വിശ്വബ്രാഹ്മണർ
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2024 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിശ്വബ്രാഹ്മണ / വിശ്വകർമ്മ വിഭാഗത്തിലെ വിവിധതരം നിർമ്മാണങ്ങൾ നടത്തുന്ന ഉപജാതികൾ ആണ് ആശാരി (വദ്രംഗി / വദ്ല) സ്വർണ്ണാർ,ശിലാ ശില്പി എന്നീ വിഭാഗങ്ങൾ.എന്നാൽ കേരളത്തിൽ ആശാരി എന്ന വിഭാഗം ബ്രാഹ്മണ ജീവിതശൈലി ഉപേക്ഷിച്ചിട്ടുള്ളതിനാൽ ഇവരെ വിശ്വകർമ്മ ആയിട്ടാണ് അറിയപ്പെടുന്നത് എന്നാൽ സ്വർണ്ണാറുകളും ശിലാ ശില്പികളും ആയിട്ടുള്ള വിഭാഗങ്ങൾ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ ബ്രാഹ്മണ ജീവിതശൈലി സ്വീകരിച്ചു വിശ്വബ്രാഹ്മണരായി തന്നെ കഴിയുന്നുണ്ട്.ശക്തൻ തമ്പുരാനും മാർത്താണ്ഡവർമ്മയും അടക്കമുള്ളരാജാക്കന്മാർ അവരുടെ ക്ഷേത്ര നിർമ്മാണത്തിനും ആഭരണ നിർമ്മാണങ്ങൾക്കും ഒക്കെയായിക്ഷേത്ര ശിൽപ്പികളുടെ നാടായ തഞ്ചാവൂരിൽ നിന്നും കൊണ്ടുവന്നതാണ് ഇവരെ. ഇവർ കേരളത്തിൽ ആചാരി എന്ന പേരിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സുതാർ,ശർമ്മ,പാഞ്ചൽ, തർഖാൻ,എന്നീ പേരിലും അറിയപ്പെടുന്നുണ്ട്.മരപ്പണി ചെയ്യുന്ന പുരുഷൻമാരെ മാത്രം തൊഴിൽപരമായി അഭിസംബോധന ചെയ്യുന്ന ഒന്നാണ് ആശാരി എന്ന പദം. ആചാരി എന്ന കുലനാമം ഇവർ പേരിൻറെ കൂടെ ചേർക്കാറുണ്ട് ഇന്ന് എല്ലാവിധ മരപ്പണിക്കാരെയും ആശാരി എന്ന് വിളിക്കുന്നുണ്ട് എന്നാൽ മുൻകാലഘട്ടങ്ങളിൽ അങ്ങനെ ആയിരുന്നില്ല വീടുകളും ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഇല്ലങ്ങളും കൊട്ടാരങ്ങളും നിർമ്മിക്കുന്ന വിശ്വകർമ്മ സമുദായത്തിൽ പെട്ടവരെ മാത്രമാണ് ആശാരി എന്ന് വിളിച്ചിരുന്നത്. ആധുനിക കാലഘട്ടത്തിൽ ആശാരി എന്ന പേര് വിശ്വകർമ്മജരിലും ഇന്ന് ഉപയോഗിക്കുന്നുണ്ട് . മലബാർ മേഖലയിൽ ആശാരിമാർ സൈനിക സേവനത്തിൽ ഏർപ്പെട്ടിരുന്നതായി പതിനേഴാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ജാക്കോബ് കാട്ടിയർ വൈഷർ എന്ന ചരിത്രകാരൻ തൻറെ ലെറ്റേഴ്സ് ഫ്രം മലബാർ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട് .ഈ സൈനിക സേവനത്തെ അനുസ്മരിച്ചുകൊണ്ട് മുൻകാലങ്ങളിൽ ഇവരുടെ വിവാഹദിവസ തലേന്ന് വാളും പരിചയം പിടിച്ചുള്ള പരിചയമുട്ടുകളി എന്ന കലാരൂപം നടത്താറുണ്ട് മലബാറിൽ ഈ കളി ഇവരുടെ സംഭാവനയാണ് .കൊല്ലൂർ മഠം രേഖകൾ പ്രകാരം ആന്ധ്ര പ്രദേശിൽ നിന്നും കേരളത്തിലേക്ക് ആര്യപട്ടൻ ന്മാർ (കേരളത്തിലെ ബ്രാഹ്മണർ) കുടിയേറിയ കാലഘട്ടത്തിൽ അവർക്ക് ഒപ്പം കുടിയേറിയ ആര്യൻ ശില്പികൾ ആണ് എന്നാൽ ആര്യ പട്ടന്മാരുടെ നിർമ്മാണങ്ങൾ എല്ലാം മരം കൊണ്ട് ആയിരുന്നതിനാൽ മരപ്പണിക്കാരായി ചുരുങ്ങി എന്നും ബാക്കിയുള്ളവർ ആന്ധ്രപ്രദേശിലേക്ക് തിരിച്ചുപോയി എന്നും പറയുന്നുണ്ട്.വിശ്വബ്രാഹ്മണർ എന്ന മുഖ്യ വിഭാഗത്തിലെ അഞ്ച് ഉപജാതികളിൽ കേരളത്തിലുള്ള മൂന്നു വിഭാഗങ്ങളാണ് ഇവർ ആശാരി (വദ്രംഗി / വദ്ല ) ശിലാശില്പി ( കാസി )സുപർണസ (സ്വർണ്ണാർ ) ഇവർ കമ്മാളർ വിഭാഗവുമായി വിവാഹബന്ധങ്ങൾ നടത്തിയിരുന്നില്ല ഇവർ എല്ലാവരും സംസ്കൃത ഭാഷയിൽ വാസ്തു ശാസ്ത്രപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരായിരുന്നു. ഇവരിൽ സ്വർണ്ണാറുകളും, ശിലി ശിൽപ്പികളും ബ്രാഹ്മണരുടെ ആചാരങ്ങൾ പിന്തുടരുന്ന വരും ബ്രാഹ്മണർക്ക് തുല്യം ജീവിക്കുന്നവരും ആയിരുന്നു. ആർഷ എന്ന ആര്യൻ പദവും ചാരി എന്ന കൊങ്കൺ പദവും കൂടിച്ചേർന്ന ആർഷചാരി എന്ന പദം ചുരുങ്ങിയാണ് ആശാരി ആയി തീർന്നന്നത് .കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലെ ശിലാലിഖിതങ്ങൾ എല്ലാം തന്നെ ആശാരിമാരുടെ സൃഷ്ടികൾ ആണെന്നുള്ളത് ഈ സമുദായത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. കേരള സർക്കാർ ഇവരെ മറ്റു പിന്നോക്ക സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (OBC)
വേദങ്ങളിലും വർണ്ണ വ്യവസ്ഥയിലും
തിരുത്തുകവേദങ്ങളിൽ രഥകാരൻ, തക്ഷകൻ, സൂത്രധാരൻ, സ്ഥപതി, കഷ്ടകാരൻ,വദംഗി എന്നീ പേരുകളിൽഅറിയപ്പെടുന്നു രഥങ്ങൾ നിർമ്മിക്കുന്നത് കൊണ്ട് ഇവരെ രഥകാരൻ എന്ന് വിളിക്കുന്നു.ക്ഷേത്രങ്ങൾ നിർമ്മിക്കുകയും ശില്പങ്ങൾ നിർമ്മിക്കുകയും ക്ഷേത്രസംബന്ധമായ കണക്കുകൾ കൈകാര്യം ചെയ്യുന്നവരെയും സ്ഥപതി എന്നാണ് വിളിക്കുന്നത് ഇവർ സ്ഥാത്യ വേദം അഭ്യസിച്ചിരിക്കണം.സമ്പത്തിലും പൈതൃകത്തിലും ലോകത്തെ തന്നെ അപൂർവപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ഥപതി മേലാചാരി എന്ന സ്ഥാനം പരമ്പരാഗതമായി പിന്തുടരുന്നത് ഈ സമൂഹത്തിൽ പെട്ട കുടുംബങ്ങൾ ആണ് ക്ഷേത്രത്തിലെ പരമ്പരാഗത അനുഷ്ഠാനമായ ഓണവില്ല് സമർപ്പണവും ഈ കുടുംബത്തിന്റേതാണ്.ഓണവില്ല് സമർപ്പിച്ച ശേഷം ആദ്യം ഭഗവാനെ തൊഴാനുള്ള അവകാശവും ഇവർക്കുണ്ട്. ഈ സമൂഹം വേദ കാലഘട്ടങ്ങളിൽ തന്നെ ഒന്നിലേറെ പണികൾ ചെയ്തിരുന്നതിനാൽ വർണ്ണ വ്യവസ്ഥയ്ക്ക് അതീതരായിരുന്നു ഇവർക്ക് വേദാധികാരവും ഉണ്ടായിരുന്നു.
"വിശ്വ ബ്രഹ്മ കുലജാതഃ ഗർഭ ബ്രാഹ്മണ നിശ്ചയം ശൂദ്രത്വം നാസ്തി തതേബീജം തലേപുരുഷം ഗജാനനം” (ശിൽപ ശാസ്ത്രം, മാംസസാരം ) ഈ ശ്ലോകം ഇവരുടെ വർണ്ണനില സൂചിപ്പിക്കുന്നതാണ് ഇവരെ ഗർഭബ്രാഹ്മണർ എന്നുംജന്മ ബ്രാഹ്മണർ എന്നും അറിയപ്പെടുന്നു. അഞ്ചാമത്തെ വേദമായ പ്രണവ വേദം വിശ്വകർമ്മവുമായി ബന്ധപ്പെട്ടിട്ടുള്ളതാണാണ്.ഒന്നിലേറെ പണികൾ ചെയ്തിരുന്ന വിഭാഗത്തിൽ പെടുന്നതിനാൽ വേദ കാലഘട്ടങ്ങളിൽ തന്നെ ഇവർ വർണ വ്യവസ്ഥയ്ക്ക് അടിമപ്പെടാത്തവരായ ഒരു വിഭാഗമായി കണക്കാക്കുന്നു.
വിവാഹം
തിരുത്തുകവിവാഹ രീതിയിൽ ഈ സമുദായം പരമ്പരാഗതമായി പിന്തുടരുന്നത് മക്കത്തായം എന്ന സമ്പ്രദായം ആണ് വരൻ വധുവിനെ താലികെട്ടി ആണ് വിവാഹം നടത്തുന്നത്. ബ്രാഹ്മണ ആചാരങ്ങൾക്ക് സമാനമായ പൂണൂൽ ധരിച്ച പൂജാരിയും മറ്റ് ചടങ്ങുകളും ഇവരുടെ വിവാഹ ചടങ്ങുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ്.ആശാരി സമുദായം വിശ്വകർമ്മജരിൽ പെടുന്ന മറ്റു ഉപജാതികളുമായി കേരളത്തിൽ പൊതുവേ വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല.
വിവാഹത്തിന് ഈ സമുദായം ഉപയോഗിക്കുന്ന താലി വിശ്വകർമ്മ താലി അല്ലെങ്കിൽ പാർവതി പരമേശ്വര താലി എന്ന പേരിൽ അറിയപ്പെടുന്നു വിവാഹത്തിന് മുൻപായി വധുവരന്മാരുടെ അമ്മാവന്മാർ തമ്മിൽ അച്ചാരം കൊടുക്കുക എന്ന ഒരു ചടങ്ങ് ഉണ്ടായിരിക്കും.അന്നേദിവസം വരൻ പൂണൂൽ ധാരണവും നടത്തുന്നു. എന്നാൽ ഇത് സ്ഥിരമായി ഉപയോഗിക്കാറില്ല ക്ഷേത്ര സംബന്ധമായ പണികൾ ചെയ്യുന്ന ചുരുക്കം ചില ആളുകൾ വൃദ്ധശുദ്ധരായി പൂണൂൽ ധരിക്കാറുണ്ട്.
ആചാരങ്ങൾ
തിരുത്തുകആശാരിമാർ പരമ്പരാഗതമായി സുബ്രഹ്മണ്യസ്വാമിയെ ആരാധിക്കുന്നവരാണ് ഇത്തരം ആരാധനാലയങ്ങളെ സുബ്രഹ്മണ്യ കോവിൽ അല്ലെങ്കിൽ മണ്ഡപങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. മലബാറിൽ കാസർഗോഡ് ജില്ലയിലെ സുബ്രഹ്മണ്യ കോവിൽ ഈ സമൂഹത്തിന്റേതാണ്.വീടുകളിലെ സുബ്രഹ്മണ്യ കോവിലുകളിൽ വർഷത്തിലൊരിക്കൽ തേർപൂശ എന്ന ഒരു ചടങ്ങ് നടത്തുന്നു.ഒട്ടുമിക്ക തറവാടുകളിലും നാഗാരാധനയും നാഗത്താൻ പാട്ട് എന്ന അനുഷ്ഠാന കലയും നടത്തിയിരുന്നു.
തൊഴിൽ
തിരുത്തുകതൊഴിൽപരമായി ഇവർ പഞ്ചമുഖ വിരാട് വിശ്വകർമ്മാവിനെ കുല ദൈവമായി ആരാധിക്കുന്നവരാണ് സ്വർണ്ണാറുകളും ശിലാ ശില്പികളും അപൂർവ്വം ആയിട്ടാണ് ഇപ്പോൾ പരമ്പരാഗത തൊഴിലുകൾ ചെയ്യുന്നത് എന്നാൽ ആശാരിമാർ മുക്കാൽ ഭാഗവും ഇപ്പോഴും അവരുടെ കുല തൊഴിൽ ചെയ്യുന്നവർ തന്നെയാണ്.മുൻകാലങ്ങളിൽ വീടിന് വാസ്തു ശാസ്ത്രം അനുസരിച്ചുള്ള സ്ഥാനം കാണുന്നത് മുതൽ കട്ടിള വെക്കലും പാലുകാച്ചൽ ചടങ്ങുകളും വരെയുള്ള എല്ലാ കർമ്മങ്ങളിലും സമൂഹത്തിൻ്റെ എല്ലാ തുറയിലും പെടുന്നവരുടെയും ഇടയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭാഗമായിരുന്നു ആശാരിമാർ ഇവർ വാസ്തുബലി എന്ന ഒരു ചടങ്ങ് നടത്താറുണ്ട് ഈ ചടങ്ങിന് വേണ്ടി കൊളത്തുന്ന നിലവിളക്കിന്റെ തിരിനാളത്തിന്റെ ചലനവും കത്തുന്ന ദിശയും ഒക്കെ നോക്കി വീടിൻറെ ഗുണഗണങ്ങളെ പറ്റി പ്രവചനം നടത്തുന്നവരും ഉണ്ടായിരുന്നു. ഇത്തരം ചടങ്ങുകൾക്ക് ബ്രാഹ്മണ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നതിന് പൂണൂൽ ധരിച്ചാലും ഇല്ലെങ്കിലും മുഴക്കോൽ ഉണ്ട് എങ്കിൽ അശുദ്ധി എന്ന പ്രശ്നം ഉണ്ടായിരുന്നില്ല കാരണം മുഴക്കോൽ എന്നത് പൂണൂൽ പോലെ തന്നെ പവിത്രതയുള്ള ഒന്നായിട്ടാണ് കരുതുന്നത്.
അവലംബം
തിരുത്തുക1. Letters fom Malabar Jakob cattiyar wincher Page number 123
http://www.keralapsc.org/scstobc.htm#obc Archived 2008-02-15 at the Wayback Machine.
2.The Land Of Charity Book by SAMUEL MATEER, page 23
3. Bharathiya Viswakarmajar - Edava R. Somanathan. published on 1987 Augus
4. Travancore Archaeological Series. Vol. 4 page number 85
5. Castes and tribes of southern India by Thurston, Edgar, 1855-1935; Rangachari Page number 61,141, 142