സംവാദം:വലിയ വയൽക്കുരുവി
ആവശ്യമുള്ളത് ലേഖനത്തിൽ ചേർക്കാം
തിരുത്തുകപെട്ടന്ന് നടുക്കമുളവാക്കുന്ന ഒരു ചിന്ത ഫിലിപ്പ് റൗണ്ടിന്റെ മനസിലൂടെ കടന്നു പോയി. അപൂർവങ്ങളിൽ അപൂർവ്വമെന്നു കരുതുന്ന 'ലാർജ് ബിൽഡ് റീഡ് വാർബ്ലർ' ആണോ തന്റെ കൈയിൽ പെട്ടിരിക്കുന്നത്? 1867-ൽ ഇന്ത്യയിൽ കണ്ട ശേഷം ഈ പക്ഷിയെ തിരിച്ചറിയുന്ന ആദ്യവ്യക്തിയാണോ താൻ. സംശയം ദൂരീകരിക്കാനായി ആ നീർപക്ഷിയുടെ രണ്ട് തൂവലുകൾ അദ്ദേഹം അടർത്തിയെടുത്ത്, ഡി.എൻ.എ.പരിശോധനയ്‌ക്ക് സ്വീഡനിൽ ലുൻഡ് സർവകലാശാലയിലെ സ്‌റ്റഫാൻ ബെൻസ്‌ചിന് അയച്ചുകൊടുത്തു.
ഇന്ത്യയിൽ പണ്ട് കണ്ടെത്തിയ സ്‌പെസിമെന്റെ ഡി.എൻ.എ. പരിശോധിച്ചിട്ടുള്ള ബെൻസ്‌ച് സ്ഥിരീകരിച്ചു; തായ്‌ലൻഡിൽ കണ്ടതും ആ വയൽക്കുരുവി തന്നെ, സംശയം വേണ്ട! വിചിത്രമെന്നേ പറയേണ്ടൂ, ഫിലിപ്പ് റൗണ്ടിന്റെ കണ്ടെത്തലിന് ആറുമാസത്തിന് ശേഷം ഇംഗ്ലണ്ടിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഒരു ഡ്രോയറിൽ നിന്ന് എന്നോ മറന്നിട്ട സ്റ്റഫ് ചെയ്‌ത പക്ഷിയെ കണ്ടെത്തി. അതും 'ലാർജ് ബിൽഡ് റീഡ് വാർബ്ലർ' ആയിരുന്നു!
ഈ നിഗൂഢവയൽക്കുരുവിയക്കുറിച്ച് കൂടുതൽ പഠിക്കാൻ ഈ കണ്ടെത്തൽ അവസരമൊരുക്കിയെന്ന്, ബ്രിട്ടനിലെ 'ബേഡ് ലൈഫ് ഇന്റർനാഷണൽ' എന്ന സംഘടന അറിയിക്കുന്നു. പഠനറിപ്പോർട്ട് പുതിയ ലക്കം 'ജേർണൽ ഓഫ് ഏവിയൻ ബയോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "ഇന്ത്യയിൽ മാത്രമുള്ളതെന്നു കരുതിയിരുന്ന, അതും നാമാവശേഷമായെന്നു കരുതിയിരുന്ന, ഈ നീർപക്ഷിയെ തായ്‌ലൻഡിൽ നിന്നു കണ്ടെത്തിയത് വിചിത്രമാണ്"-ബേഡ് ലൈഫ് ഇന്റർനാഷണലിലെ സ്റ്റുവർട്ട് ബുറ്റ്‌ചാർട്ട് പ്രസ്‌താവനയിൽ പറയുന്നു.
തായ്‌ലൻഡിൽ നിന്നുള്ള കണ്ടെത്തൽ, ഈ വയൽക്കുരുവിയെ ഇന്ത്യയിൽ വീണ്ടും കണ്ടെത്താനുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണെന്ന് ബോംബൈ നാച്ചുറൽ ഹിസ്‌റ്ററി സൊസൈറ്റി (BNHS) ഡയറക്ടർ ആസാദ് റഹ്‌മാനി പറയുന്നു. 139 വർഷത്തിന് ശേഷം ഒരു പക്ഷിനിരീക്ഷകന്റെ മുന്നിൽ തന്നെ ഈ വയൽക്കുരുവി വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നത് അതിശയകരമാണെന്ന്, സ്റ്റുവർട്ട് ബുറ്റ്‌ചാർട്ട് അഭിപ്രായപ്പെട്ടു. ശരിക്കുപറഞ്ഞാൽ ഈ പക്ഷിയെക്കുറിച്ച് ഗവേഷകർക്ക് ഒന്നും വ്യക്തമായി അറിയില്ല എന്നതാണ് വാസ്‌തവം. പക്ഷേ, ഈ വയൽക്കുരുവിയെ ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്താൻ സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
ഇതു വെറും വയൽക്കുരുവി അല്ലല്ലോ..
തിരുത്തുകവലിയ കൊക്കുള്ള എന്നതിന് മലയാളം എന്തായിരിക്കും?--Vssun 08:00, 16 ഏപ്രിൽ 2007 (UTC)
ഈ ലിങ്കിൽ കാണുന്ന ഫോട്ടോ ലേഖനത്തിൽ ചേർക്കാൻ വല്ല വകുപ്പുമുണ്ടോ. ഈ പക്ഷി വളരെ അപൂർവ്വവും അന്യം നിന്നു പോയി എന്നു കരുതുയിരുന്നതുമാണ്. അതിനിടയ്ക്ക് ഫോട്ടോ എടുക്കുന്നവർ ഇങ്ങനെ കോപ്പിറൈറ്റും വച്ചോണ്ടൊരുന്നാൽ എന്തു ചെയ്യും.--Shiju Alex 08:34, 16 ഏപ്രിൽ 2007 (UTC)
- സാധാരണ വയൽക്കുരുവി ഇതല്ല. en:Plain_Prinia ആണ്. ഇതിന്റെ പേര് എന്തിലേയ്ക്ക് മാറ്റും ?--117.201.138.145 08:33, 6 ഏപ്രിൽ 2013 (UTC)
- en:Plain_Prinia തമിഴിൽ കതിർക്കുരുവി ആണ്. മലയാളത്തിൽ അങ്ങനെ പേരുണ്ടോ?--റോജി പാലാ (സംവാദം) 08:45, 6 ഏപ്രിൽ 2013 (UTC)
- വായിച്ച് നോക്കുമ്പോൾ തന്നെ ഇത് നമ്മുടെ നാട്ടിൽ കാണുന്ന വയൽക്കുരുവി അല്ലെന്ന് മനസ്സിലാക്കാമല്ലോ. ഇതിനെ വലിയ വയൽക്കുരുവിയെന്നോ മറ്റോ താൾ മാറ്റി വയൽക്കുരുവി എന്ന താൾ മായ്ച്ചുതന്നാൽ ഞാൻ ലേഖനമെഴുതാം. കതിർക്കുരുവി എന്നു പേരുണ്ടോ എന്നറിയില്ല.
അടയ്ക്കാമണിയൻ എന്ന് പേരുണ്ടെന്ന് ഇന്ദുചൂഢന്റെ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൽ കാണുന്നു(അത് അതിന്റെ ആവാസസസ്യമാണ്).--മനോജ് .കെ (സംവാദം) 08:52, 6 ഏപ്രിൽ 2013 (UTC)
- വായിച്ച് നോക്കുമ്പോൾ തന്നെ ഇത് നമ്മുടെ നാട്ടിൽ കാണുന്ന വയൽക്കുരുവി അല്ലെന്ന് മനസ്സിലാക്കാമല്ലോ. ഇതിനെ വലിയ വയൽക്കുരുവിയെന്നോ മറ്റോ താൾ മാറ്റി വയൽക്കുരുവി എന്ന താൾ മായ്ച്ചുതന്നാൽ ഞാൻ ലേഖനമെഴുതാം. കതിർക്കുരുവി എന്നു പേരുണ്ടോ എന്നറിയില്ല.
- en:Plain_Prinia തമിഴിൽ കതിർക്കുരുവി ആണ്. മലയാളത്തിൽ അങ്ങനെ പേരുണ്ടോ?--റോജി പാലാ (സംവാദം) 08:45, 6 ഏപ്രിൽ 2013 (UTC)
- ചെയ്തു വയൽക്കുരുവി, വലിയ_വയൽക്കുരുവി രണ്ടുതാളാക്കി മാറ്റി.--മനോജ് .കെ (സംവാദം) 09:11, 6 ഏപ്രിൽ 2013 (UTC)
- ഐ.പി. മനോജ് ആയിരുന്നോ?--റോജി പാലാ (സംവാദം) 09:13, 6 ഏപ്രിൽ 2013 (UTC)
- ലോഗിൻ ചെയ്യാൻ വിട്ടുപോയി. :)--മനോജ് .കെ (സംവാദം) 09:26, 6 ഏപ്രിൽ 2013 (UTC)
- ഐ.പി. മനോജ് ആയിരുന്നോ?--റോജി പാലാ (സംവാദം) 09:13, 6 ഏപ്രിൽ 2013 (UTC)
- തൃശ്ശൂർ കണ്ടു ചോദിച്ചതാ!--റോജി പാലാ (സംവാദം) 09:36, 6 ഏപ്രിൽ 2013 (UTC)
- ഹൊ. ഐപ്പികളൊക്കെ കട്ടയ്ക്ക് ചെക്കിങ്ങ് ആണല്ലേ --മനോജ് .കെ (സംവാദം) 12:06, 6 ഏപ്രിൽ 2013 (UTC)