സംവാദം:മറിയം
ദൈവമാതാവ് എന്ന തലക്കെട്ട് ഒഴിവാക്കേണ്ടതാണ്. വേറെ മതങ്ങളിലും കാണുമല്ലോ ദൈവമാതാക്കൾ. മറിയമെന്നു നൽകുകയാവും ഉചിതം. മതപരമായ ലേഖനങ്ങളെഴുതുമ്പോ നിക്ഷ്പക്ഷതയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഓർമ്മിപ്പിച്ചുകൊള്ളട്ടെ.
- Manjithkaini 06:26, 6 ഓഗസ്റ്റ് 2006 (UTC)
Mattethu mathathilanu daivamathavu ullathu? Pinne english wikipediayilum mother of god ennadichal mariyaminte article aanu varunnathu.
ennu swantham lijujacobk
- അമ്മ എന്നും മാ എന്നും വിളിക്കുന്ന ദൈവങ്ങൾ ഹിന്ദുമതത്തിലും മറ്റും ഒട്ടനവധി ഉണ്ടല്ലോ അപ്പോൾ ദൈവമാതാവ് എന്ന നാമമുചിതമല്ലന്നാണ് എന്റെ അഭിപ്രായം. ദൈവമാതാവ് എന്നുപറയുമ്പൊൾ മറ്റുമതങ്ങളുടെ ഉപരിയാണ് ക്രിസ്തുമതം എന്നൊരു ധ്വനിയുമുണ്ടാകാൻ സാധ്യത ഉണ്ട്. അതിനാൽ തലക്കെട്ട് മാറ്റെണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. പരിശുദ്ധമറിയം എന്നോമറ്റോ നൽകുന്നതായിരിക്കും ഉത്തമം --പ്രവീൺ 04:34, 7 ഓഗസ്റ്റ് 2006 (UTC)
എന്റെ അഭിപ്രായത്തിൽ ദൈവമാതാവ് എന്ന തലകെട്ട് ഒഴിവാക്കേണ്ടതാണ്. പ്രവീൺ പറഞ്ഞത് പോലെ പരിശുദ്ധമറിയം എന്നോ മറ്റോ നൽകുന്നതായിരിക്കും ഉചിതം. അത്രയ്ക്ക് നിർബദ്ധമാണെങ്കിൽ ലേഖനത്തിൽ ചേർക്കാം. എന്തായാലും തലകെട്ടിൽ നിന്ന് ഒഴിവാക്കപ്പെടണം. ഇത് ഇംഗ്ലീഷ് വിക്കിപീഡിയയുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതുമ്പോൾ നമ്മൾ ഭാരതീയമായ ഒരു കാഴ്ച്ക്പ്പാടിൽ നിന്ന് ചിന്തിക്കണം. Shiju 10:15, 7 ഓഗസ്റ്റ് 2006 (UTC)Shiju AlexShiju 10:15, 7 ഓഗസ്റ്റ് 2006 (UTC)
നിർബദ്ധമോ ദുശാഠ്യമോ ഇല്ല. തർക്കത്തിനും ഇല്ല. എനിക്ക് തലക്കെട്ട് തിരുത്താൻ അറിയില്ല. ആരെങ്കിലും ഒന്ന് സഹായിക്കുക. എന്ന് ലിജു
പ്രീയമുള്ളവരെ, ഇതിൽ എന്റെയും നിങ്ങളുടെയും അഭിപ്രായം അല്ല വേണ്ടത്. മറിച്ചു മറിയം ആര് എന്നുള്ള സത്യം നാം തിരിച്ചറിയണം... അഭിപ്രായങ്ങൾ എല്ലാവര്ക്കും ഉണ്ടാകും എന്നാൽ അവ എല്ലാം നല്ലതായിരിക്കണം എന്നില്ല. യേശു ദൈവമാണെങ്കിൽ തീർച്ചയായും അവനെ പ്രസവിച്ച മറിയാം ദൈവമാതാവ് തന്നെ... മറിയാമിന് നൽകാവുന്ന ഏറ്റവും നല്ല വിശേഷണവും ഇത് തന്നെ... പരി.സേവേറിയോസ് പത്രിയർക്കീസ് മറിയാമിനെ സംശയംകൂടാതെ ദൈവമാതാവ് എന്ന് പ്രസംഗിച്ചതുപോലെ നമുക്കും ദൈവമാതാവ് എന്ന് വിളിക്കുവാൻ കഴിയണം
സ്നേഹപൂർവ്വം ബേസിൽ കളരിക്കൽ
തലക്കെട്ടു മാറ്റാൻ
തിരുത്തുകമലയാളം വിക്കിപീഡിയയിൽ എഴുതുമ്പോൾ ഭാരതീയമായ കാഴ്ചപ്പാട് വേണം എന്നു പറയുന്നത് വിക്കിയുടെ ആശയത്തിനു നിരക്കുന്നതല്ല. അതേ വിക്കിയുടെ ആശയങ്ങൾ കൊണ്ടു തന്നെയാണ് ദൈവമാതാവ് എന്ന തലക്കെട്ട് അനുയോജ്യമാണോ എന്ന് സംശയം വന്നതും. തലക്കെട്ടു മാറ്റാൻ മാറ്റുക എന്ന ലിങ്കിൽ [ടാബ്] ക്ലിക്ക് ചെയ്ത് പുതിയ നാമം നൽകിയാൽ മതി. (സംവാദം താളുകളിൽ ഒപ്പിടാൻ നാലു ~ ചിഹ്നങ്ങൾ കൊടുത്താൽ മതിയാവും) --പ്രവീൺ 18:13, 7 ഓഗസ്റ്റ് 2006 (UTC)
നന്ദി പ്രവീൺ. തിരുത്തിയിട്ടുണ്ട്. ലിജു 18:52, 7 ഓഗസ്റ്റ് 2006 (UTC)
മറിയാം എക്കാലവും കന്യക
തിരുത്തുകഎന്നാൽ മറിയാം എക്കാലവും കന്യക ആയിരുന്നുവെന്നാണ് ബൈബിൾ പറയുന്നത്.
അങ്ങനെയെവിടെയാണ് പറയുന്നത് ലിജുക്കുട്ടാ. ബൈബിളിലെ വാക്യം അതേ പോലെ ഉദ്ധരിക്കുക. --Shiju Alex 02:34, 10 ഏപ്രിൽ 2007 (UTC)
ദൈവാലയം
തിരുത്തുകകേരളത്തിലങ്ങോളമിങ്ങോളം ദേവാലയം എന്നാണല്ലോ കണ്ടിരിക്കുന്നത്..--Vssun 07:01, 10 ഏപ്രിൽ 2007 (UTC)
റെഫറൻസ്
തിരുത്തുകമത്തായി 1:18 - 1-20
മത്തായി 1:18എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.
1:19 അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.
1:20 ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.
ലൂക്കോസ് 1:35
അതിന്നു ദൂതൻ : പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
ഇതാണ് ലിജു റെഫറൻസ് ആയി ചേർത്തിരിക്കുന്ന വാക്യങ്ങൾ. ഈ വാക്യങ്ങളിൽ എവിടെയാണ് മറിയ എക്കാലവും കന്യക ആനെന്നു പറഞ്ഞിരിക്കുന്നത്. യേശുവിനെ ഗർഭം ധരിക്കുമ്പോൾ കന്യക ആയിരുന്നു എന്നല്ലേ മുകളിലെ വാക്യങ്ങൾ അർത്ഥമാക്കുന്നുള്ളൂ--Shiju Alex 12:07, 30 ഏപ്രിൽ 2007 (UTC)
ക്ഷമിക്കുക എൻറെ പരിഭാഷ പിശൿ ആണ്. ലിജു മൂലയിൽ 03:18, 1 മേയ് 2007 (UTC)
ഇതൊക്കെ താൻകൾ അങ്ങ് തിരുത്തിയാൽ പോരേ? ലിജു മൂലയിൽ 03:19, 1 മേയ് 2007 (UTC)
ഇതൊക്കെ താൻകൾ അങ്ങ് തിരുത്തിയാൽ പോരേ?
അതെങ്ങനെ ശരിയാകും ലിജു കുട്ടാ. ഞാൻ പറയുന്നത് തെറ്റാണെന്ന് സ്ഥപിക്കാൻ താങ്കളുടെ കൈയ്യിൽ വേറെ തെളിവുണ്ടെങ്കിൽ അപ്പോൾ പിന്നെ റിവേർട്ട് ചെയ്യാൻ നിക്കണ്ടേ. --Shiju Alex 03:43, 1 മേയ് 2007 (UTC)
സംശയം
തിരുത്തുകവാക്കുകൾ കേട്ട് കണ്ടാലും ഇതുമുതൽ സകല വംശംങ്ങളും എന്നേ ഭാഗ്യവതി എന്ന് വിളിക്കും എന്ന മറുപടിയാണത്രേ മറിയാം നൽകിയത്. ഈ വാക്കുകൾ പുന:പരിശോധിക്കണം. --ചള്ളിയാൻ 04:28, 1 മേയ് 2007 (UTC)
തലക്കെട്ട്
തിരുത്തുക- തലക്കെട്ട് മാറ്റി മറിയം എന്നാക്കുന്നതല്ലേ ഉചിതം?--Vssun 17:13, 1 മേയ് 2007 (UTC)
ചെയ്തു --Vssun (സുനിൽ) 08:22, 28 നവംബർ 2010 (UTC)
- മറിയത്തെ കുറിച്ചുള്ള കൃസ്തീയ കാഴ്ചപ്പാട് മാത്രമാണന്ന് തോന്നുന്നു ഇപ്പോൾ ലേഖനത്തിലുള്ളത്. മറിയത്തെ സംബന്ധിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാടും ചേർക്കുകയോ അതല്ലങ്കിൽ മറ്റൊരു ലേഖനമാകുമ്പോൾ ഇതിന്റെ തലക്കെട്ട് അനുയോജ്യമാംവിധം മാറ്റുകയോ വേണ്ടിവരും.--വിചാരം 15:44, 20 ഒക്ടോബർ 2011 (UTC)
- ക്രിസ്തീയ വിശ്വാസത്തിൽ മറിയത്തിന് മുഖ്യസ്ഥാനം ഉള്ളതിനാലും വിവിധ ക്രൈസ്തവവിഭാഗങ്ങൾ തന്നെ മറിയത്തെക്കുറിച്ച് വ്യത്യസ്ഥ കാഴ്ചപ്പാടുകൾ പുലർത്തുന്നതിനാലും എഴുതി വരുമ്പോൾ സ്വാഭാവികമായും ക്രിസ്തീയ കാഴ്ചപ്പാടിന് ദൈർഘ്യം കൂടിപ്പോയേക്കാം. ഇസ്ലാമിക കാഴ്ചപ്പാടുകൾ ഇംഗ്ലീഷ് വിക്കിലേഖനത്തിലെ പോലെ ഇവിടുത്തെ ഒരു ഉപവിഭാഗം ആക്കിയതിനു ശേഷം മറ്റൊരു വ്യത്യസ്ഥ ലേഖനമാക്കി വികസിപ്പിക്കുന്നതാവും ഉത്തമമെന്ന് തോന്നുന്നു. പക്ഷേ, അപ്പോഴും മറിയം എന്ന ഈ ലേഖനത്തിന്റെ തലക്കെട്ട് മാറ്റേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല---Johnchacks 08:20, 21 ഒക്ടോബർ 2011 (UTC)
- മറിയത്തെ കുറിച്ചുള്ള കൃസ്തീയ കാഴ്ചപ്പാട് മാത്രമാണന്ന് തോന്നുന്നു ഇപ്പോൾ ലേഖനത്തിലുള്ളത്. മറിയത്തെ സംബന്ധിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാടും ചേർക്കുകയോ അതല്ലങ്കിൽ മറ്റൊരു ലേഖനമാകുമ്പോൾ ഇതിന്റെ തലക്കെട്ട് അനുയോജ്യമാംവിധം മാറ്റുകയോ വേണ്ടിവരും.--വിചാരം 15:44, 20 ഒക്ടോബർ 2011 (UTC)