ഖുർ‌ആന്റെ മലയാള പരിഭാഷകളിൽ ലഭ്യമായതിൽ വച്ച് ഏറ്റവും പഴയ ഗ്രന്ഥം രചിച്ച പണ്ഡിതനാണ്‌ മായൻ‌കുട്ടി ഇളയാ. ശരിയായ പേര്:മുഹിയുദ്ദീനുബ്നു അബ്ദിൽ ഖാദിർ[1]. കണ്ണൂർ‌ നിവാസിയായിരുന്നു അദ്ദേഹം പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌ ജീവിച്ചിരുന്നിരുന്നത്[ക].

മായൻകുട്ടി എളയയുടെ ഖുർആൻ പരിഭാഷ ഗ്രന്ഥത്തിലെ ഒരു താൾ

വടക്കേ മലബാറിൽ പ്രസിദ്ധമായിരുന്ന കേയിവംശത്തിൽ ഒരു താവഴിയായ ചൊവ്വരക്കാരൻ വലിയപുരയിൽ അം‌ഗമായിരുന്നു ഇദ്ദേഹം. മായിൻ‌കുട്ടി കേയി എന്നായിരുന്നു നാമമെങ്കിലും കണ്ണൂർ അറക്കൽ രാജസ്വരൂപത്തിൽ നിന്ന് വിവാഹം കഴിച്ചത് കാരണമാണ്‌ എളയാവ് എന്നറിയപ്പെടാൻ തുടങ്ങിയത്.[2] പഴയകാലത്ത് സൗദി അറേബ്യയിലെ മക്കയിൽ മലയാളികളായ ഹജ്ജ് തീർത്ഥാടകരുടെ താമസകേന്ദ്രമായിരുന്ന കേയീറുബാത്തിന്റെ സ്ഥാപകനായും അദ്ദേഹം അറിയപ്പെടുന്നു.[3]

പഴയകാലത്തെ കേരളത്തിലെ മുസ്ലീങ്ങളുടെ വ്യവഹാരഭാഷയായിരുന്ന അറബി മലയാളം ഭാഷയിൽ രചിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പരിഭാഷ. 1147 പുറങ്ങളാണ് ഈ പരിഭാഷക്കുള്ളത്. തലശ്ശേരിയിലെ അലിഖുബ്നു അബൂബക്കർ ആണ് ഈ പരിഭാഷയുടെ പ്രസാധകൻ.[1]

ഖുർ‌ആനിലെ മുപ്പത്തി ഒൻപതാം അദ്ധ്യായമായ സുമറിലെ ഏഴാം വചനം അദ്ദേഹം ഇങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു:

അറബിയിലുള്ള തഫ്സീർ ജലാലൈനിയുടെ അറബി-മലയാള വിവർത്തനമായിരുന്നു മായൻകുട്ടി എളയയുടെ പരാമൃഷ്ട ഗ്രന്ഥം.

കുറിപ്പുകൾ

തിരുത്തുക

.^ പ്രബോധനം ഖുർആൻ പ്രത്യേക പതിപ്പ് 2002-ലെ എ.പി. കുഞ്ഞാമു എഴുതിയ ഖുർആനും മലയാളസാഹിത്യവും എന്ന ലേഖനത്തിൽ[4] മായൻ കുട്ടി എളയായുടെ ഖുർആൻ പരിഭാഷ 1870-ൽ പുറത്തിറങ്ങി എന്നു പറയുന്നു. അതനുസരിച്ച് ഇദ്ദേഹം ജീവിച്ചിരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്.

  1. 1.0 1.1 "അമൂല്യ ഗ്രന്ഥങ്ങൾക്ക് കാവലിരിക്കുന്ന എടത്തോള പൈതൃക ഭവനം"-ശൈഖ് മുഹമ്മദ് കാരകുന്ന്, ഗൾഫ് മാധ്യമം -ചെപ്പ്, വാരന്തപ്പതിപ്പ് , പുറം:10,2011 ജൂൺ 3 വെള്ളി
  2. "മലയാള മനോരമ ഓൺലൈൻ-"5000 കോടി പുണ്യം"-ജിതിൻ ജോസ്". Archived from the original on 2013-06-09. Retrieved 2013-06-11.
  3. ചന്ദ്രിക ദിനപത്രം, വാരാന്തപതിപ്പ്, 1971 ഒക്‌ടോബർ 23
  4. ഖുർആനും മലയാളസാഹിത്യവും Archived 2021-05-18 at the Wayback Machine. പ്രബോധനം ഖുർആൻ പതിപ്പ്-2002
"https://ml.wikipedia.org/w/index.php?title=മായൻകുട്ടി_എളയാ&oldid=3984864" എന്ന താളിൽനിന്ന് ശേഖരിച്ചത്