ജീവിച്ചിരുന്ന കാലഘട്ടം കൂടി ലേഖനത്തിൽ ചേർക്കണം.--ഷിജു അലക്സ് 10:31, 22 ഫെബ്രുവരി 2008 (UTC)Reply

പതിമൂന്നാം നൂറ്റാണ്ടിലോ പതിനാലാം നൂറ്റാണ്ടിലോ ആണ്‌.ഉറപ്പില്ല.13 ആകാനാണ്‌ സാധ്യത.ഒന്നു കൂടി നോക്കിയിട്ട് എഴുതാം.--ml@beeb 10:42, 22 ഫെബ്രുവരി 2008 (UTC)Reply

അറബി മലയാളം ഭാഷയായിരുന്നോ അതോ ഒരു ലിപി വ്യവസ്ഥ മാത്രമോ? ഭാഷയാണെങ്കിൽ വ്യാകരനവും മറ്റു സംഗതികളൊക്കെയു വേണ്ടേ?--ml@beeb 09:03, 10 മാർച്ച് 2008 (UTC)Reply

ജീവിതകാലം തിരുത്തുക

മായൻകുട്ടി എളയ പതിമൂന്നാം നൂറ്റാണ്ടിലാണ്‌ ജീവിച്ചത് എന്നത് അതിശയോക്തിപരമാണ്‌. അമാനി മൗലവിയുടെ പരിഭാഷയിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ ഖുർആൻ വിവർത്തനം(തഫ്സീർ ജലാലൈനിയുടെ തർജ്ജമ)ഇറങ്ങിയത് 1870 ലാണ്‌ അതായത് ഹിജ്റ വർഷം 1287. ഇതാ ഇവിടെ ഈ ലേഖനത്തിൽ അങ്ങനെ കാണുന്നു. ഒരു പക്ഷേ ഹിജ്റ വർഷം എഴുതിയത് ഗ്രിഗേറിയൻ വർഷമായി തെറ്റിദ്ധരിച്ചതാവുമോ ?--വിചാരം 19:44, 18 സെപ്റ്റംബർ 2009 (UTC)Reply

വിചാരം സൂചിപ്പിച്ചത് ശരിയാണെന്ന് തോന്നുന്നു. ഹിജ്‌റ വർഷത്തെ ഗ്രിഗോറിയനായി തെറ്റിദ്ധരിച്ചതാവാനാണ് സാദ്ധ്യത. പ്രബോധത്തിൽ തന്നെയുള്ള ഈ ലേഖനത്തിൽ 1855 എന്നാണു് പരിഭാഷയുടെ വർഷമായി കൊടുത്തിരിക്കുന്നത്. --Shiju Alex|ഷിജു അലക്സ് 02:54, 19 സെപ്റ്റംബർ 2009 (UTC)Reply
മാറ്റി എഴുതിയിട്ടുണ്ട്. കുറിപ്പ് കൊടുത്തിരിക്കുന്നത് ശരിയാണോ എന്നു പരിശോധിക്കുക. --Vssun 10:24, 19 സെപ്റ്റംബർ 2009 (UTC)Reply
തിരുത്തിനു നന്ദി.. എഴുതാൻ റഫർ ചെയ്ത വാള്യം (അമാനി മൗലവി) ഇപ്പോൾ കയ്യിലില്ല..

പിന്നേ എളയാ കുടുംബത്തിന്റെ ഒരു ബ്ലോഗ് എവിടെയോ കണ്ടിരുന്നതായി ഓർക്കുന്നു.. അതിലും കുറച്ചു വിവരം ഉണ്ടായിരുന്നു.. ‌elbiem (talk|mail) 09:50, 20 സെപ്റ്റംബർ 2009 (UTC)Reply

അമാനി മൗലവിയുടെ "വിശുദ്ധ ഖുർആൻ വിവരണ"ത്തിന്റെ സമ്പൂർണ്ണ കമ്പ്യൂട്ടർ പതിപ്പ്(The Noble Quran,version 1) കേരള നദ്‌വത്തുൽ മുജാഹിദീൻ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ആ സി.ഡി യിലെ 'ആമുഖം' എന്ന തലക്കെട്ടിലെ ഉപതലക്കെട്ടായ 'ഖുർആൻ പരിഭാഷാ ഗ്രന്ഥങ്ങൾ' എന്ന ഉപതലക്കെട്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.:

ഇത് വ്യക്തമാണ്‌ ഹിജ്റ വർഷമാണ്‌ 13, 14 എന്ന് പറഞ്ഞത് --വിചാരം 06:16, 25 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മായൻകുട്ടി_എളയാ&oldid=676064" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മായൻകുട്ടി എളയാ" താളിലേക്ക് മടങ്ങുക.