപ്പണി സ്വീകരിച്ചിട്ടുണ്ട് ഞാൻ ആ സമുദായത്തിൽപ്പെട്ട ഒരു വ്യക്തിയാണ് ഞങ്ങളുടെ മുൻ തല മുറകൾ പിൻ കുടുമ വെക്കുന്നവരായിരുന്നു 2409:4073:4E80:898C:0:0:D988:5703 05:14, 10 ഡിസംബർ 2024 (UTC)
- ആശാരിമാർ ഒഴികെയുള്ളവർ പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ആയിട്ടാണ് കുടിയേറിയത് നിങ്ങൾ പറഞ്ഞ ആശയങ്ങൾക്കു നന്ദി. ഞാൻ ഏതെങ്കിലും ലഭ്യമായ തെളിവുകൾ കിട്ടുമ്പോൾ ഇത് കൂട്ടിച്ചേർക്കുന്നതാണ് Vipin Babu edakkra (സംവാദം) 08:42, 10 ഡിസംബർ 2024 (UTC)
അവലംബം ചേർക്കണം.
തിരുത്തുകഈ ലേഖനസൃഷ്ടിയിൽ കഠിനാധ്വാനം ചെയ്യുന്ന സുഹൃത്തുക്കൾ ശ്രദ്ധിക്കുക. വളരെ പ്രധാനപ്പെട്ട ഒരു ലേഖനവിഷയമാണ് ഇത്. പക്ഷേ, ഈ ലേഖനം നിലനിൽക്കണമെങ്കിൽ അവലംബങ്ങൾ ചേർക്കണം. പരിശോധനയ്ക്ക് അവയുടെ കണ്ണികൾ ലഭ്യമാവണം. ഇവിടെ അവലംബം എന്ന തരത്തിൽ ചേർത്തിരിക്കുന്നവ
- 1. Letters fom Malabar Jakob cattiyar wincher Page number 123
- http://www.keralapsc.org/scstobc.htm#obc
- 2.The Land Of Charity Book by SAMUEL MATEER, page 23
- 3. Bharathiya Viswakarmajar - Edava R. Somanathan. published on 1987 Augus
- 4. Travancore Archaeological Series. Vol. 4 page number 85
- 5. Castes and tribes of southern India by Thurston, Edgar, 1855-1935; Rangachari Page number 61,141, 142 ഒരെണ്ണം പോലും പരിശോധനാസജ്ജമല്ല. http://www.keralapsc.org/scstobc.htm#obc എന്നത് ഒരു ലിങ്ക് എന്ന് തോന്നുമെങ്കിലും Hmm. We’re having trouble finding that site. എന്ന സന്ദേശമാണ് കാണുന്നത്. Letters fom Malabar Jakob cattiyar wincher Page number 123 എന്ന പേജിൽ നായർ സമുദായത്തെക്കുറിച്ച് വിവരണമുണ്ട്, എന്നാൽ വിശ്വബ്രാഹ്മണർ എന്ന് കാണുന്നില്ല. വേറെ ഏതെങ്കിലും പേജിലാണ് വിശദീകരണം ഉള്ളത് എങ്കിൽ, അക്കാര്യം വ്യക്തമാക്കുക.
// ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2024 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.// എന്ന മുന്നറിയിപ്പ് കാര്യമായി പരിഗണിക്കുക. എത്രയും പെട്ടെന്ന് അവലംബങ്ങൾ കണ്ടെത്തി ചേർക്കുക. അല്ലാത്തപക്ഷം മായ്ക്കൽ നിർദ്ദേശിക്കപ്പെട്ടാൽ, നിങ്ങളുടെയെല്ലാം വിലപ്പെട്ട അധ്വാനം വൃഥാവിലാവും എന്ന് മനസ്സിലാക്കുക. മെച്ചപ്പെടുത്താൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:37, 10 ഡിസംബർ 2024 (UTC)