സംവാദം:മുറുക്കാൻ
പാനും മുറുക്കാനും ലയിപ്പിക്കണോ?--അഖിലൻ 12:33, 30 ജനുവരി 2013 (UTC)
- വേണ്ടെന്നു വിചാരിക്കുന്നു. ഇതു നമ്മുടെ നാടൻ ഉല്പന്നം. കൂട്ടുകളും വ്യത്യസ്തം.--റോജി പാലാ (സംവാദം) 13:18, 30 ജനുവരി 2013 (UTC)
ശ്രീ Adv Sujith, ഞാൻ ഇന്നലെ മുറുക്കാൻ എന്ന താളിൽ കൂടുതൽ അവലംബങ്ങൾ ആയിക്കോട്ടെ എന്ന് വിചാരിച്ചു രണ്ടു പുറത്തേക്കുള്ള കണ്ണികൾ കൂടി കൊടുത്തിരുന്നു. എന്നാൽ താങ്കൾ അത് മായ്ച്ചുകളഞ്ഞതായി കണ്ടു. അതിന്റെ കാരണം എന്താണെന്ന് മനസ്സിലായില്ല. ഒരുപക്ഷെ "ഐതിഹ്യമാലയും", "ഇന്ദുലേഖ" - യും ചരിത്രപുസ്തകമാല്ലാത്തത് കൊണ്ടാവാം എന്ന് വിശ്വസിക്കുന്നു. അഥവാ അങ്ങനെയായാൽത്തന്നെ മുറുക്കാൻ എന്നതാൾ തുടങ്ങിയ ആളെന്ന നിലയ്ക്ക് എന്നെ താങ്കൾ അറിയിക്കേണ്ടതല്ലേ ? അങ്ങനെ അറിയിക്കുന്നത് എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് തെറ്റുകൾ എന്തെങ്കിലും പറ്റിപ്പോയിട്ടുണ്ടെങ്കിൽ വീണ്ടും അവ ആവർത്തിക്കാതിരിക്കാൻ സഹായകമാവുകയില്ലേ? ഒരു കാര്യം കൂടി താങ്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു - പ്രസ്തുത താളിൽ താങ്കൾ കൊടുത്തിരിക്കുന്ന അവലംബത്തിനു Copy right "All Rights Reserved" ആണെന്ന് കണ്ടു. ഒരുപക്ഷെ എനിക്ക് തെറ്റിയതാവാം. ഏതായാലും താങ്കൾ വേണ്ടത് ചെയ്യുമല്ലോ. സസ്നേഹം --Raveendrankp (സംവാദം) 06:40, 1 ഫെബ്രുവരി 2013 (UTC)
താംബൂലം എന്ന് പറയുന്നത് മുറുക്കാൻ തന്നെയാണോ ? Davidjose365 (സംവാദം) 15:12, 21 ഫെബ്രുവരി 2019 (UTC)