തെറ്റായ തിരിച്ചുവിടൽ കിരൺ ഗോപി 13:50, 3 ജൂൺ 2010 (UTC)Reply

മൈലം ഗ്രാമത്തെക്കുറിച്ചാണോ പറയുന്നത്? --സിദ്ധാർത്ഥൻ 13:51, 3 ജൂൺ 2010 (UTC)Reply

അതെ, മൈലം പഞ്ചായത്തിൽ മൈലം എന്നു പേരുള്ള ഒരു ഗ്രാമവും ഉണ്ട്. മൈലം പഞ്ചായത്തിന്റെ ആസ്ഥാനം കലയപുരം ആണ്‌. അതുകൊണ്ട് ഈ താൾ നീക്കം ചെയ്യണം.കിരൺ ഗോപി 13:54, 3 ജൂൺ 2010 (UTC)Reply

മൈലം എന്ന ഗ്രാമത്തിന്റെ താൾ വരുന്നതുവരെ മൈലം ഇങ്ങോട്ട് റീ ഇരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? കലയപുരം എന്തായാലും ഈ താളിലേക്ക് റീ ചെയ്യാൻ പറ്റില്ലല്ലോ. പേരിലെ സാമ്യത്തിൽ നിന്നല്ലേ റീഡയറക്ടുകൾ ഉണ്ടാകുന്നത്. --സിദ്ധാർത്ഥൻ 13:58, 3 ജൂൺ 2010 (UTC)Reply

അതിൽ കുഴപ്പമുണ്ട് എന്നല്ല ഞാൻ പറഞ്ഞത്ത്. Redirect കൊടുക്കുന്നിടത്തോളം കാലം മൈലം എന്നൊരു ലേഖനം വിക്കീപീഡിയയിൽ ഉണ്ടാകുമെന്ന് തോനുന്നില്ല, ഈ താൾ നിലവില്ലെങ്കിൽ ആരെങ്കിലുമൊക്കെ പുതിയ താൾ സ്ര്യഷ്ടിക്കകയും ചെയ്യും. ഇങ്ങനെയുള്ള കൂടുതൽ തിരിച്ചുവിടൽ മൂലം പുതുതായി വരേണ്ട പല താളുകളും വരുന്നില്ല.വിക്കി ഉപയോഗിച്ച് പരിചയമുള്ളവർ മാത്രമേ തിരിച്ചുവിടൽ ഒഴിവാക്കി ലേഖന സ്രിഷ്ടിക്ക് മുതിരത്തുള്ളു.കിരൺ ഗോപി 14:08, 3 ജൂൺ 2010 (UTC)Reply

അതും ശരിതന്നെ. പക്ഷെ അങ്ങനെയെങ്കിൽ വിക്കിപീഡിയ ഇന്നോളം നടത്തിയ പല റീകളും മായ്ക്കേണ്ടിവരുമല്ലോ. നയപരമായ തീരുമാനമായതിനാൽ കൂടുതൽ അഭിപ്രായത്തിന് കാത്തിരിക്കാം. --സിദ്ധാർത്ഥൻ 14:15, 3 ജൂൺ 2010 (UTC)Reply

ശരിയാണ്‌. കൂടുതൽ തിരിച്ചുവിടലുകൾ മൂലം പുതിയ ഒരു ലേഖനം ഉണ്ടാകനുള്ള സാദ്ധ്യത നമ്മളായിട്ട് ഇല്ലാതാക്കരുത്. കൂടുതൽ അഭിപ്രായം എങ്ങ്നനെയാണോ അതുപോലെ ചെയ്യാം.കിരൺ ഗോപി 14:19, 3 ജൂൺ 2010 (UTC)Reply
ഒരു ഉദാഹരണം കൂടി പറയാം. നിലവിൽ വിക്കിയിൽ കൊട്ടാരക്കര എന്നൊരു ലേഖനവും, കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് എന്ന ലേഖനവും ഉണ്ട്. കൊട്ടാരക്കര എന്ന ലേഖനം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിലേക്ക് തിരിച്ചുവിട്ടാൽ തെറ്റാണ്‌. കാരണം കൊട്ടാരക്കര എന്ന സ്ഥലം രണ്ട് പഞ്ചായത്തുകളിലായി കിടക്കുന്നു. ഇപ്പോൾ ഉള്ള കീഴ്വഴക്കം വച്ച് പന്തളം എന്ന ലേഖനം പന്തളം ഗ്രാമ പഞ്ചായത്ത് എന്ന താളിലോട്ട് തിരിച്ചു വിടാൻ ഉള്ള സാധ്യതയും കാണുന്നുണ്ട്. ഒരു സ്ഥലത്തേ അതിന്റെ പഞ്ചായത്ത് താളിലോട്ട് Redirect ചെയ്യുന്നത് കൊല്ലം എന്ന സ്ഥലത്തേ കൊല്ലം ജില്ല എന്ന താളിലോട്ട് Redirect ചെയ്യുന്ന പോലെയിരിക്കും. കിരൺ ഗോപി 04:34, 8 ജൂലൈ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മൈലം&oldid=747799" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൈലം" താളിലേക്ക് മടങ്ങുക.