കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മാട്ടൂൽ എന്ന ഈ redirect.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


മാട്ടൂൽ ഗ്രാമപഞ്ചായത്ത് എന്ന ലെഖനം ഇതിലെക്ക് ലയിപ്പിക്കാനമെന്നു ആവഷ്യപ്പെദുന്നു--117.203.67.141 11:16, 18 ഫെബ്രുവരി 2012 (UTC)Reply

ഗ്രാമവും പഞ്ചായത്തും രണ്ടായി നിന്നാൽ മതി.--റോജി പാലാ (സംവാദം) 11:19, 18 ഫെബ്രുവരി 2012 (UTC)Reply

ഈ രണ്ടു ലേഖനങ്ങളും ഒരേ സ്ഥലത്തെ കുറിച്ചാണ്. എൻറെ സ്വദേശത്തിനടുത്താണ് ഈ സ്ഥലം . രണ്ടിലും പറയുന്നത് ഒരേ കാര്യമാണ് . അതിനാൽ ഇത് മറ്റേതിൽ ലയിപ്പിക്കുന്നതാണ് ഉചിതം . ഈ സ്ഥലത്തെ കുറിച്ചുള്ള ലേഖനം വികസിപ്പിക്കാൻ തക്ക വിവരങ്ങൾ കയ്യിലുണ്ട്. ഒരേ സ്ഥലത്തെ കുറിച്ചുള്ള രണ്ടു ലേഖനങ്ങൾ അപ്രസക്തമാണ്. ശബീബ് 05:13, 3 ജൂലൈ 2012 (UTC)

കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്. ഒരേ പേരിൽ ഗ്രാമവും പഞ്ചായത്തും ഉണ്ട് ശരിയാണ്. ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന പഞ്ചായത്തിനു കീഴിൽ മറ്റു പല ഗ്രാമങ്ങളും ഉണ്ട്. അതു മനസ്സിലാക്കുക. അതിനാൽ ഗ്രാമത്തിനും പഞ്ചായത്തിനും പ്രത്യേകം താളുകൾ വേണം. അതു നിർബന്ധമാണ്. താങ്കൾക്ക് കൂടുതൽ വിവരങ്ങൾ ഇരു താളുകളിലും ചേർക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 05:48, 3 ജൂലൈ 2012 (UTC)Reply

ഇത് ഞാൻ താമസിക്കുന്ന സ്ഥലമാണ് . ഈ പ്രദേശത്തെ കുറിച്ച് എനിക്ക് നന്നായി അറിയാം . ഇവിടങ്ങളിൽ ഗ്രാമം എന്ന വിവക്ഷ ഗ്രാമ പഞ്ചായത്ത് എന്ന അർത്ഥത്തിൽ തന്നെയാണ് പ്രയോഗിക്കാറ് . രണ്ടിനും വേറിട്ട ഒരു അസ്തിത്വമില്ല. വളരെ ഭൂവിസ്തൃതിയുള്ള സ്ഥലങ്ങളിൽ താന്കൾ മുകളിൽ പറഞ്ഞ വിവക്ഷ പ്രസക്തമാണ്. എന്നാൽ ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ ഇവിടെ ഗ്രാമവും പഞ്ചായത്തും ഒരേ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. — ഈ തിരുത്തൽ നടത്തിയത് Shabeeb1 (സംവാദംസംഭാവനകൾ)

തെക്കുമ്പാട്, മടക്കര ഇവയൊക്കെ എന്താണെന്നു പറയാമോ? --റോജി പാലാ (സംവാദം) 07:31, 3 ജൂലൈ 2012 (UTC)Reply
ഈ ലേഖനത്തിൽ മാട്ടൂൽ എന്ന ഗ്രാമത്തെക്കുറിച്ചും, പഞ്ചായത്തിനെക്കുറിച്ചുള്ള ലേഖനത്തിൽ പഞ്ചായത്തിനെക്കുറിച്ചുള്ള വിവരങ്ങളും ചേർക്കണം. അങ്ങനെ ഇവയെ രണ്ടു ലേഖനങ്ങളായി നിലനിർത്താം. --Anoop | അനൂപ് (സംവാദം) 07:57, 3 ജൂലൈ 2012 (UTC)Reply

തെക്കുമ്പാട്‌ , മടക്കര എന്നിവ മാട്ടൂലിൽ പെട്ട ചെറിയ രണ്ടു ദീപുകളാന്, രണ്ടു വാർഡുകളെ ഈ ദീപുകളിൽ വരുന്നുള്ളൂ . മാട്ടൂൽ എന്ന ഗ്രാമവും പഞ്ചായത്തും രണ്ടും ഒന്ന് തന്നെ ആവുമ്പോൾ എങ്ങനെയാണ് അവയിൽ രണ്ടുതരം വിവരങ്ങൾ ചേർക്കുക ??? — ഈ തിരുത്തൽ നടത്തിയത് Shabeeb1 (സംവാദംസംഭാവനകൾ)

പഞ്ചായത്ത് എന്നതു് തദ്ദേശഭരണസൗകര്യാർത്ഥം ഗവണ്മെന്റ് അടയാളപ്പെടുത്തിയിട്ടുള്ള ഒരു നിശ്ചിതഭൂവിഭാഗമാണു്. അതിനു കൃത്യമായി നിർണ്ണയിക്കപ്പെട്ട അതിരുകളും, വാർഡ്, സമിതി, ജനസംഖ്യ, ഗ്രേഡ് തുടങ്ങിയ വിവരങ്ങളും ഉണ്ടാവും. ഇവ കാലം കഴിയുംതോറും നിശ്ചിതമായിത്തന്നെ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. പല പഞ്ചായത്തുകളും പത്തും ഇരുപതും വർഷം കൂടുമ്പോൾ പുനർവിന്യസിക്കപ്പെടുകയോ മറ്റു പഞ്ചായത്തുകളിൽ ലയിപ്പിക്കപ്പെട്ട് ഇല്ലാതെത്തന്നെ ആവുകയോ ചെയ്യാം.

പഞ്ചായത്തു്, റെവന്യൂ (വില്ലേജ് ആപ്പീസ് / ബ്ലോക്ക്), വിദ്യാഭ്യാസ ഉപജില്ല, നിയോജകമണ്ഡലം തുടങ്ങിയ ഇത്തരം വിഭജനങ്ങളിൽ നിന്നും വേറിട്ടൊരു അസ്തിത്വമുണ്ടു് ഒരു ഗ്രാമത്തിനു്. ചില പ്രത്യേക ഗ്രാമങ്ങൾക്കു് അവ ഉൾപ്പെടുന്ന പഞ്ചായത്തുമായി ഏറെക്കുറേ ഒരേ വിവരങ്ങളാവും പങ്കുവെക്കാനുണ്ടാവുക. പക്ഷേ, ഭൂരിപക്ഷം സ്ഥലങ്ങളിലും അങ്ങനെയല്ല. അതുകൊണ്ടു്, വിക്കിപീഡിയയിൽ പൊതുവായ ഒരു നയത്തിന്റെ ഭാഗമായി, ഗ്രാമത്തേയും പഞ്ചായത്തിനേയും വെവ്വേറെയായി പരിഗണിച്ച് ഓരോന്നിനും സ്വന്തമായ താളുകളും മാറ്റി വെച്ചിട്ടുണ്ടു്.

ഇങ്ങനെ ചെയ്തില്ലെങ്കിൽ, കേരളത്തിലെ പഞ്ചായത്തുകളെ (അല്ലെങ്കിൽ അതാതു ജില്ലകളിലെ പഞ്ചായത്തുകളെ / തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ) ഒരുമിച്ചു ചേർത്തെടുക്കേണ്ട സാഹചര്യങ്ങളിൽ (ഉദാ: വർഗ്ഗീകരണം - കേരളത്തിലെ പഞ്ചായത്തുകളുടെ വർഗ്ഗം) മാട്ടൂൽ ഏച്ചുകൂട്ടാൻ കഴിയാതെ, എപ്പോഴും മുഴച്ചിരിക്കും. വിശ്വപ്രഭ ViswaPrabha Talk 20:26, 3 ജൂലൈ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മാട്ടൂൽ&oldid=1349545" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാട്ടൂൽ" താളിലേക്ക് മടങ്ങുക.