റോജ തിരിച്ചുവിട്ടിരിക്കുന്നത് ഇങ്ങോട്ടാണ്. ചലച്ചിത്രത്തിലേക്ക് തിരിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 03:18, 18 ഒക്ടോബർ 2012 (UTC)Reply

അതെ. കൂടാതെ ഈ താളിന്റെ തലക്കെട്ട് റോജ (നടി) എന്നാക്കി മാറ്റുന്നതാവും നല്ലത്. റോജ എന്ന ഏകനാമത്തിലല്ലേ ഇവർ അറിയപ്പെടുന്നത്. --Jairodz (സംവാദം) 03:27, 18 ഒക്ടോബർ 2012 (UTC)Reply
റോജ വിവക്ഷകളിലേക്കു തിരിക്കുന്നതാവും കൂടുതൽ നല്ലത് എന്നു തോന്നുനു. ചിത്രവും നടിയും പ്രശസ്തമാണല്ലോ..-ഹിരുമോൻ (സംവാദം) 04:03, 18 ഒക്ടോബർ 2012 (UTC)Reply
വിവക്ഷ വേണ്ട--റോജി പാലാ (സംവാദം) 04:08, 18 ഒക്ടോബർ 2012 (UTC)Reply
എന്തുകൊണ്ടെന്നു പറയാമോ?? രണ്ടിൽ കൂടുതൽ ബന്ധപ്പെട്ട ലേഖനങ്ങൾ വേണമെന്നുണ്ടോ വിവക്ഷാ താൾ ഉണ്ടാക്കാൻ??--ഹിരുമോൻ (സംവാദം) 04:54, 18 ഒക്ടോബർ 2012 (UTC)Reply
രണ്ടിൽ കൂടുതൽ ബന്ധപ്പെട്ട താളുകൾ വേണമെന്നില്ല വിവക്ഷാതാൾ ഉണ്ടാക്കാൻ. പക്ഷേ ചലച്ചിത്രത്തിന് നടിയേക്കാൾ കൂടുതൽ ശ്രദ്ധേയതയുള്ളത് കൊണ്ടു വിവക്ഷ ആവശ്യമില്ല എന്ന അഭിപ്രായമാണെനിക്ക്. ചലച്ചിത്രത്തിന്റെ തലക്കെട്ട് റോജ എന്ന് മാത്രമാക്കി, നടിയുടെ ലേഖനത്തിലേക്കുള്ള കണ്ണി ചേർത്താൽ പോരെ? --Jairodz (സംവാദം) 05:05, 18 ഒക്ടോബർ 2012 (UTC)Reply
മതി.. തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയിട്ടുള്ളതല്ലെ റോജക്ക്(നടി).. രണ്ടും ശ്രദ്ധേയമാണെന്നാണ് എന്റെ അഭിപ്രായം എന്നു മാത്രം. :-)--ഹിരുമോൻ (സംവാദം) 05:28, 18 ഒക്ടോബർ 2012 (UTC)Reply

ചിത്രം

തിരുത്തുക

ഈ ചിത്രം തെലുങ്ക് വിക്കിപീഡിയയിൽ GFDL 1.2 ?+ അനുസരിച്ച് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതിനെ കോമൺസിലെത്തിക്കാൻ സാധിക്കുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:06, 29 മേയ് 2013 (UTC)Reply

തെലുങ്കിന്റെ കാര്യം കണക്കാ. ഉറവിടം ഇതാണെന്നല്ലേ അവിടെ പറയുന്നത്? ഉറവിടത്തിൽ ലൈസൻസ് സംബന്ധവിവരമില്ലല്ലോ. --Vssun (സംവാദം) 02:26, 30 മേയ് 2013 (UTC)Reply
ഞാൻ ഇതുവരെ നോക്കിയതിൽ മലയാളമല്ലാതെ ഒരുമാതിരി എല്ലാ ഇന്ത്യൻ ഭാഷകളിലും ജീവിച്ചിരിക്കുന്ന ആൾക്കാരുടെ ചിത്രങ്ങൾ ന്യായോപയോഗപ്രമാണങ്ങളായി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ കോടതിവിധികൾ അനുസരിച്ച് ഇതത്ര ന്യായമല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 03:39, 30 മേയ് 2013 (UTC)Reply

മലയാളത്തിൽ പണ്ട് ഇങ്ങനത്തെ കുറേ പടങ്ങളുണ്ടായിരുന്നു. എല്ലാം തിരഞ്ഞുപിടിച്ച് മായ്ച്ചതാണ്. --Vssun (സംവാദം) 07:23, 30 മേയ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:റോജ_(നടി)&oldid=1763461" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റോജ (നടി)" താളിലേക്ക് മടങ്ങുക.