സംവാദം:ഺവർഗം

(സംവാദം:റ്റവർഗ്ഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

\\റ്റവർഗ്ഗത്തിലെ ഖരമായ റ്റ-ക്കും അനുനാസികമായ ഩ-ക്കും മലയാളത്തിൽ ഉപയോഗമുണ്ട്. \\

ഈ പ്രസ്ഥവനയിൽ നിന്ന് ഉണ്ടാക്കിയ പട്ടിക ആണ്. ശരിയാണോ?

വർഗ്ഗം ഖരം അതിഖരം മൃദു ഘോഷം അനുനാസികം
ഺവർഗ്ഗം - - -

ഇത് ശരിയാണോ? ആണെങ്കിൽ ഇതിലെ ബാക്കി അക്ഷരങ്ങൾ എവിടെ പോയി --ഷിജു അലക്സ് (സംവാദം) 03:06, 8 ജൂൺ 2013 (UTC)Reply

ഇതിലെ മൃദുവൊക്കെ ഉപയോഗിക്കുന്നുണ്ട് (ഇംഗ്ലീഷിൽ d-യുടെ ഉച്ചാരണം). മലയാളത്തിലില്ലെന്നേയുള്ളൂ. --Vssun (സംവാദം) 03:09, 8 ജൂൺ 2013 (UTC)Reply
റ്റ എന്നതല്ല വർഗം. ട്ട-വർഗം എന്നല്ലല്ലോ ട-വർഗം എന്നല്ലേ പറയുക. അതുപോലെ റ്റ എന്നത് ഏത് അക്ഷരത്തിന്റെ ഇരട്ടിപ്പാണോ ആ അക്ഷരത്തിന്റെ നാമത്തിലാണീവർഗം അറിയപ്പെടേണ്ടത്. ആ അക്ഷരത്തെ നമുക്ക് ഉച്ചരിച്ച് പരിചയമുണ്ട്. ന്റ എന്നതിലെ ൻ മാറ്റിനിർത്തിയാൽ കിട്ടുന്ന റയുടെ ഉച്ചാരണമാണ് അതിന്. റ്റ എന്നതിന്റെ ഇരട്ടിപ്പ് മാറ്റിയാൽ കിട്ടുന്നതും അതേ അക്ഷരം തന്നെ. എന്നാൽ ആ അക്ഷരത്തിന് പ്രത്യേകലിപി മലയാളത്തിൽ ഇല്ലാതെപോയി. എ. ആർ. തമിഴിലെ ട-യോട് സാദൃശ്യമുള്ള ഒർ ലിപി നിർദേശിച്ചിരുന്നു. എന്നാൽ പ്രചാരം ലഭിച്ചില്ല. --Naveen Sankar (സംവാദം) 04:17, 8 ജൂൺ 2013 (UTC)Reply
ഇതിനി ഫോണ്ട് വ്യത്യാസം മൂലം ഞാൻ റ്റ-യായി കാണുന്നതാണോ എന്നറിയില്ല. അഞ്ജലി ഓൾഡ് ലിപിയാണ് ഞാൻ ഉപയോഗിക്കുന്നത്. പണ്ട് ൿ-ന്റെ കാര്യത്തിൽ അങ്ങനെയൊരു കോൺഫ്ലിക്റ്റ് വന്നതാ --Naveen Sankar (സംവാദം) 04:24, 8 ജൂൺ 2013 (UTC)Reply
എ. ആർ. നൽകിയ ലിപി ഇതായിരുന്നു..<image: ṯa>. അതിനാൽ <image: ṯa>-വർഗം. --Naveen Sankar (സംവാദം) 04:33, 8 ജൂൺ 2013 (UTC)Reply


ഺ ഇതല്ലേ? --ഷിജു അലക്സ് (സംവാദം) 04:43, 8 ജൂൺ 2013 (UTC)Reply

ഷിജു കാണിച്ചിരിക്കുന്ന അക്ഷരം 0D3A എന്ന സ്ഥാനത്ത് നിർവചിച്ചിട്ടുമുണ്ട്. ഇത് റ്റയുടെ പകുതിയാണെങ്കിൽ ഺവർഗ്ഗം എന്നുതന്നെയാണ് വേണ്ടത്. --Vssun (സംവാദം) 07:16, 8 ജൂൺ 2013 (UTC)Reply

ഈ ലേഖനത്തിന്റെ പേരു് റ്റ വർഗ്ഗം എന്നല്ലല്ലോ വേണ്ടതു്. ഞാൻ കുറച്ചു കൂട്ടിച്ചേർത്തിട്ടുണ്ടു്. x-വർഗ്ഗം എന്നുവിളിക്കാവുന്നതിലെ x എന്ന അക്ഷരം ഇപ്പോൾ യുണികോഡിൽ നിലവിൽ വന്നിട്ടില്ല. പക്ഷേ ഉടനെ വരും. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 11:35, 8 ജൂൺ 2013 (UTC)Reply

ശ്ശെ! മുമ്പു നടന്ന സംവാദം വായിച്ചുനോക്കിയില്ല. :( ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 11:37, 8 ജൂൺ 2013 (UTC)Reply

ഇപ്പൊ ഇത് വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല. ലളിതമായി നിർവചനവും മറ്റും എഴുതിയാൽ നന്നായിരുന്നു. --ഷിജു അലക്സ് (സംവാദം) 13:42, 8 ജൂൺ 2013 (UTC)Reply
പക്ഷേ..സ്വതസിദ്ധമായ ലിപികളില്ലാത്ത <image: ṯa> (വർത്സ്യമായ ട), <image: ṯa>(വർത്സ്യമായ ന) എന്നീ രണ്ടക്ഷരങ്ങൾ മാത്രമുള്ള ഈ വർഗത്തെ വൈയാകരണന്മാർ കുത്തിത്തിരുകിയതാണ്. മലയാള അക്ഷരമാലയിൽ പരമ്പരാഗതമായി ഇങ്ങനെയൊന്നില്ല. എന്തായാലും ഷിജു എഴുതിയിരിക്കുന്ന അക്ഷരം ഒരു ദീർഘചതുരമായാണ് ഞാൻ കാണുന്നത്. തിരിച്ചറിയാൻ പറ്റുന്നില്ല. പണ്ട് ൿ-ന്റെ കാര്യത്തിൽ ഞാൻ പഴയഫോണ്ട് ഉപയോഗിച്ചുകൊണ്ടിരുന്നതിനാൽ ക് എന്ന് കണ്ട്, ൿ-നെ തിരിച്ചറിയാൻ കഴിയാതെ എഡിറ്റ് കോൺഫ്ലിക്റ്റുകളും വിവാദങ്ങളും കുറച്ചുണ്ടായതാ. ഇത്തവണ അങ്ങനെയായില്ലല്ലോ.. ഏത് ഫോണ്ടാണ് ഷിജു ഉപയോഗിച്ചിരിക്കുന്നത്?--Naveen Sankar (സംവാദം) 14:17, 8 ജൂൺ 2013 (UTC)Reply

ഈ PDF http://www.unicode.org/charts/PDF/U0D00.pdf നോക്കിക്കേ. അതിൽ ഺ കാണാം. --ഷിജു അലക്സ് (സംവാദം) 14:34, 8 ജൂൺ 2013 (UTC)Reply

അക്ഷരം നേരത്തേ പരിചയമുണ്ട്. കേരളപാണിനീയത്തിലുണ്ട്. കോപ്പി എന്റെ കയ്യിലുമുണ്ട്. അതല്ല കാര്യം. എന്റെ ഫോണ്ട് അതുകാണിക്കുന്നില്ല (സ്പെസി: വിൻഡോസ്-വിസ്താ, അഞ്ജലി ഓൾഡ് ലിപി, ക്രോം). ഏത് ഫോണ്ടാണ് ഷിജു ഉപയോഗിക്കുന്നത്?--Naveen Sankar (സംവാദം) 14:46, 8 ജൂൺ 2013 (UTC)Reply

ഞാൻ അജ്ഞലി ആണ്. https://github.com/junaidpv/Malayalam-Fonts ഇവിടെ നിന്നുള്ളത്. --ഷിജു അലക്സ് (സംവാദം) 16:37, 8 ജൂൺ 2013 (UTC)Reply

@വിശ്വപ്രഭ: യൂനികോഡിൽ നിർവചിക്കപ്പെടാനുണ്ട് എന്നുപറഞ്ഞ അക്ഷരം (0D3A) തന്നെയല്ലേ? --Vssun (സംവാദം) 06:27, 9 ജൂൺ 2013 (UTC)Reply

അതെ. നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഫോണ്ടുകളിലും മറ്റും ഇപ്പോഴും പ്രചാരത്തിൽ വരുന്നല്ലേയുള്ളൂ. അതുകൊണ്ടാണു് അങ്ങനെ എഴുതിയിരിക്കുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 08:14, 9 ജൂൺ 2013 (UTC)Reply

ഈ ചിഹ്നത്തിനു ഒരു ഉരുണ്ട രൂപമായിരുന്നെങ്കിൽ നന്നായേനേ. ഇപ്പോൾ മലയാള ലിപിയുടെ ഇടയ്ക്ക് തമിഴ് വന്നത് പോലായി. ബെയിലിയുടെ സംഭാവനകളുടെ പ്രാധാന്യം ഇപ്പോ കുറച്ച് മനസ്സിലാവുന്നു. --ഷിജു അലക്സ് (സംവാദം) 10:31, 9 ജൂൺ 2013 (UTC)Reply

ഈ ആകൃതി തമിഴിലെ ട-യിൽ നിന്നുതന്നെ അദ്ദേഹം മനഃപൂർവ്വം ആലോചിച്ചുണ്ടാക്കിയതാണു്.

"ഇനി തമിഴിലെ ഉച്ചാരണം ഈ വിധം വരുവാനുള്ള കാരണം ഊഹിക്കുക തന്നെ; അതിലേക്കു് ആരംഭിക്കുംമുമ്പു് നാം പുതുതായി കൽപിച്ച വർഗ്ഗത്തിന്റെ ഖരത്തിനു് ഒരു പുതിയ ലിപിയുംകൂടി കൊടുക്കണം; അല്ലാഞ്ഞാൽ അതിനെ "നിറയുക" എന്ന വാക്കിലെ റകാരമാണെന്നു വിചാരിച്ചുപോകും. എന്നു മാത്രമല്ല, നമ്മുടെ വിചാരണയിൽ റകാരത്തെപ്പറ്റിയും പ്രസ്താവിക്കേണ്ടതുണ്ടു്. അതിനാൽ 'ന്റെ' എന്നതിലെ 'റ'-യ്ക്കു് <image: ṯa> എന്നു് ചിഹ്നനംചെയ്യാം. ഇതു് തമിഴു് ഗ്രന്ഥത്തിൽ ടകാരത്തിന്റെ ചിഹ്നമാകുന്നു. പുതിയ വർണ്ണത്തിന്റെ ധ്വനി ടകാരത്തിനും തകാരത്തിനും മദ്ധ്യേ ആകയാൽ തമിഴ്ഗ്രന്ഥടകാരലിപി അതിനു് യോജിക്കുകയുംചെയ്യും. അപ്പോൾ പുതിയവർഗ്ഗം <image: ṯa>, ഩ എന്ന വർണ്ണങ്ങളാണു്. അതിൽ <image: ṯa> ഖരവും ഩ അനുനാസികവും. ങകാരംപോലെ ഩ കാരവും സാധാരണയിൽ ഒറ്റയായി നിൽക്കുന്നില്ല. ഒന്നുകിൽ ഇരട്ടിക്കും; അല്ലെങ്കിൽ സ്വവർഗ്ഗത്തിൽ വേറെ ഒരു വർണ്ണമുള്ളതിനോടു ചേർന്നു കൂട്ടക്ഷരമായി വരും."- (പീഠിക-കേരളപാണിനീയം) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:49, 9 ജൂൺ 2013 (UTC)Reply

എന്ന ലേഖനം തുടങ്ങി വെച്ചിട്ടൂണ്ട്. അറിയാവുന്നവർ അത് വികസിപ്പിക്കൂ. --ഷിജു അലക്സ് (സംവാദം) 12:57, 9 ജൂൺ 2013 (UTC)Reply

//മറ്റു വർഗ്ഗങ്ങളിൽ നിന്നു വ്യത്യസ്തമായി, വേറൊരു മൂലസ്വനിമത്തിന്റെ ഇരട്ടിപ്പിച്ച രൂപമായാണു് റ്റ അടിസ്ഥാനഖരാവസ്ഥയിൽ തന്നെ പ്രത്യക്ഷപ്പെടുന്നതു്. മുറ്റ്റം എന്നുച്ചരിക്കാൻ ശ്രമിക്കുമ്പോൾ പുറത്തുവരുന്ന ശബ്ദത്തിൽ 'റ'കാരത്തിനു തൊട്ടുമുമ്പുള്ള ഹ്രസ്വവും അതിലോലവുമായ ശബ്ദമാണു് ഈ മൂലസ്വരം. കേരളപാണിനീയത്തിൽ ഈ ശബ്ദത്തെ സൂചിപ്പിക്കുവാൻ അച്ചടിയിലോ കയ്യെഴുത്തിലോ പതിവില്ലാത്ത ഒരു അക്ഷരപ്രതീകം പ്രത്യേകം കൊടുത്തിട്ടുണ്ടു്.//
ഇതിലെ ആദ്യവാചകം വ്യക്തമായില്ല. ബാക്കിയുള്ളവ എന്ന ലേഖനത്തിലേക്ക് മാറ്റാവുന്നതാണെന്ന് കരുതുന്നു. --Vssun (സംവാദം) 16:30, 9 ജൂൺ 2013 (UTC)Reply

റ്റ സങ്കല്പം

തിരുത്തുക

റ്റ എന്നത് റ-യുടെ ഇരട്ടിക്കലായാണ്, കുറഞ്ഞപക്ഷം ഇൻപുട്ട് മെത്തേഡുകളെങ്കിലും കണക്കാക്കുന്നത്. അതുകൊണ്ടാണ് സങ്കൽപ്പിക്കുന്നത് എന്നെഴുതിയത്. ആ ഭാഗത്തെ മറ്റുവിവരങ്ങൾ ആദ്യഖണ്ഡികയിൽത്തന്നെയുള്ളതുകൊണ്ട്, അവ ഒഴിവാക്കുകയും ചെയ്യുന്നു. മാറ്റം കാണുക --Vssun (സംവാദം) 16:08, 9 ജൂൺ 2013 (UTC)Reply

ഇൻപുട്ട് മെത്തെഡുകൾ മാത്രമല്ല മിക്കമലയാളികളും അങ്ങനെ തന്നെ ആണ് കരുതുന്നതെന്ന് പറയേണ്ടി വരും. :) --ഷിജു അലക്സ് (സംവാദം) 16:24, 9 ജൂൺ 2013 (UTC)Reply
റ്റ-യെ അങ്ങനെ സങ്കല്പിക്കുന്നത് പൂർണമായി തെറ്റെന്ന് പറഞ്ഞുകൂടാ. കൂടുതൽ പഠനത്തിന് ഒരു സൂചനമാത്രം തരാം - ബന്ധം കണ്ടെത്താൻ ശ്രമിക്കൂ:
ടുക - ആട്ടുക; മാറുക - മാറ്റു
ടുക - ഓട്ടുക; പാറുക -പാറ്റുക (കുറിപ്പ്: ഇവിടെ ഓടുക എന്ന അകർമകക്രിയയുടെ സകർമകരൂപമായി ഓട്ടുക എന്ന് എഴുതിയിട്ടുണ്ട്. പ്രചാരലുപ്തമെങ്കിലും ഓട്ടുക എന്ന സകർമകക്രിയ ഉപയോഗിക്കുന്ന സ്ഥലങ്ങളും കേരളത്തിലുണ്ട്).
ഒരു ബന്ധവുമില്ലാതെ ലിപി ഇങ്ങനെയാകുമെന്ന് കരുതിയോ?
അതുപോലെ, റ്റ എന്നത് എല്ലായ്പ്പോഴും ഇരട്ടിച്ചേവരൂ എന്ന് നിരൂപിക്കുന്നതിലും പോരായ്മയുണ്ട്. റ്റീച്ചർ, റ്റീസ്റ്റാൾ തുടങ്ങിയ ഇംഗ്ലീഷ് പദങ്ങൽ എഴുതുമ്പോൾ റ്റ എന്നത് ഇരട്ടിച്ചാണെഴുതുന്നതെങ്കിലും ഇരട്ടിപ്പില്ലാതെയാണ് ഉച്ചരിക്കുന്നത്. പാറ്റ - റ്റീച്ചർ പറഞ്ഞുനോക്കി വ്യത്യാസം മനസ്സിലാക്കാം. എന്നാൽ ഇരട്ടിപ്പില്ലാതെ റ-എന്ന ലിപി ഉപയോഗിച്ചാൽ ഉച്ചാരണം ശരിയാവുകയില്ലതാനും. ഇരട്ടിപ്പില്ല എന്ന് തിരിച്ചറിഞ്ഞിട്ടോ എന്തോ ഇപ്പോൾ ടീച്ചർ, ടീസ്റ്റാൾ എന്നൊക്കെ എഴുതുന്നുണ്ട്. ഇവിടെയെല്ലാം വർത്സ്യഖരമായ 'ട'(ഺ)യാണ് ലക്ഷ്യമാക്കുന്നത്. --Naveen Sankar (സംവാദം) 17:14, 11 ജൂൺ 2013 (UTC)Reply

ഋ, ര, റ, ഺ, റ്റ, എന്നിങ്ങനെ ക്രമത്തിൽ വർദ്ധിച്ചുവരുന്ന ശബ്ദങ്ങളാണിവയെല്ലാം. ഋ-വിന്റെ വൃദ്ധികൾ അല്ലെങ്കിൽ വ്യഞ്ജനീഭാവങ്ങൾ എന്നു പറയുന്നു. നവീൻ ശങ്കർ പറഞ്ഞ ഉച്ചാരണത്തിന്റെ കാര്യവും ശരിയാണു്. റ അമർത്തി ഉറക്കെ ഉച്ചരിക്കുമ്പോൾ നാവിനെ പല്ലിന്റെ അടുത്തേക്കു സ്വല്പം മാത്രം നീട്ടിയാൽ ഺ അനുഭവിക്കാം. നാവ് മുകളിൽ ഘർഷിക്കാതെയും താഴോട്ടു മടക്കാതെയും നേരെ പല്ലുകൾക്കിടയിൽനിന്നു തൊടുത്താൽ 'റ്റ'യും നാവിന്റെ അറ്റം താഴോട്ടുമടക്കി പല്ലുകൾക്കിടയിലൂടെ തൊടുത്താൽ 'ട'യും പുറപ്പെടുവിക്കാം. ഇവയ്ക്ക് ഓരോന്നിനുമിടയിലുള്ള വ്യത്യാസങ്ങൾ സൂക്ഷ്മമാണു്. ഉച്ചാരണത്തിൽ ആവശ്യമുള്ള 'പ്രയത്നം' നാം പലപ്പോഴും ഒഴിവാക്കാൻ നോക്കും. അങ്ങനെയാണു് സന്ധികളും ലോപങ്ങളും സ്വനിമങ്ങളുടെ പരസ്പരമുള്ള ഇഴുകിച്ചേരലും ഉണ്ടാാവുന്നതു്. ക്രമേണ അതു് എഴുത്തിലേക്കും വ്യാപിച്ച് ഇടക്കുള്ള അക്ഷരരൂപങ്ങൾ തന്നെ പ്രചാരം കുറഞ്ഞ്, ആവശ്യമില്ലാതെയായി, ഒടുവിൽ നിശ്ശേഷം ഉപേക്ഷിക്കപ്പെട്ടുപോകുന്നു. എന്നാൽ അതിനൊപ്പം തന്നെ, യഥാർത്ഥമൂലസ്വനമാലയുടെ പൂർണ്ണപ്രതിനിധാനസ്വഭാവവും അക്ഷരമാലയ്ക്കു് നഷ്ടമാവുന്നു. (ഇതേ പ്രശ്നം തന്നെയാണു് വാക്കുകളുടേയും പ്രത്യയങ്ങളുടേയും കാര്യത്തിൽ നടക്കുന്നതും. ഉദാ: നിൻ ഉടയ -> നിന്നുടെ -> നിന്റെ; വന്നുകൊള്ളാം -> വന്നോളാം; കേട്ടുവോ -> 'ട്ടോ' ) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:50, 11 ജൂൺ 2013 (UTC)Reply

@വർഗ്ഗം->വർഗം

തിരുത്തുക

വർഗ്ഗം എന്നതിന് ഗ ഇരട്ടിക്കുന്ന രൂപമാണ് നാമമേഖലയിൽ‌പ്പോലും ഉപയോഗിച്ചിരിക്കുന്നത്. --Vssun (സംവാദം) 08:58, 12 ജൂൺ 2013 (UTC)Reply

വർത്സ്യഖരത്തിന്റെ ലിപി

തിരുത്തുക

കേ.പാ ഉപയോഗിച്ച ലിപിയാണോ ഇത്. എന്തായാലും തലക്കെട്ടിൽ മലയാളത്തിൽ ഇല്ലാത്ത ലിപി വേണോ? വർത്സ്യഖരം എന്നു കൊടുത്താൽ പോരേ?ഇരട്ടിച്ചും കൂട്ടക്ഷരത്തിലും മാത്രമ്പ്രത്യക്ഷപ്പെടുന്ന ശബ്ദമായതിനാലാണ് ഇതിനു ലിപി ഇല്ലാതെ പോയത്(എന്റെ സ്ക്രീനിൽ ഞാൻ കാണുന്ന ചതുരം കേ.പാ ഉപയോഗിച്ച ലിപി തന്നെയാണോ----ബിനു (സംവാദം) 17:45, 26 ജൂൺ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഺവർഗം&oldid=4024799" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഺവർഗം" താളിലേക്ക് മടങ്ങുക.