സംവാദം:രണ്ട് സ്റ്റാക്ക് അൽഗൊരിതം

Latest comment: 11 വർഷം മുമ്പ് by Raviscn

സ്റ്റാക്കിനു പകരം ഉപയോഗിക്കാവുന്ന മലയാളം വാക്കുകൾ ഒന്നുമില്ലേ? സഞ്ചയം, കൂമ്പാരം, കൂന മുതലയാവ ഉപയോഗിക്കാമോ?--എസ്.ടി മുഹമ്മദ് അൽഫാസ് 07:49, 20 ഫെബ്രുവരി 2013 (UTC)Reply

അതൊരു കമ്പൂട്ടർ സാങ്കേതിക പദമായതിനാൽ ഇത്രകണ്ട് മലയാളീകരിക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല. മേൽ കൊടുത്ത വാക്കുകൾ സ്റ്റാക്കെന്ന വാക്ക് നൽകുന്ന അർഥം തരുന്നതായിട്ട് തോന്നുന്നുമില്ല --രവി (സംവാദം) 07:54, 20 ഫെബ്രുവരി 2013 (UTC)Reply

ഇതേ അല്ഗോരിതമല്ലേ നമ്മൾ സ്കൂളിൽ 1+(2*3-(4-3)) കണക്കുകൂട്ടാൻ ഉപയോഗിക്കുന്നത് (പേരറിയാതെ!!)? ഇത്തരത്തിലുള്ള വിവരങ്ങൾ കുറിപ്പുകളായി ചേർത്തുകൂടെ? --പ്രശാന്ത് ആർ (സംവാദം) 16:37, 20 ഫെബ്രുവരി 2013 (UTC)Reply

അതിൽ സ്ട്രീം പാർസിങ് പ്രശ്നം വരുന്നില്ലല്ലോ പ്രശാന്ത്. ആ പറഞ്ഞിരിക്കുന്നത് BODMAS അല്ലേ -- റസിമാൻ ടി വി 19:09, 20 ഫെബ്രുവരി 2013 (UTC)Reply
ക്രിയകളുടെ ക്രമം എന്നത് 1+2*3-4/3 എന്ന പ്രശ്നത്തിന്റെ ഉത്തരം കണ്ടുപിടിക്കാൻ മാത്രമല്ലേ? 1+(2*3-(4-3)) ഇതിന്റെ ഉത്തരം കണ്ടെത്താൻ നമ്മൾ ക്രിയകളുടെ ക്രമവും ബ്രാക്കറ്റിലുളള ക്രിയകൾക്കു് മുൻഗണനയും കൊടുക്കണമല്ലൊ? അവിടെ നമ്മൽ ശരിക്ക് സ്റ്റാക്ക് എന്ന ഉപായം ഉപയോഗിക്കുന്നു. ഇതു സാമാന്യവല്കരിച്ചതാണ് സ്ട്രിംഗ് പാർസിങ് --പ്രശാന്ത് ആർ (സംവാദം) 22:28, 20 ഫെബ്രുവരി 2013 (UTC)Reply
ഇവിടെ ശരിക്ക് നമ്മൾ സ്റ്റാക്കുപയോഗിക്കാറുണ്ടോ? ഏറ്റവും ഉള്ളിലുള്ള ബ്രാക്കറ്റ് കണ്ടെത്തി അവിടെനിന്ന് നിർദ്ധാരണം തുടങ്ങാറേണ് ഞാനെങ്കിലും ചെയ്യാറ്. -- റസിമാൻ ടി വി 22:40, 20 ഫെബ്രുവരി 2013 (UTC)Reply
ഏറ്റവും ഉള്ളിലുള്ള ബ്രാക്കറ്റിലുള്ള ക്രിയ ആദ്യം ചെയ്തു മൂല്യം കണ്ടു പിടിക്കും എന്നിട്ട് പുറത്തേക്കു നിർദ്ധാരണം ചെയ്തു വരും. അതുതന്നെയല്ലേ സ്റ്റാക്ക് ഉപയോഗിച്ച് ഈ അൽഗോരിതത്തിലും ചെയ്യുന്നത്? മുകളിൽ പറഞ്ഞ പ്രശ്നത്തിന്റെ ഉത്തരം കണ്ടെത്താൻ നമ്മൾ പ്രത്യക്ഷത്തിൽ സ്റ്റാക്ക് ഉപയോഗിക്കുന്നില്ല, പക്ഷെ സമാനമായ രീതി ഉപയോഗിക്കുന്നു. ക്രിയകൾ ലഘുവായതുകൊണ്ടാവാം നമ്മൾ മറ്റൊരു ഉപകരണത്തെ(സ്റ്റാക്ക്)കുറിച്ച് ചിന്തിക്കാതിരിക്കുന്നത്. --പ്രശാന്ത് ആർ (സംവാദം) 00:01, 21 ഫെബ്രുവരി 2013 (UTC)Reply
എനിയ്ക്ക് തോന്നുന്നത് ഏത് പ്രശ്ന നിർദ്ധാരണത്തിനും മനുഷൻ സ്വാഭാവികമായി ചെയ്തു പോകുന്നതിനെ ഒന്ന് ക്രമപ്പെടുത്തിയേടുക്കുത്താൽ കംബൂട്ടർ അൽഗൊരിതമുണ്ടാകുന്നതെന്നാണൂ. (അതിന്മേൽ ഒപ്റ്റിമൈസേഷനും മറ്റും പിന്നീട് വരുത്തുമെങ്കിലും...) ഗണിത വാക്യ നിർദ്ധാരണത്തിനു ചിലപ്പോൾ മനുഷൻ സ്റ്റാക്കൊക്കെ ഉപയോഗിക്കുന്നുണ്ടാകാം.. എങ്കിലും ഉദാഹരണമായതു പറയാനാകുമെന്ന് തോന്നുന്നില്ല... --രവി (സംവാദം) 04:30, 21 ഫെബ്രുവരി 2013 (UTC)Reply
"രണ്ട് സ്റ്റാക്ക് അൽഗൊരിതം" താളിലേക്ക് മടങ്ങുക.