സംവാദം:രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം

മെക്ക്നോവ ലയിപ്പിക്കുന്നത്

തിരുത്തുക

സ്വതന്ത്ര നിലനിൽപ്പിന് സാദ്ധ്യതയുണ്ട് എന്നാണഭിപ്രായം. ലയിപ്പിക്കുന്നതിനെ എതിർക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 15:53, 1 മേയ് 2013 (UTC)Reply

ഒറ്റക്ക് നിൽക്കാനുള്ള ഉള്ളടക്കമില്ല. നിലവിലെ സ്ഥിതിയനുസരിച്ച് ലയിപ്പിക്കുന്നതാണ് ഉത്തമം. --Vssun (സംവാദം) 18:05, 1 മേയ് 2013 (UTC)Reply
നിലവിൽ ഒറ്റയ്ക്കു നിൽക്കാനുള്ള ഉള്ളടക്കവും ശ്രദ്ധേയത തെളിയിക്കാനുള്ള അവലംബവുമില്ല എന്ന കാര്യം സമ്മതിക്കുന്നു. കുറച്ചുകൂടി കാത്ത് മെക്ക്നോവയ്ക്ക് കൂടുതൽ ഉള്ളടക്കവും അവലംബങ്ങളും വന്നില്ലെങ്കിൽ ലയിപ്പിച്ചാൽ പോരേ? സ്വതന്ത്ര നിലനിൽപ്പിന് സാദ്ധ്യതയുണ്ട് എന്ന് തോന്നുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:54, 2 മേയ് 2013 (UTC)Reply

ഇത്തരം സന്ദർഭങ്ങളിൽ കാത്തിരിക്കുക എന്ന കാര്യത്തോട് വിയോജിപ്പാണ് എനിക്കുള്ളത്. മറ്റൊന്ന്, ഇത്തരം ലേഖനങ്ങൾ പ്രധാനതാളിൽ നിന്ന് വികസിച്ച് പിളർന്നുപോകുക എന്നതാണ് നല്ല രീതി. --Vssun (സംവാദം) 08:38, 3 മേയ് 2013 (UTC)Reply

യോജിക്കുന്നു. ലയിപ്പിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:43, 3 മേയ് 2013 (UTC)Reply
വളരുന്തോറും പിളരുക. അതിനൊരു കൈയടി    --സിദ്ധാർത്ഥൻ (സംവാദം) 09:01, 3 മേയ് 2013 (UTC)Reply
വളരും തോറും പിളരുകയും പിളരും തോറും വ‌ളരുകയും ചെയ്താൽ നന്നായേനെ.  --അജയ് ബാലചന്ദ്രൻ (സംവാദം) 09:10, 3 മേയ് 2013 (UTC)Reply

വാസ്തെയ,എക്കോ എന്നിങ്ങനെ നിരവധി ടെക്ഫെസ്റ്റ് ഉള്ള കോളേജ് ആണ് ആർ.ഐ.ടി.മെക്ക്നോവ ചെറിയൊരു ലേഖനം ആയി ഉൾപ്പെടുത്തിയാൽ മതിയായിരുന്നു. ടെക്ഫെസ്റ്റ് ൻറെ മലയാളം സാങ്കേതിക കലോത്സവം എന്നാണോ?--അഭിനവ്‌ (സംവാദം) 10:56, 3 മേയ് 2013 (UTC)Reply

സ്വതന്ത്ര ലേഖനം ആയി ഉൾപ്പെടുത്തണമെങ്കിൽ ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പരാമർശം മെക്ക് നോവയെപ്പറ്റി ഉണ്ടാകണം. അതുണ്ടാകുന്ന മുറയ്ക്ക് വിഭജിക്കാവുന്നതാണ്. "സാങ്കേതിക കലോത്സവം" എന്ന തർജ്ജമയിൽ കുഴപ്പമുണ്ട് എന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 11:10, 3 മേയ് 2013 (UTC)Reply

ടെക്ഫെസ്റ്റ് = സാങ്കേതികോൽസവം ആക്കാം. --Vssun (സംവാദം) 11:54, 3 മേയ് 2013 (UTC)Reply

അപൂർണ്ണലേഖനം

തിരുത്തുക

വിദ്യാഭ്യാസം - അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ ഈ പേജ് ഉൾപെടുത്തേണ്ട ആവശ്യമുണ്ടോ?--അഭിനവ്‌ (സംവാദം) 13:31, 9 മേയ് 2013 (UTC)Reply

ലേഖനത്തിലെ വിവരങ്ങൾ പൂർണ്ണമായെന്നു തോന്നിയാൽ ഏറ്റവും താഴെയുള്ള {{Edu-stub}} എന്ന ഫലകം ഒഴിവാക്കിയാൽ മതി. ലേഖനം സ്വയം ആ വർഗ്ഗത്തിൽനിന്ന് ഒഴിവായിക്കോളും. --Vssun (സംവാദം) 05:34, 10 മേയ് 2013 (UTC)Reply
"രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയം" താളിലേക്ക് മടങ്ങുക.