പഴയ സംവാദത്താൾ


റോമൻ റിപബ്ലികിന്റെ തുടക്കം ബി.സി. 510- മുതൽ ബി.സി. 27 വരെ‍ ആണല്ലോ.. പിന്നെ എങ്ങനെ അലക്സാണ്ടർക്കു ശേഷമാകും? ഒന്നുകിൽ അലക്സാണ്ടർക്കും ഹെലനിക് യുഗത്തിനും ശേഷം എന്നുള്ളത് നീക്കം ചെയ്യണം. അല്ലെങ്കിൽ അതേ കാലഘട്ടത്തിൽ എന്നാക്കണം.. ചള്ളിയാനേ.. ഒന്നു ശ്രദ്ധിക്കൂ‍..--Vssun 19:18, 9 മാർച്ച് 2007 (UTC)Reply

ചള്ളിയാനേ ഒരു സംശയം കൂടി.. ബി.സി. ആറാം ശതകത്തിലാണ് എട്രൂസ്കന്മാർ റോമിനെ കീഴടക്കിയെന്നാണ് ലേഖനത്തിൽ ഉണ്ടായിരുന്നത്.. എന്റെ നോട്ടത്തിൽ ബി.സി. ഏഴാം നൂറ്റാണ്ടാണ്.. ഞാൻ തിരുത്തുന്നു.. തെളിവിനായി ടാർക്വിൻ ഒന്നാമൻ രാജാവിന്റെ താൾ ഇംഗ്ലീഷ് വിക്കിയിൽ നിന്ന്.. ഇതിലെ വിവരമനുസരിച്ച് ബി.സി. 616 മുതൽ അദ്ദേഹം റോം ഭരിച്ചിരുന്നു. അതായത് ബി.സി. 7ആം നൂറ്റാണ്..--Vssun 18:53, 10 മാർച്ച് 2007 (UTC)Reply

സുനിലേ സംശോധനാ യജ്ഞം കഴിഞ്ഞോ? ഒന്നാം പേജിലേക്ക് എടുക്കാറായോ? മൻ‌ജിത് കൈനി 18:58, 10 മാർച്ച് 2007 (UTC)Reply

നോക്കിക്കൊണ്ടിരിക്കുകയാണ്.. കുറച്ചു സമയം കൂടിത്തരൂ.. കഴിയുമ്പോൾ ഇവിടെ കമന്റിടാം മഞ്ജിത്..--Vssun 19:16, 10 മാർച്ച് 2007 (UTC)Reply

ചള്ളിയാനോട് ഒരു സംശയം കൂടീ..ലേഖനത്തിലെ ഒരു വാചകം ശ്രദ്ധിക്കൂ.. ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ ഗ്വാൾ എന്ന വർഗ്ഗക്കാർ വടക്കു നിന്ന് ആല്പ്സ് പർവ്വതം കടന്നു വന്ന് എട്രുസ്കന്മാരെ തോല്പിച്ചു അവരുടെ പ്രധാനപ്പെട്ട ഭൂവിഭാഗം കൈയടക്കി. ഈ സമയം നോക്കി റോമാക്കാർ എട്രുസ്കന്മാരുടെ വടക്കു ഭാഗം കീഴ്പ്പെടുത്തി ഇത് ശരിയാണോ എന്നെനിക്ക് സംശയം.. എട്രൂസ്കന്മാർ റോമിന് വടക്കുള്ളവരാണ് അവരുടെ വടക്കുവശമാണ് ഗ്വാളുകാർ കീഴടക്കിയത്.. അപ്പോൾ സ്വാഭാവികമായും എട്രൂസ്കന്മാരുടെ തെക്കുവശമല്ലേ റോമാക്കാർ ഈ തക്കം നോക്കി കീഴടക്കേണ്ടത്?--Vssun 19:26, 10 മാർച്ച് 2007 (UTC)Reply

സീസർ/കെയ്സർ.. എന്താണെഴുതേണ്ടത്?--Vssun 11:17, 12 മാർച്ച് 2007 (UTC)Reply


റോമാ റിപ്പബ്ലിക്കും റോമൻ റിപ്പബ്ലിക്കും തിരുത്തുക

ഈ ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം. റോമാ സാമ്രാജ്യം എന്നതു പോലെ. അല്ലെങ്കിൽ മറ്റേ ലേഖനം റോമൻ റിപ്പബ്ലിക്ക് എന്ന് ആക്കിയാലും മതി. --Shiju Alex 11:32, 12 മാർച്ച് 2007 (UTC) :അവാസാനത്തെ ഒരു ശീർഷകം.. ശൂന്യമായാണല്ലോ ചള്ളിയാനേ ഇട്ടിരിക്കുന്നത്.. ഒന്ന് എഴുതാമോ? --Vssun 11:45, 12 മാർച്ച് 2007 (UTC)Reply

യജ്ഞം അവസാനിച്ചു തിരുത്തുക

സംശോധനായജ്ഞം തീർന്നു..--Vssun 17:22, 12 മാർച്ച് 2007 (UTC)Reply

പക്ഷേ അവ്യക്തത ബാക്കി. ഇൻട്രോയിലെ രണ്ടുവാക്യങ്ങളും അവ്യക്തം. "നിരവധി അഭ്യന്തര ലഹളകളിലൂടെ റോമാ സാമ്രാജ്യം ആയിത്തിരുകയും" ചെയ്യുന്ന അസംബന്ധം ആദ്യവാക്യത്തിൽ. "മാസിഡോണിയയിൽ അലക്സാണ്ടറുടെയും അതിനുശേഷം വന്ന ഹെല്ലനിക് യുഗത്തിനും മുൻപുള്ള കാലഘട്ടത്തിൽ റോമിൽ രൂപപ്പെട്ട വ്യവസ്ഥയാണ് റോമൻ റിപ്പബ്ലിക്ക്." ഈ വാക്യത്തിൻറെ അർത്ഥം എന്ത്? പറയുന്നത് ശരിയോ തെറ്റോ എന്നറിയാൻ വാക്യത്തിൻറെ അർത്ഥം ആദ്യം അറിയേണ്ടേ. വ്യാകരണത്തെറ്റുമൂലം നിരർത്ഥകമായ ഈ വാക്യം ഇൻട്രോയിലുള്ള ആർറ്റിൿൾ ഫീച്ചേർഡ് ആവുന്നെങ്കിൽ അതു മലയാളം വിക്കിപീഡിയയുടെ നിലവാരം വെളിപ്പെടുത്തുന്നു. അലക്സാണ്ടറുടെ കാലത്തിനും അതിനുശേഷം വന്ന ഹെല്ലനിക് യുഗത്തിനും... എന്നു പറഞ്ഞാൽ വ്യാകരണം ശരിയാക്കാം. പക്ഷേ വ്യക്തത എന്നാലും വരില്ല. വ്യാകരണത്തെറ്റിനുമപ്പുറം വാക്യത്തിൽ ചേരാത്തത് ചേർക്കാൻ ശ്രമിച്ചതുകൊണ്ടുകൂടിയാണ് അവ്യക്തത. പിന്നെ, ഈ ലേഖനം എന്തിനെപ്പറ്റിയാണ്? റിപ്പബ്ലിക്കിനെപ്പറ്റിയോ സാമ്രാജ്യത്തെപ്പറ്റിയോ, റോമിനെപ്പറ്റി പൊതുവിലോ? 59.91.254.24 07:24, 24 മാർച്ച് 2007 (UTC)Reply

എഴുതുന്ന ആൾക്ക് വ്യാകരണം പിടിയില്ലെങ്കിൽ അല്ലെങ്കിൽ വല്ല ഇംഗ്ലീഷ് പുസ്തകത്തിൽ നിന്നും തർജ്ജമ ചെയ്യുന്നതാകയാൽ ഇത്തരം അസംബന്ധങ്ങൾ രൂപപ്പെട്ടേയ്ക്കാം. മലയാളം വല്യ പിടിയില്ലാത്ത ഞാൻ ആണ് അത് എഴുതിയത്. എൻറെ തെറ്റ് ഞാൻ സമ്മതിക്കുന്നു. മാന്യ സുഹൃത്തിന് വ്യാകരണം നല്ല പിടിയുണ്ടെങ്കിൽ അത് തിരുത്തി മലയാളം വിക്കിയുടെ നിലവാരൻ ഉയർത്താൻ ശ്രമിക്കാം. സം‌വാദം താളിൽ എഴുതുന്ന സമയം പോലും ആവുകയില്ല.


മാന്യ 59.91.254.24 മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ പറയാം. റോമാ സാമ്രാജ്യം എന്ന നാനർത്ഥ താൾ നോക്കുക. റോമാ രാജ്യം, റിപ്പബ്ലിക്ക്, സാമ്രാജ്യം എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങൾ ആണ്. ആദ്യം രാജ്യം പിന്നീട് അത് റിപ്പബ്ലിക്ക് ആവുന്നു, വീണ്ടും സാമ്രാജ്യത്ത രീതിയിലേക്കു. ഇതിൻറെ ട്രാൻസിഷൻ നടക്കുന്നത് അലക്സാണ്ടർ മാസിഡോണിയയിൽ രാജാവാകുന്നതിനും അതിൻ ശേഷമുള്ള ഹെല്ലനിക് യുഗത്തിനും മുൻപേ ആണ്. സമകാലികനായി അലക്സാണ്ഡറെ വയ്ക്കാം എന്ന് മാത്രം. പക്ഷേ ട്റാൻസിഷൻ(പരിണാമം) നടക്കുന്നത് ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ടല്ല മറിച്ച് നൂറ്റാണ്ടുകൾ കൊണ്ടാണ്. കൃത്യമായ സമയം ഇന്നും ഉറപ്പില്ല.

ഇനി തിരുത്താൻ സഹായിക്കുക. സംശയം ഉണ്ടെങ്കിൽ ചോദിക്കാം അല്ലെങ്കിൽ ഇൻറർ നെറ്റിൽ ഉണ്ടല്ലോ. എനിക്ക് മലയാളം അത്ര വശമില്ല എന്ന് മനസ്സിലാക്കുമല്ലോ. നന്ദി. (പിനെ ഇൻറ്ടോ എന്നതിനേക്കാൾ ആമുഖം എന്നാണ് നല്ലത്, ആർറ്റിക്ല്നേക്കാൾ നല്ലത് ലേഖനം തന്നെ എന്നാണ് എൻറെ അഭിപ്രായം) --ചള്ളിയാൻ 12:33, 24 മാർച്ച് 2007 (UTC)Reply

റോമാചരിത്രത്തെപ്പറ്റിയല്ല സംശയം, ആർട്ടിക്ളിനെപ്പറ്റിയാണ്. വിവിധ വിഷയങ്ങൾ അതിൽ കുഴഞ്ഞിരിക്കുന്നു. കുഴഞ്ഞ വാക്യങ്ങൾ ശരിയാക്കാൻ തുറിച്ച ഭാഗങ്ങൾ വെട്ടിക്കളയുയാണ് നല്ലത്. അലെക്സാണ്ടർക്കു മുൻപ് എന്നു പറഞ്ഞാൽ അവ്യക്തതയില്ല (അങ്ങനെ പറയുന്നതിൽ പ്രസക്തിയില്ലെന്നത് വേറെക്കാര്യം). ഹെല്ലെനിക് യുഗം കൂടി വാക്യത്തിൻറെ പുറത്തു കയറ്റുമ്പോൾ അതിൻറെ മുതുക് ഒടിയുന്നു. intro എന്നത് ഏതു മുഖമാണെന്നതിൽ തർക്കമുണ്ടാവാം. മുഖവുര എന്നായിരിക്കും കൂടുതൽപ്പേർ പറയുക.59.91.254.74 10:29, 25 മാർച്ച് 2007 (UTC)Reply
അനോണി ആയതു കൊണ്ടാ ചള്ളിയാനേ ഞാനും മറുപടി എഴുതാതിരുന്നത്.. --Vssun 17:01, 24 മാർച്ച് 2007 (UTC)Reply
അപ്പദവും ആ ഭാവവും ബ്ലോഗിലേ ചേരൂ. എന്തായാലും അയോനിയല്ല.59.91.254.74 10:29, 25 മാർച്ച് 2007 (UTC).Reply

എന്തിനാ മാഷേ വെറുതെ ജാഡ. നിങ്ങൾക്ക് മലയാള വിക്കിയുടെ നിലവാരം ഉയർത്തണം എന്നുണ്ടെങ്കിൽ അത് നേരിട്ട് ആവാമല്ലോ? അതിൽ പങ്കാളിയാവാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണെന്നിരിക്കെ അനോനിയായി വന്ന് ഒളിയമ്പെയ്യുന്നതെന്തിന്. ആ പദങ്ങൾ ചേർക്കുന്നത് അലക്സാണ്ടർ ഹെല്ലനിക് എന്നീ കാര്യങ്ങളെക്കുറിച്ച് സെർച്ച് ചെയ്യുന്നവർക്കും അതിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും എളുപ്പമാക്കിത്തീർക്കും. അംഗലേയ പദങ്ങൾ ചേർക്കുന്നതു പോലെ. ബ്ലോഗ് എഴുതാത്ത വായിക്കാത്ത എനിക്ക് പിന്നീട് പറഞ്ഞ വാക്കുകൾ ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇനിയെങ്കിലും കർത്തവ്യത്തിലേക്ക് കടക്കുക. ഞാൻ നിർത്തി. --ചള്ളിയാൻ 10:45, 25 മാർച്ച് 2007 (UTC) (തന്നവാരിത്തീനി അല്ല എന്ന് വിചാരിക്കട്ടേ)Reply

ഐ പി എഡിറ്റെന്നാൽ നേരിട്ടല്ല വളഞ്ഞിട്ടാണെന്ന് വിചാരിക്കുന്നവരോട് എന്തു പറയാൻ. വങ്കത്തരം പറഞ്ഞിട്ടു പല്ലിറുമ്മിയിട്ടു കാര്യമില്ല. (ജാഡ നിർദ്ദോഷമെങ്കിൽ ഇതും അതേ). 59.91.254.13 19:29, 25 മാർച്ച് 2007 (UTC)Reply

എനിക്ക് ചിരിവന്നിട്ട് വയ്യെ!! ഇങ്ങനെ വഴീപോകുന്നവരോട് വർത്തമാനം പറഞ്ഞിട്ടെന്ത് കാര്യം. ഇത് നമ്മുടെ ആൻറ്റി ആസ്സ് ആവാം. നമ്മുക്ക് ഊഹിക്കാനല്ലെ സാധിക്കൂ. ആരെങ്കിലും ഇരുട്ടത്ത് നിന്ന് ഞാൻ മലയാളം വ്യാകരണം അരച്ച് കലക്കി ഉപയോഗിക്കാൻ കഴിവുള്ളവനാണ് എന്ന് വിളിച്ച് കൂവിയാൽ ഏതെങ്കിലും മന്ദബുദ്ധിപോലും സമ്മതിക്കുമോ. എനിക്ക് മനസിലാക്കാൻ സാധിക്കാത്തത് ഒരു കാര്യമാണ് ഇയാളെന്തിനാണ് ഇങ്ങനെ അദൃശ്യനായിരിക്കുന്ന കാര്യം. പൊതുവെ ഭീരുക്കൾ ആണ് ഇങ്ങനെ ചെയ്യുക. അല്ലെങ്കിൽ താൻ ചെയ്യുന്ന കാര്യങ്ങളിൽ ഒരു ഉറപ്പില്ലെന്ന് പൂർണമായി വിശ്വസിക്കുന്നവരും. അത്തരത്തിലുള്ള ചിന്താഗതിക്കാർ ഇങ്ങനെയാണ് സ്വയം വെളിപ്പെടുത്തലുകൾ ഉണ്ടാകില്ല. ഞാൻ വെല്ലുവിളിക്കുന്നു ഈ അജ്ഞാതന്റെ മലയാളത്തിലുള്ള വ്യാകരണകഴിവിനെ!!! ഇയാൾ സ്വയം എനിക്ക് മലയാളം വ്യാകരണം അറിയാം എന്ന് പറയുകയല്ലാ‍തെ അയാൾ ക്ക് ഒന്നും അറില്ല. പിന്നെ അജ്ഞാതമാരെ അംഗീകരിക്കുന്നതിൽ മലയാളം വിക്കി എന്നും മുന്നിൽ തന്നെയാണെന്ന് ഈ മഹാനോട് പറയാതിരിക്കാൻ വയ്യ. അജഞാതർ ചെയ്യുന്ന കാര്യങ്ങൾ ആണ് അവരുടെ വ്യക്തിത്വം. ഇയാൾ വെറുതെ മനുഷ്യനെ വട്ടു പിടിപ്പിക്കാൻ ഇറങ്ങിയതാണെന്നെ. ഞാൻ പറയുന്നു ചള്ളിയൻ എഴുതിയതിന് അപ്പുറത്തേക്ക് ഒരു വ്യാകരണം ഇല്ലെന്ന്. മനുഷ്യന്മാർക്ക് ആശയവിനിമയം നടത്തുന്നതിനാണ് ഭാഷ. ഇങ്ങനെയാണെങ്കിൽ മലയാളം ലിറ്ററെച്ചറിൽ ബിരുദാനന്ദബിരുദം എടുത്തവർ വിക്കി എഴുതട്ടെ!! . താങ്കൾക്ക് വ്യാകരണം എന്നത് എന്താണെന്ന് അറിയാമെങ്കിൽ അത് തെളിയിക്കൂ വിവരമില്ലാത്തവർ പഠിക്കട്ടെ!! അല്ലാതെ എനിക്ക് വ്യാകരണം നന്നായി അറിയാമെന്ന് സ്വയം പുകഴ്തല്ലെ!!! പിന്നെ അജ്ഞാതനായത് കൊണ്ട് എന്തും പറയാമെന്ന് കരുതേണ്ടെ. --  ജിഗേഷ്  ►സന്ദേശങ്ങൾ  02:34, 26 മാർച്ച് 2007 (UTC)Reply

ജിഗേഷിന് ചിരിവന്നതേയില്ലെന്നു മനസ്സിലായി. ഐ പി എഡിറ്റർക്കുമേൽ ജിഗേഷ് ആരോപിക്കുന്ന പലതും, ബുദ്ധിമാന്ദ്യംപോലുള്ളവ, ജിഗേഷിൻറെ രോഗമാണെന്നും. അരപ്പും കലക്കലും അതിൽനിന്നു വന്നതാണ്. വിക്കിപീഡിയ സ്വന്തം ഹോംപേജായി ഉപയോഗിക്കാൻ വെമ്പുന്ന അല്പൻമാർക്കറിയുമോ വിക്കിപീഡിയ എന്തുകൊണ്ട് ഐ പി എഡിറ്റിങ് അനുവദിക്കുന്നെന്ന്. ഇംഗ്ലീഷ് വിക്കിപീഡിയയുടെ നല്ലൊരു ഭാഗം ഐ പി എഡിറ്റേർസ് എഴുതിച്ചേർത്തതാണെന്നു ജിഗേഷിന് അറിയില്ലായിരിക്കും.59.91.253.246 04:46, 26 മാർച്ച് 2007 (UTC)Reply

പ്രിയ ജിഗേഷ്, ഐ.പി പ്രിയനും,

എത്ര വിഭവശേഷിയാണ് വെറുതെ നമ്മൾ പാഴാക്കുന്നത്. സം‌വാദം താളിൽ കയറ്റിയ ബൈറ്റ്സിൻറെ പത്തിലൊന്ന് മതിയായിരുന്നു വ്യാകരണപ്പിശക് ആരോപിക്കപ്പെട്ട ആ ഭാഗം തിരുത്താൻ. പിന്നെ ഐ.പി. പ്രിയൻ ഈ സം‌വാദത്തിൽ പങ്കെടുക്കാൻ മാത്രമാണ് ഇവിടെ വരുന്നത് എന്ന് മനസ്സിലായി. താങ്കളുടെ വിലപ്പെട്ട സമയം ഞാൻ മൂലം നഷ്ടപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. താങ്കൾക്ക് തിരുത്തലുകൾ വേണമെന്ന് ഉണ്ടെങ്കിൽ അവ പറഞ്ഞു തന്നാൽ ഞാൻ തിരുത്താൻ ശ്രമിക്കാം. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. --ചള്ളിയാൻ 05:16, 26 മാർച്ച് 2007 (UTC)Reply

അതാണ് സത്യം, അതാണ് ചെയ്യേണ്ടതും--പ്രവീൺ:സംവാദം‍ 05:20, 26 മാർച്ച് 2007 (UTC)Reply

ഇതിനെ മലയാളം ആക്കിയാലും തിരുത്തുക

ദാ ഇവിടെ Time line ഉണ്ട്. നോക്കി ആർക്കെങ്കിലും ആ കാലഘട്ടത്തെ തിരുത്താംമങ്കിൽ ആയിക്കോളൂ --ചള്ളിയാൻ 12:21, 27 മാർച്ച് 2007 (UTC)Reply

"റിപ്പബ്ലിക്ക്"/"ഗണതന്ത്രം" തിരുത്തുക

പഴയ താളിലെ ചർച്ച പൂർത്തിയാകാത്തതിനാൽ ഇവിടെ വീണ്ടും അതിനു ഇവിടെ തുടക്കം കുറിക്കുന്നു. എന്റെ പക്ഷം, ഇതു മലയാള വിക്കിപീടിയ ആയതിനാൽ ഇതിൽ കഴിവോളം മലയാള പദങ്ങൾ ഉപയോഗിക്കുക. അതിനാൽത്തന്നെ "റിപ്പബ്ലിക്കെ"ന്നത് "ഗണതന്ത്രം" എന്നാക്കണം എന്നു ഞാൻ അഭിപ്രായപ്പെടുകയും, താത്പര്യമുള്ളവരുടെ അഭിപ്രായം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.--കൃഷ്ണമൂർത്തി 02:45, 22 ജനുവരി 2009 (UTC)Reply

ഏതെങ്കിലും മലയാളഗ്രന്ഥങ്ങളിൽ റിപ്പബ്ലിക്കിന്റെ ഗണതന്ത്രം എന്ന് ഉപയോഗിക്കുന്നുണ്ടോ? സാമൂഹ്യശാസ്ത്രപുസ്തകങ്ങളിൽ റിപ്പബ്ലിക് എന്നേ പഠിച്ചിട്ടുള്ളൂ എന്ന് ഓർമ്മ.. ഹിന്ദിയിൽ വ്യാപകമായി ഗണതന്ത്രം എന്ന് ഉപയോഗിക്കുന്നുണ്ട്. --Vssun 04:32, 22 ജനുവരി 2009 (UTC)Reply
സംസ്കൃതനാണോ? :) --ജേക്കബ് 05:46, 22 ജനുവരി 2009 (UTC)Reply
തനി മലയാളപദം ഉണ്ടെന്നു വരികിലും പൊതുവേ ഉപയോഗിക്കാത്ത അത്തരം പദങ്ങൾ വിക്കിയിൽ ഉപയോഗിക്കുന്നതിനോട് എനിക്കു യോജിപ്പില്ല.. പദങ്ങൾ മറ്റു ഭാഷകളിൽനിന്ന് കടമെടുക്കുന്നത് പലപ്പോഴും ഭാഷയെ കൂടുതൽ സമ്പന്നമാക്കുകയാണ്‌ ചെയ്യുക എന്നാണെന്റെ പക്ഷം. --ജേക്കബ് 06:13, 22 ജനുവരി 2009 (UTC)Reply
ജേക്കബ് പറയുന്നതിൽ കാര്യമുണ്ടെങ്കിലും, നമുക്ക് തമിഴ് വിക്കിപ്പീഡിയയുടെ മാതൃകയനുസരിച്ച് പോയിക്കൂടെ? അതായത്, നിലവിലില്ലാത്ത വാക്കുകൾ തമിഴിൽ ഉണ്ടാക്കപ്പെടുന്നു, വേണ്ടിയയിടത്ത് മാത്രം വാക്കുകൾ വിദേശ ഭാഷകളിൽ നിന്നും കടം എടുക്കുന്നു. പിന്നെ സംസ്കൃതത്തിന്റെ കാര്യത്തിൽ പറയാനുള്ളത് ഇതു മാത്രമാൺ: തനി മലയാളത്തിൽ ഇന്നു നിലവിലുള്ള ഭൂരിപക്ഷം പദങ്ങളും സംസ്കൃതതിൽ നിന്നെടുത്തവയാൺ. സംസ്കൃതം മലയാളത്തിന്റെ പൈതൃകത്തിന്റെ ഒരു അടിസ്ഥാനപരമായ ഭാഗമാൺ. അപ്പോൾ സംസ്കൃതവുമായി മലയാളത്തിൻ ആംഗലത്തിനെക്കാൾ കൂടുതൽ സാമ്യമുള്ള സ്ഥിതിക്ക് അതിൽനിന്നുതന്നെ കഴിവോളം വാക്കുകൾ എടുക്കുക എന്നാണെന്റെ പക്ഷം. പിന്നെ വേറയൊരു കാര്യം കൂടി. വാക്കുകൾ ഇന്ൻ പൊതുവേ ഉപയോഗിക്കുന്നില്ലെന്നുവച്ച് അവയെ തള്ളിക്കളയുന്നതിൽ എനിക്ക് യോജിപ്പില്ല. കാരണം, ഉപയോഗിച്ചാൽത്തന്നെയല്ലേ വാക്കുകൾ പൊതുവാവുക?--കൃഷ്ണമൂർത്തി 20:35, 22 ജനുവരി 2009 (UTC)Reply

എന്നാൽ പിന്നെ references എന്ന വാക്കിനു റഫറൻസസ് എന്ന് കൊടുത്തുകൂടെ. അവലംബം എന്നതിനേക്കാൾ മികച്ചതായിരിക്കുകയും ചെയ്യും :) --Challiovsky Talkies ♫♫ 09:33, 29 മേയ് 2015 (UTC)Reply

ആമുഖത്തിലെ അവ്യക്തത തിരുത്തുക

മാസിഡോണിയയിൽ അലക്സാണ്ടറുടെ കാലത്തിനു മുൻപേ റോമിൽ ഇതിന്റെ പ്രക്രിയകൾ ആരംഭിച്ചിരുന്നു; അതിനുശേഷം വന്ന ഹെല്ലനിക് കാലഘട്ടത്തിലാണ്‌ ഇത് റോമിൽ ശക്തിപ്പെട്ടുവന്നത് . ആമുഖത്തിലെ ഈ അവസാനവാചകം അവ്യക്തമാണ്. ഏതുപ്രക്രിയയാണ് ഉദ്ദേശിക്കുന്നത്? @user:Challiyan --Harshanh (സംവാദം) 03:35, 27 മേയ് 2015 (UTC)Reply

റിമൂവ്ഡ്! --Challiovsky Talkies ♫♫ 09:36, 29 മേയ് 2015 (UTC)Reply

good --Harshanh (സംവാദം) 00:46, 30 മേയ് 2015 (UTC)Reply


പെബ്ലിയൻസ് തിരുത്തുക

Plebeians and Patricians എന്ന വാക്കുകളിലെ ആദ്യത്തെ വാക്കല്ലേ പെബ്ലിയൻസ് എന്നാക്കിയിരിക്കുന്നത്? ഇത് പ്ലെബിയൻസ് എന്നല്ലേ എഴുതേണ്ടത്?--ചന്ദ്രപാദം 09:57, 11 മേയ് 2016 (UTC)

"റോമൻ റിപ്പബ്ലിക്ക്" താളിലേക്ക് മടങ്ങുക.