തൃപ്പടിദാനമല്ലേ?മുരാരി (സംവാദം) 08:26, 5 ഫെബ്രുവരി 2007 (UTC) ശരിയാണ്. എന്നാൽ പട്ടത്താനം എന്നൊക്കെ പറയുന്നപോലെ ഇതും ത്താനം എന്നാണ് അന്ന് പറഞ്ഞിരുന്നത്. നന്ദി. --ചള്ളിയാൻ 09:29, 5 ഫെബ്രുവരി 2007 (UTC)Reply


ആറ്റിങ്ങലിലെ ഇളയതമ്പുരാട്ടിയുടെ മകനായി 1729-ലാണ് മാർത്താണ്ട വർമ്മ ജനിച്ചത്. നിരവധി വധശ്രമങ്ങളെ അതിജീവിച്ചാണ്‌ അദ്ദേഹം 1729-ൽ രാജഭരണം കൈയാളിയത്‌.അതിനു മുൻപ്‌ നെയ്യാറ്റിങ്കരയിൽ ഇളംകൂർ തമ്പുരാനായിരിക്കുമ്പോൾ തന്നെ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയിൽ (1723) ഏർപ്പെടുക വഴി അദ്ദേഹം തന്റെ രാജ്യ തന്ത്രജ്ഞത വെളിപ്പെടുത്തിയിരുന്നു.

ചള്ളിയനെ,

മാർത്താണ്ഡവർമ്മയുടെ ജനന വർഷം ഒന്നു കൂടി പരിശോധിക്കുന്നതു നന്നായിരിക്കും. മുകളിലെ വാചകങ്ങൾ നോക്കൂ. അദ്ദേഹം ജനിച്ച വർഷം തന്നെ രാജാവായി എന്നാണ് മുകളിലെ വാചകങ്ങൾ അർത്ഥമാക്കുന്നത്. 1729-നു പകരം അദ്ദേഹത്തിന്റെ ജനന വർഷം 1706 ആണെന്നാണ് ഇംഗ്ലീഷ് വിക്കിയിൽ (http://en.wikipedia.org/wiki/Marthanda_Varma). എന്തായാലും തിരുത്തുന്നതിനു മുൻപ് പ്രമാണാധാരങ്ങൾ ഒന്നു കൂടി പ്പരിശോധിച്ചു ഉറപ്പുവരുത്തൂ. എനിക്കും വലിയ ഉറപ്പു പോരാ. 1729-1758 അദ്ദേഹം രാജ്യം ഭരിച്ച കാലഘട്ടം എന്നാണ് എന്റെ അനുമാനം--Shiju Alex 06:25, 6 ഫെബ്രുവരി 2007 (UTC)Reply


ഷിജു , ചള്ളിയൻ

ഷിജു പറഞ്ഞത് വളരെ ശരിയാണ് . കേരളവിജ്ഞാനകോശം(1988) അങ്ങനെയാണ് സൂചിപ്പിച്ചിരിക്കുനത്. അദ്ദേഹത്തിന്റെ ഭരണകാലമാണ് 1729-19758 . --ജിഗേഷ് | ജിഗേഷിനോടു പറയൂ 10:14, 6 ഫെബ്രുവരി 2007 (UTC)Reply

ശരിയാണ്. ഞാൻ എഴുതിയപ്പോൾ തെറ്റിയതാണ്. അല്ലെങ്കിൽ ജനിച്ച വർഷം ഒരാൾ രാജാവാവില്ലല്ലോ പ്രത്യേകിച്ച് ബാല്യത്തെക്കുറിച്ച് പരാമർശിച്ച ശേഷം. എന്തായാലും തെറ്റു ചൂണ്ടിക്കാണിച്ചതിലും ലേഖനം വായിച്ചതിനും നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. പിന്നെ തിരുത്തുന്നത് ആർക്കും ആവാം കേട്ടോ. ലേഖനം എന്റ്റെ മാത്രമല്ല. :) --ചള്ളിയാൻ 10:21, 6 ഫെബ്രുവരി 2007 (UTC)Reply

താരകമാക്കാൻ പറ്റുമോ ഇതിനേ?

ഒരു ചിത്രം കിട്ടിയാൽ തെരഞ്ഞെടുക്കാനിടാമായിരുന്നു.. --Vssun 19:11, 31 ഒക്ടോബർ 2007 (UTC)Reply

ചിത്രം വർക്കാൻ ഏല്പ്പിച്ചിട്ടുണ്ട്. കുറേ നാൾ എടുക്കുമായിരിക്കും. ഫ്ലിക്കറിലും മറ്റും കാണുന്ന എല്ലാവരോടും യാചിക്കുന്നുണ്ട്. വരുമ്പോൾ ചേർക്കാം. --ചള്ളിയാൻ ♫ ♫ 04:11, 1 നവംബർ 2007 (UTC)Reply

ഭാഷ തിരിയുന്നില്ല

തിരുത്തുക

ചെറിയ അക്ഷര തെറ്റുകൾ, ഭാഷ മനസ്സിലാവാത്ത ഭാഗങ്ങൾ, ചരിത്രം വിവരിക്കുന്നിടത്തുള്ള അവ്യക്തത അങ്ങനെ ഒരു പാട് കുറവുകളുണ്ട് ഈ ലേഖനത്തിന് 91.186.26.209 15:28, 16 ഫെബ്രുവരി 2008 (UTC)Reply

ആദ്യത്തെ വരിയിലുള്ള അക്ഷരത്തെറ്റു ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി ! --ജേക്കബ് 15:35, 16 ഫെബ്രുവരി 2008 (UTC)Reply

മാർത്താണ്ഡമാഹാത്മ്യം

തിരുത്തുക

34 വർഷത്തെ ഭരണത്തിനുശേഷം രവിവർമ്മ തീപ്പെട്ടു എന്നും, 1729-ൽ രാവർമ്മ മഹാരാജാവു നാടുനീങ്ങിയെന്നും, തമ്പിമാരുടെ ഭീഷണി അവസാനിപ്പിച്ച തമ്പുരാൻ എന്നും, മന്ത്രി സത്യസന്ധതയിലും നിസ്വാർഥതയിലും തമ്പുരാന്റെ ആദരവിനു പാത്രമായെന്നും ഒക്കെ പറയുന്ന ഈ ലേഖനം പഴയകൊട്ടാരങ്ങളിലെ official chronicle-കളുടെ ശൈലിയിലാണ്. ഭാഗ്യം തമ്പുരാട്ടി തിരുവയറൊഴിഞ്ഞു എന്നും, തമ്പുരാൻ പള്ളിക്കുറുപ്പുണർന്ന് അമൃതേത്തുണ്ടു എന്നും ഒരിടത്തും കൺടില്ല. ആറാട്ടിൽ സംബന്ധിക്കുമ്പോൾ പ്രതിമ നിർമാർജ്ജനം ചെയ്യുന്ന സമയത്ത് തമ്പിമാരെ ഒതുക്കേണ്ട ആവശ്യം മഹാരാജാവിനു ബോദ്ധ്യപ്പെട്ടത്രെ! അതെങ്ങനെ? ശത്രുക്കളുടെ കുടുംബങ്ങളിലെ പെണ്ണുങ്ങളെയും കുട്ടികളേയും അടിമകളെന്ന നിലയിൽ വിറ്റുപോലും രാജ്യത്തിനു അടിത്തറപാകിയ രാജാവിനെ പുകഴ്ത്തുന്നത് ലേഖനത്തിൽ പറയുന്ന "മാർത്താണ്ഡമാഹാത്മ്യം" എന്ന കൃതിക്കു ചേരും, വിക്കിപീഡിയയിലെ ലേഖനത്തിനു ചേരില്ല. നിഷ്പക്ഷത സംശയിക്കപ്പെടുന്നതെന്ന Tag ലേശം പോലും സശയിക്കാതെ കൊടുക്കാവുന്ന ലേഖനമാണിത്. Georgekutty 19:12, 16 ഫെബ്രുവരി 2008 (UTC)Reply


തമ്പി സഹോദരന്മാരുടെ കലാപം എന്ന ഭാഗത്ത് 'ആറാട്ടിൽ സംബന്ധിക്കുമ്പോൾ പ്രതിമ നിർമ്മാർജ്ജനം ചെയ്യുന്ന സമയത്ത് അതോടെ തമ്പിമാരെ ഒതുക്കേണ്ട ആവശ്യം മഹാരാജാവിന്‌ ബോധ്യപ്പെട്ടു'. പ്രതിമ നിർമ്മാർജ്ജനം ചെയ്യുന്ന സമയത്ത് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. - Aronjos1 05:22, 21 ഫെബ്രുവരി 2008 (UTC)Reply

മാർത്താണ്ഡവർമ്മ പാലം

തിരുത്തുക

ആലുവാ നഗരത്തിലുള്ള മാർത്താണ്ഡവർമ്മ പാലത്തിന്റെ ചിത്രം ഈ ലേഖനത്തിൽ കൊടുക്കുന്നത്, ലേഖനം വായിക്കുന്ന ആൾക്ക് തെറ്റായ വിവരം നൽകുന്നതിനു കാരണമാകും. ഈ പാലം അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ പേരിലല്ല. ഇന്നു ജീവിച്ചിരിക്കുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ പേരിലാണ്. ചിത്തിര തിരുനാളിന്റെ കാലത്ത് 14-ജൂൺ-1940 നു ഈ പാലം ഉത്ഘാടനം ചെയ്തത് അന്നത്തെ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാളായിരുന്നു.--രാജേഷ് ഉണുപ്പള്ളി Talk‍ 18:28, 28 ഓഗസ്റ്റ് 2011 (UTC)Reply

നിഷ്പക്ഷത

തിരുത്തുക

ഈ ലേഖനത്തിന് ചരിത്രപരമായും വസ്തുതാപരമായും നിഷ്പക്ഷത അവകാശപ്പെടാൻ പറ്റുമോ? ഒരു വ്യക്തിയെക്കുറിച്ച് കാര്യങ്ങൾ അമിതമായി പൊലിപ്പിച്ചെഴുതിയ ഒന്നല്ലേ ഇത്? പിന്നെ നിമജ്ജനം എന്നതിനു പകരം നിർമ്മാർജ്ജനം എന്നെഴുതിയപോലുള്ള തെറ്റുകളും ഇതിലുണ്ട്Chandrapaadam (സംവാദം) 17:54, 20 ഫെബ്രുവരി 2013 (UTC)Reply

ഭാഷയും അവലബവും

തിരുത്തുക

ഈ ലേഖനത്തിന്റെ പൂർവ്വ രൂപവും ഭാഷ ശൈലിയും വികിപീഡിയക്ക് യോജിക്കാത്തത് കാരണം ഈ ലേഖനം പൂർണ്ണമായും തിരുത്തുകയും അവലംബങ്ങൾ ചേർക്കുകയും ചെയ്തിട്ടുണ്ട്.--India142 17:08, 23 മാർച്ച് 2014 (UTC)

"മാർത്താണ്ഡവർമ്മ" താളിലേക്ക് മടങ്ങുക.