സംവാദം:വന്ദേ മാതരം
സസ്യശാമളാം മാതരം എന്നത് എങ്ങനെ സസ്യശ്യാമളേ വന്ദനം എന്നാകും? --Vssun 13:12, 22 ഫെബ്രുവരി 2008 (UTC)
- പിന്നേന്താ വേണ്ടത്? --ചള്ളിയാൻ ♫ ♫ 13:17, 22 ഫെബ്രുവരി 2008 (UTC)
സസ്യശാമളയായ അമ്മേ എന്നല്ലേ അർത്ഥം വരുന്നത്? --Vssun 13:59, 22 ഫെബ്രുവരി 2008 (UTC)
- സസ്യശ്യാമളയായ അമ്മേ എന്ന് വരില്ല. സുജലയും സുഫലയും സസ്യശ്യാമളയുമായ അമ്മ എന്നേ വരികയുള്ളു. സംഗീതവും കൂടി ശരിയാകാനാണ് മൊഴിമാറ്റത്തിൽ അങ്ങനെ ചെയ്തത്. എങ്കിലും അതിൽ ഒരുപാട് പിശകുകൾ ഉണ്ട്. സർഗാത്മകമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. --Naveen Sankar 07:46, 23 ഫെബ്രുവരി 2008 (UTC)
സംസ്കൃതവും മലയാളവും
തിരുത്തുകഈ ലേഖനത്തിൽ ശരിയ്ക്കും ദേവനാഗരിയുടെ ആവശ്യമുണ്ടോ? ചില മലയാളഗീതങ്ങളിൽ ഒരുപാടു തത്സമങ്ങളും "സംസ്കൃതീകരിച്ച" ഭാഷയുമുള്ളതിനാൽ നാം അവയെ ദേവനാഗരിയിൽ എടുത്ത് എഴുതാറില്ലല്ലോ. ബംഗാളി ലിപിയും മലയാളവും മാത്രം മതിയെന്നാണു എന്റെ അഭിപ്രായം.
പിന്നെ മലയാളത്തിൽ എഴുതിയിരിക്കുന്നതിൽ ചെറിയൊരു പ്രശ്നമുണ്ടെന്നു തോന്നുന്നു: "ള"കാരത്തെ പലയിടത്തും കാണുന്നു, പക്ഷേ അങ്ങിനെ ഒരക്ഷരം ബംഗാളിയിൽ ഇല്ല. തത്സമ പദങ്ങളിലും അതു വരാൻ സാദ്ധ്യത കുറവാണു (സംസ്കൃതത്തിലും അതു ഛന്ദസിൽ മാത്രമേ ഉള്ളു). --86.19.148.59 15:17, 25 മേയ് 2011 (UTC)
മലയാളവിവർത്തനം
തിരുത്തുകമലയാള വിവർത്തനം എന്നത് ഈ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ വേണമെന്ന് തോന്നുന്നില. മറിച്ച് വിവർത്തനം, വിവർത്തകൻ എന്നിവയുടെ വിവരണം ചേർക്കുന്നതാണ് ഉചിതം.--Irshadpp (സംവാദം) 07:16, 19 മാർച്ച് 2023 (UTC)