സംവാദം:മാമത്ത്
മമ്മോത്തിൻറെ അർത്ഥം റഷ്യനിലും ആംഗലേയത്തിലും എന്താണ്.. അത് ലേഖനത്തിൻറെ തുടക്കത്തിൽ അല്ലേ നല്ലത്. അതു പോലെ aborigial legends ന്റ്റെ പരിഭാഷയും ചേർക്കണം. ഐതിഹ്യം തന്നെ ധാരാളം എന്നു തൊന്നുന്നു. --ചള്ളിയാൻ 03:03, 23 നവംബർ 2006 (UTC)
അബൊറിജിനൽ ലെജൻറ്സ് ഐതിഹ്യമായിട്ടും അഡാപ്റ്റേഷൻസ് സമരസപ്പെടുത്തലായിട്ടും മാറ്റിയിട്ടുണ്ട്. ലിജു 05:43, 24 നവംബർ 2006 (UTC)
മാമോത്ത് എന്നു പറയാൻ എന്തു ന്യായം? മേമത് എന്ന് ഏതാണ്ട് ഇംഗ്ലീഷ് ഉച്ചാരണം. കാലം കുറെയായി മലയാളത്തിൽ പ്രചാരമുള്ളത് മാമത്ത് എന്നാണ്. Russian ഉച്ചാരണം മാമോത്ത് ആണെങ്കിലേ അതിനു നിലനിൽപ്പുള്ളൂ. അങ്ങനെയാവാൻ സാധ്യതയുണ്ട്. പക്ഷേ റാസ്പുട്ടിനു പകരം റസ്പൂച്ചിൻ എന്നൊക്കെ പറയാനും തയ്യാറാവേണ്ടിവരും. റെജിമേനോൻ ഏഷ്യാനെറ്റു വായനക്കാരെക്കൊണ്ട് പുച്ചിൻ എന്നു പറയിച്ചതിനപ്പുറം അത്തരം പരീക്ഷണം മലയാളത്തിൽ കാര്യമായി നടന്നിട്ടില്ല. എഴുത്തിൽ കുറെയൊക്കെ സോവിയറ്റ് മലയാളം പുസ്തകങ്ങൾ ഉച്ചാരണം ശരിയായി നല്കാൻ ശ്രമിച്ചിരുന്നു. മാറ്റണമെന്ന അഭിപ്രായമല്ലിത്. മറ്റുള്ളവർ എന്തു പറയുന്നു എന്നറിയാൻ വേണ്ടിയാണ്. Calicuter 10:19, 9 ഏപ്രിൽ 2007 (UTC)
ശാസ്ത്രീയ വർഗ്ഗീകരണം
തിരുത്തുകinfobox ൽ ശാസ്ത്രീയ വർഗ്ഗീകരണം വരുന്നില്ല. -- Raghith 08:28, 7 നവംബർ 2011 (UTC)