തലക്കെട്ടിൽ മാറ്റം വേണമോ?

തിരുത്തുക

വാഷി എന്നാണ് മാധ്യമങ്ങളിൽ പൊതുവേ ഉപയോഗിച്ചു കാണുന്നത്. 'സ്വന്തം അനുചിതമായ കാര്യത്തിൽ ഉറച്ചു നില്ക്കുന്ന അവസ്ഥ.' എന്ന അർത്ഥത്തിൽ മാത്രമേ വാശി ഉപയോഗിച്ചു കാണുന്നുള്ളൂ.

ലേഖന കർത്താവ് വാശിക്കാരൻ (ജോലിസംബന്ധമായി മുംബൈയിൽ പ്രവാസം) ആയതിനാൽ, 'വാശി' ശരിയായിരിക്കാം. എന്റെ ഒരു സംശയം ചോദിച്ചുവെന്നേയുള്ളൂ. ഇക്കാര്യത്തിൽ 'വാശി'യില്ല Vijayan Rajapuran {വിജയൻ രാജപുരം} 14:34, 19 ഡിസംബർ 2017 (UTC)Reply

സംശയം ശരി തന്നെ. ശരിയായ ഉച്ചാരണം ‘ശ’യുടെയും ‘ഷ’ യുടെയും ഇടയിൽ നിൽക്കും. ഏതുമാവാം. എന്നാൽ മറാഠി, ഹിന്ദി ലിപികളിൽ ‘शी’ ആണ് ഉപയോഗിക്കാറുള്ളത്, ‘षी’ അല്ല. അതിനാൽ വാശി എന്ന് എഴുതിയെന്നേയുള്ളു. മാധ്യമങ്ങൾ രണ്ടും ഉപയോഗിക്കാറുണ്ടെന്ന് തോന്നുന്നു. https://janayugomonline.com/robber-escapes-after-pushing-medical-student-out-of-mumbai-local/ നന്ദി. Pradeep717 05:46, 20 ഡിസംബർ 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വാശി&oldid=2654135" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വാശി" താളിലേക്ക് മടങ്ങുക.