സംവാദം:മന്ത്രവാദിനി

Latest comment: 11 വർഷം മുമ്പ് by Manuspanicker in topic POV

അനുയോജ്യമെങ്കിൽ ഈ ലേഖനം കൂടുതൽ വിക്കിവത്കരിക്കുവാനും മലയാളത്തിലാക്കാനുമുണ്ടെന്നു കരുതുന്നു.--പ്രവീൺ:സംവാദം‍ 08:06, 25 ഫെബ്രുവരി 2007 (UTC)Reply

ഉണ്ട് പ്രവീണേ. അതേ പോലെ കറുത്ത കുർബ്ബാനയും.--Shiju Alex 16:30, 25 ഫെബ്രുവരി 2007 (UTC)Reply

പിന്നെ ഇത് ഒരു യൂറോപ്യൻ കാഴ്ചപ്പാടിലാണ് കൊടുത്തിരിക്കുന്നത്. നമ്മുടെ കേരളത്തിലെ കാഴ്ചപാട് കൂടി ചേർക്കേണ്ടിയിരിക്കുന്നു. ഓം ഹ്രീം കുട്ടിച്ചാത്താ:-) ലിജു മൂലയിൽ 19:15, 25 ഫെബ്രുവരി 2007 (UTC)Reply

ആരെങ്കിലും വിക്കിഫൈ

തിരുത്തുക

ചെയ്താൽ നന്നായിരുന്നു. ഇപ്പോൾ ലേഖനം പോലെയ്യല്ല കഥ പോലെയാണ് തോന്നുന്നത്. --ചള്ളിയാൻ 04:59, 26 ഫെബ്രുവരി 2007 (UTC)Reply

ഇതു വിക്കിക്കു വേണ്ടി എഴുതിയ ലേഖനം അല്ല. ബ്ലോഗ്ഗിൽ ഇടാൻ വേണ്ടി ഒരു മലയാളം ബ്ലോഗ്ഗർ എഴുതിയതാണ്.
വിക്കിക്ക് അനുയോജ്യമായി തോന്നിയ ഒരു ലേഖനം ആയി തോന്നിയത് കൊണ്ട് ലേഖകന്റെ അനുമതിയോടെ ഇവിടെ ഇട്ടു എന്നു മാത്രം. ചുമരുണ്ടെങ്കിലല്ലേ ചിത്രം എഴുതാൻ പറ്റൂ. ഇത് ചുമർ ആയി കരുതിയാൽ മതി.
ഇത് ഇനി വിക്കിവത്ക്കരിക്കാനും അനുയോജ്യമല്ലാത്ത ഭാഗങ്ങൾ മാറ്റുകയും വേണം. മാത്രമല്ല ലിജു പറഞ്ഞത് പോലെ പ്രാദേശികമായ വിവരങ്ങൾ ചേർക്കുകയും വേണം. ബ്ലോഗ്ഗിൽ ഈ ലേഖനന്ത്തിന്റെ പേരു തന്നെ Witch എന്നായിരുന്നു. അതിന്റെ മലയാളം പേർ ഞാൻ ചേർത്തു എന്നതു മാത്രമാണ് ഇവിടെ വരുത്തിയ വ്യത്യാസം.
ആദ്യത്തെ എഡിറ്റിങ്ങിൽ തന്നെ പൂറ്ണ്ണ ലേഖനം ആക്കുക എന്നതല്ലല്ലോ വിക്കിയുടെ രീതി. ഇതു കറുത്ത കുർബ്ബാന എന്ന ലേഖനന്ത്തിനും കണ്ണദാസൻ എന്ന ലേഖനത്തിനും ബാധകമാണ്.--Shiju Alex 05:52, 26 ഫെബ്രുവരി 2007 (UTC)Reply

ദുർമന്ത്രവാദിൃൃനി?

തിരുത്തുക

Witch ന്റെ മലയാളം മന്ത്രവാദിനി എന്നാണോ അതോ ദുർമന്ത്രവാദിൃൃനി എന്നാണോ? സജിത്ത് വി കെ 07:15, 26 ഫെബ്രുവരി 2007 (UTC)Reply

മന്ത്രവാദം, ദുർമന്ത്രവാദം ഇന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ മന്ത്രവാദത്തിനുണ്ടോ? ഉണ്ടെങ്കിൽ രണ്ടും തമ്മിൽ ഉള്ള വ്യത്യാസം എന്ത്? എനിക്ക് ഒരു പീറ്റുത്തവും ഇല്ല. ഈ ലേഖനം എഴുതിയ ആളെ ഞാൻ വിക്കിയിലേക്ക് ക്ഷ്ണിച്ചിട്ടുണ്ട്. പുള്ളി വന്നു കഴിഞ്ഞാൽ ഈ വിഭാ‍ഗത്തിലെ ലേഖനങ്ങൾ ഒന്ന് ഉഷാറാക്കാം കന്നടക്കാരുടെ ഇടയിൽ കേരളത്തിലുള്ളവരൊക്കെ‍ ബ്ലാക്ക് മാജിക്ക് കാണിക്കുന്നവരാണെന്ന് ഒരു സംസാരം ഉണ്ട്. അതാണ് ഈ ലേഖനം വായിച്ചപ്പോൾ എനിക്ക് ഒറ്മ്മ വന്നത്. :)

പക്ഷെ ഈ ലേഖനത്തിൽ കേരളത്തിലെ മന്ത്രവാദത്തെകുറിച്ച് ഒന്നും ഇല്ല താനും--Shiju Alex 07:38, 26 ഫെബ്രുവരി 2007 (UTC)Reply

അധമവും സാമവും ഇല്ലേ മന്ത്രവാദത്തിൽ, അഥർവ്വ വേദത്തെ അടിസ്ഥാനപ്പെടുത്തി ദുർമന്ത്രവാദം അങ്ങിനെയെന്തോ..--പ്രവീൺ:സംവാദം‍ 07:46, 26 ഫെബ്രുവരി 2007 (UTC)Reply
മന്ത്രവാദം തന്നെ ദുർ ആണ്, നല്ലതിനായി ചെയ്യുന്നത് യാഗങ്ങൾ അല്ലെങ്കിൽ ഹോമങ്ങൾ ആണ്. --ചള്ളിയാൻ 07:51, 26 ഫെബ്രുവരി 2007 (UTC)Reply

വളരെ കാലങ്ങൾ ആയുള്ള സംശയം

തിരുത്തുക

മേൽപറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഒരു തീരുമാനമാകാതെ കിടക്കുന്ന കാര്യങ്ങൾ ആണ്. അഥർവ്വ വേദം എന്നത് മറ്റ് മൂന്ന് വേദങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇവയിൽ പ്രതിപാ‍ദിക്കുന്നത് ദുർമന്ത്രവാദമാണെന്ന് പറയുന്നവർ ഉണ്ട്. അഥർവ്വം ഉപയോഗിക്കുന്നവർ ഇതിനെ മറ്റുള്ളവർ തെറ്റായിധരിപ്പിക്കുന്നു എന്നു അവകാശപ്പെടുന്നു. ഭദ്രകാളി പൂജകൾ ആണ് അഥർവ്വത്തിൽ കൂടുതൽ ഇത് ബ്രാഹമണർക്ക് നിഷിദ്ധമാണ് എന്ന് ഉള്ളത് കൊണ്ട് ബ്രാഹമണർ ഇതിനെ ദുർമന്ത്രവാദമാണ് എന്നു പറയുന്നു. ഇത് ഓരോത്തരുടെ ചിന്താഗതി ആയതിനാൽ ഇതിന് ഒരർത്ഥമില്ലെന്നാണ് എന്റെ അഭിപ്രായം. പിന്നെ ചില പ്രാകൃതർ നരബലി മുതലായ നീച കാര്യങ്ങൾ ഇതിൽ ചെയ്തിട്ടുണ്ട്, ഇതെല്ലാം ദൂർമന്ത്രവാദത്തിൽ പ്പെടുന്നു എന്നാണ് എന്റെ വിശ്വാസം. --ജിഗേഷ് | ജിഗേഷിനോടു പറയൂ 09:59, 26 ഫെബ്രുവരി 2007 (UTC)Reply

POV

തിരുത്തുക

"സമൂഹത്തിൽ വ്യത്യസ്തരായിരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന കാടത്തം നിറഞ്ഞ മനുഷ്യബോധത്തിന്റെ ബലിയാടുകളായിരുന്നു ഈ മന്ത്രവാദിനികൾ" - എന്തോ ഇതു നിഷ്പക്ഷമാണെന്നു തോന്നുന്നില്ല. ഒന്നു കൂടി മൊത്തം ശരിയാക്കാം എന്നു തോന്നുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:02, 22 ഓഗസ്റ്റ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മന്ത്രവാദിനി&oldid=4025900" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മന്ത്രവാദിനി" താളിലേക്ക് മടങ്ങുക.