ഇതു ഒന്നു നന്നാകിയാൽ കൊള്ളാം. മയ്യഴിക്ക്‌ ഒരു വിക്കി പേജ്‌ ഇല്ലാത്തത്‌ നാണക്കേടാണ്‌.

ചില അഭിപ്രായങ്ങൾ ലേഖനങ്ങൾ ആമുഖം ചരിത്രം ഇന്നു സഞ്ചാരികൾക്ക്‌ മറ്റു അറിവുകൾ എന്നിങ്ങനെ ഭാഗങ്ങളും ഉപഭാഗങ്ങളും ആക്കി തിരിച്ചാൽ നന്നായിരിക്കും എന്നു കരുതുന്നു.


Sunilkumartk 06:55, 9 ഏപ്രിൽ 2007 (UTC)Reply


സുനിൽ,

അത് തങ്കൾക്ക് തന്നെ ചെയ്യാവുന്നതാണ്. വിക്കി ഒരു കൂട്ടായ സം‌രംഭം ആണല്ലോ. താങ്കൾ‍ക്ക് മയ്യഴിയെ കുറിച്ച് അറിയാവുന്നതൊക്കെ ഇവിടെ ചേർക്കൂ. --Shiju Alex 07:52, 9 ഏപ്രിൽ 2007 (UTC)Reply


മയ്യഴി എന്ന ടോപ്പിൿ തുടങ്ങിവെച്ചതേയുള്ളൂ. ഫ്രഞ്ചുകാർ വരുന്നതിനു മുമ്പുള്ള ചരിത്രം,ഫ്രഞ്ച് ഭരണം,മയ്യഴി വിമോചനസമരം,സ്വാതന്ത്ര്യാനന്തരമയ്യഴി,ഫ്രഞ്ച് സ്വാധീനം ഭാഷയിലും സംസ്കാരത്തിലും,വ്യക്തികൾ,സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഉദ്ദേഷിച്ചിട്ടുള്ളത്.വിമോചനസമരനായകരെക്കുറിച്ച് വേറെ പേജുകൾ തയ്യാറാക്കി ലിങ്ക് ചെയ്യുന്ന ഘടനയായിരിക്കും നന്നാവുക എന്നു തോന്നുന്നു.അല്ലെങ്കിൽ ലേഖനം വല്ലാതെ നീണ്ടുപോകുമല്ലോ. ഡോ.മഹേഷ് മംഗലാട്ട് 10:39, 9 ഏപ്രിൽ 2007 (UTC)Reply

"അഴിയൂർ എന്ന ഗ്രാമത്തിൻറെ ഭാഗമായിരുന്നു മയ്യഴി. അഴി എന്നാൽ കടലും പുഴയും ചേരുന്ന സ്ഥലം, അല്ലെങ്കിൽ പുഴ എന്നർത്ഥം. മയ്യ് എന്ന വാക്കിന് മദ്ധ്യത്തിൽ എന്നാണർത്ഥവുമുണ്ട്. മദ്ധ്യത്തിലുള്ള ഊരാണ് മയ്യഴി ആയിപരിണമിച്ചത്. മനോഹരമായ അഴി എന്നതുമാവാം മയ്യഴിയായത്. പുഴക്കരികെ കൽ അഴി എന്ന കല്ലായിയുമുണ്ട്."

എന്നാൽ 1982-ല് ചെമ്പ്രെ ലിഖിതത്തെക്കുറിച്ച് പഠനം നടത്തിയ കോഴിക്കോട് സർവ്വകലാശാല ചരിത്രവിഭാഗത്തിലെ എം.ആർ. രാഘവവാര്യർ മയ്യിൽക്കരയാണ് (മയ്യിൽ+കര) മയ്യഴിയായത് എന്നാണ് അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിൻറെ വിവരണത്തിൽ മയ്യഴി ഒരു പ്രദേശമാണ് അത് മയ്യിൽ കരയായും മയ്യിൽ അഴിയായും കിടക്കുന്നു. പോർച്ചുഗീസുകാർ manjaim എന്നാണ് വിളിച്ചിരുന്നത്. --202.164.149.7 08:11, 4 ഓഗസ്റ്റ്‌ 2007 (UTC)

പ്രമുഖരായ മയ്യഴിക്കാർ

തിരുത്തുക

പ്രമുഖരായ മയ്യഴിക്കാർ എന്ന പട്ടികയിൽ മംഗലാട്ട് മാഷിനേയും ചേർക്കാമായിരുന്നു.--സുഗീഷ് 18:29, 3 ഡിസംബർ 2007 (UTC)Reply

മയ്യഴിയെ ഒന്ന് പോഷിപ്പിച്ചെടുക്കാനാകുമോ? --ചള്ളിയാൻ ♫ ♫ 14:06, 11 ഫെബ്രുവരി 2008 (UTC)Reply

സി.ഇ. ഭരതൻ മയ്യഴിയുടെ മുൻ ജനപ്രതിനിധി ആയിരുന്നില്ലേ ? വ്യക്തമായി അറിയില്ല. അറിയുന്നവർ ഒന്നു പോസ്റ്റൂ.. — ഈ തിരുത്തൽ നടത്തിയത് Sunilkumartk (സംവാദംസംഭാവനകൾ)

കേരള സാഹിത്യ അക്കാദമി ജേതാവായ മംഗലാട്ട് രാഘവനെ കൂടി ഉൾപ്പെടുത്താം.— ഈ തിരുത്തൽ നടത്തിയത് Sunilkumartk (സംവാദംസംഭാവനകൾ)

മുസ്യെ

തിരുത്തുക

മുസ്യ മൊല്ലന്തേനെ എന്ന് കണ്ടു. അതിൽ പേര് മൊല്ലന്തേൻ എന്നും മുസ്യെ എന്നത് മിസ്റ്റർ എന്നതിനുള്ള ഫ്രഞ്ച് വാക്കുമല്ലേ ? എനിക്ക് ഫ്രെഞ്ചിൽ വലിയ അറിവില്ല, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ നിന്നും കിട്ടിയ അറിവാണ്. ഞാൻ പറയുന്നത് ശരിയാണെങ്കിൽ മുസ്യ ഒഴിവാക്കിക്കൂടേ ??? അല്ലെങ്കിൽ അത് പേരിന്റെ ഭാഗമായി കണക്കാക്കപ്പെടില്ലേ ? --‌‌‌ഓലപ്പടക്കം 17:52, 30 ഡിസംബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മയ്യഴി&oldid=880810" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മയ്യഴി" താളിലേക്ക് മടങ്ങുക.