സംവാദം:മുരുകൻ കാട്ടാക്കട
ഈ എസ് എം വി സ്ക്കൂൾ എവിടെയാ?--Sahridayan 11:26, 20 ജൂലൈ 2009 (UTC)
- തിരുവനന്തപുരം നഗരത്തിലൊന്നുണ്ട്. --സിദ്ധാർത്ഥൻ 11:32, 20 ജൂലൈ 2009 (UTC)
അതുതാനല്ലയോ ഇത് എന്ന് വർണ്ണ്യത്തിലാശങ്ക...ആരെങ്കിലും ക്ലിയർ ചെയ്യൂ--Sahridayan 11:41, 20 ജൂലൈ 2009 (UTC)
- മുരുകൻ കാട്ടാക്കട ജോലി ചെയുന്ന എസ് എം വി സ്കൂൾ തിരുവനന്തപുരം നഗരത്തിലാണ്. തമ്പാനൂരിലേക്ക് തിരിയുന്നതിനടുത്തുള്ള ഓവർ ബ്രിഡ്ജിനടുത്ത്. വെബ്സൈറ്റ്: http://smvhighschool.in/ riyazahamed 17:05, 1 സെപ്റ്റംബർ 2009 (UTC)
അവലംബം
തിരുത്തുക- ഏഷ്യാനെറ്റ് അവാർഡിന്റെ ലിങ്ക് പ്രവർത്തിക്കുന്നില്ലല്ലോ.. --Vssun 03:19, 16 ഓഗസ്റ്റ് 2009 (UTC)
എന്റെ വിഡ്ഢിത്തമായിരുന്നു. താൾ യൂനികോഡല്ലാത്തതിനാൽ വായിക്കാൻ കഴിയാതിരുന്നതിനാൽ ഗൂഗിൾ കാഷി ആണ് വായിച്ചത്. ലിങ്കും അബദ്ധത്തിൽ അതിന്റെ തന്നെ കോപ്പി ചെയ്തു. ഇതാണ് ശരിക്കുള്ള ലിങ്കാവണ്ടത്. പക്ഷെ ഇപ്പോൾ mathrubhumi.info യിലെ പേജുകളൊന്നും തുറക്കുന്നില്ല. ഏഷ്യാനെറ്റ് ടിവി അവാർഡുകൾ സർച്ച് ചെയ്തിട്ട് പഴയതൊന്നും കിട്ടുന്നുമില്ല. ഈ പത്രങ്ങൾക്കൊക്കെ എന്താ യൂനികോഡായാൽ? ഏതായാലും തെറ്റായ ലിങ്ക് നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 07:53, 16 ഓഗസ്റ്റ് 2009 (UTC)
ശ്രദ്ധേയത
തിരുത്തുകഒരു അവാർഡ് ശ്രദ്ധേയമായ കാര്യമാണോ !! --സുഗീഷ് 22:34, 14 ജൂൺ 2011 (UTC)
- സമകാലിക സാഹിത്യ രംഗത്ത് പ്രമുഖരായ മുരുകൻ കാട്ടാക്കടയെപ്പോലെയുള്ളവരെക്കുറിച്ചുള്ള ലേഖനത്തിന്റെ ശ്രദ്ധേയതയെ ചോദ്യം ചെയ്യേണ്ട കാര്യമുണ്ടോ? സമീപകാലത്ത് ഒരു പക്ഷേ ഏറ്റവും ജനകീയനായ കവി എന്നുതന്നെ മുരുകൻ കാട്ടാക്കടയെ വിശേഷിപ്പിക്കാനാവും. സാഹിത്യരംഗത്ത് തൽപ്പരരല്ലാത്തവർക്കുപോലും പരിചിതാനാണ് ഇദ്ദേഹം - Hrishi 06:20, 15 ജൂൺ 2011 (UTC)
- എത്രത്തോളം ജനകീയൻ?? എത്രത്തോളം പരിചിതൻ?? സമകാലിക സാഹിത്യരംഗത്ത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ എന്തൊക്കെ?? ഈ കാര്യങ്ങളിലിൽ ഒന്നിലും ഇദ്ദേഹം ശ്രദ്ധേയനല്ല.--സുഗീഷ് 18:35, 15 ജൂൺ 2011 (UTC)
ഇദ്ദേഹത്തിന്റെ കവിതാ കാസറ്റുകൾ വളരെയധികം വിറ്റഴിഞ്ഞ് പോയിട്ടുണ്ട്. ചൊൽകവിതയുടെ ധാരയിൽ വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.— ഈ തിരുത്തൽ നടത്തിയത് Kparunkumar (സംവാദം • സംഭാവനകൾ)
- ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന കോമഡി കാസറ്റ് അതിലും കൂടുതൽ വിറ്റു കാണുമല്ലോ?? അപ്പോൾ ആകാസറ്റിറക്കിയ വ്യക്തി മുരുകനേക്കാൾ ശ്രദ്ധേയനല്ലേ ???.
സംവാദതാളുകളിൽ ഒപ്പ് വയ്ക്കാൺ മറക്കരുത്.. --സുഗീഷ് 07:38, 16 ജൂൺ 2011 (UTC)
- മുരുകൻ കാട്ടാക്കട ശ്രദ്ധേയനാണെന്ന് കരുതുന്നു. കവി എന്ന നിലയിലും , കവ്യാലാപകൻ എന്ന നിലയിലും, ഇപ്പോൾ ഗാനരചയിതാവ് [1] എന്ന നിലയിലും ശ്രദ്ധേയനാണ് മുരുകൻ കാട്ടാക്കട. --Anoopan| അനൂപൻ 07:43, 16 ജൂൺ 2011 (UTC)
- ശ്രദ്ധേയനാണെന്ന് കരുതിയാൽ പോരാ. ശ്രദ്ധേയനാകണം. എത്ര സിനിമകളിൽ ഗാനരചയിതാവാണ്?? എത്ര ഗാനങ്ങൾ എഴുതി??? തുടങ്ങിയവ ഒന്നും ഇല്ലല്ലോ???--സുഗീഷ് 08:00, 16 ജൂൺ 2011 (UTC)
- ഒരു നാൾ വരും, ഭഗവാൻ, പറയാൻ മറന്നത്, ചട്ടമ്പിനാട് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഇംഗ്ലീഷ് വിക്കി. രതി നിർവ്വേദം പുതിയ പതിപ്പിന്റെയും ഗാനരചന മുരുകൻ കാട്ടാക്കട ആണ്. --Anoopan| അനൂപൻ 09:28, 16 ജൂൺ 2011 (UTC)