സംവാദം:മനോരഞ്ജിനി
പടന്നക്കാട് കാർഷിക കോളേജ് കാമ്പസിലുള്ള ചെടിയോടൊപ്പമുള്ള ലേബലിംഗ്, മനോരഞ്ജിതം(Artabotrys odoratissimus) എന്നാണ്. മനോരഞ്ജിനി (Artabotrys hexapetalus) എന്നും കാണുന്നു. രണ്ടും വ്യത്യസ്ഥമാണോ? ഒന്നുതന്നെയെങ്കിൽ, ലയിപ്പിക്കാവുന്നതാണ്. Vijayan Rajapuran {വിജയൻ രാജപുരം} ✉ 15:43, 14 മേയ് 2018 (UTC)
ഒരേ ചെടി തന്നെ
തിരുത്തുകപ്ലാന്റ്ലിസ്റ്റ് പ്രകാരം രണ്ടും ഒന്നുതന്നെയാണ്. ലയിപ്പിച്ചതാണ് കൂടുതൽ ശരിയെന്നു പറയാം. ഇനി മനോരഞ്ജിതം എന്നും പറഞ്ഞ് മറ്റൊരു താൾ ഉണ്ടായാലും കുഴപ്പമൊന്നുമില്ല. --Vinayaraj (സംവാദം) 17:49, 21 ജൂൺ 2021 (UTC)
മനോരഞ്ജിനി
തിരുത്തുക- മനോരഞ്ജിനി
മധുര ഗന്ധവുമായി മനോരഞ്ജിനി മനുഷ്യമനസിനെ രഞ്ജിപ്പിക്കുന്നത് എന്ന അർത്ഥത്തിൽ അന്വർത്ഥമായ പേര് കിട്ടിയ ഒരു സുഗന്ധ സുന്ദരപുഷ്പം, അതാണ് മനോരഞ്ജിനി. മനോരഞ്ജിതം എന്നും പേരുണ്ട്. സവിശേഷമായ മധുരഗന്ധമാണ് മനോരഞ്ജിനി യുടെ മുഖമുദ്ര. പുതിയ പൂക്കളും ചെടികളും തേടിയുള്ള പരക്കംപാച്ചിലിനിടയിൽ നമ്മൾ മറന്നുപോയ പൂച്ചെടികളിലൊന്നാണ് മനോരഞ്ജിനി. അതുകൊണ്ടുതന്നെ ഈ ചെടി ഇന്ന് അത്ര സുലഭമല്ല. പൂവിന്റെ അതിസുഗന്ധം നിമിത്തം മനോരഞ്ജിനിക്ക് സുഗന്ധപുഷ്പം, സൗരഭ്യപുഷ്പം എന്നൊ ക്കെ അർത്ഥം വരുന്ന പെർഫ്യൂം ഫ്‌ളവർ (Perfume Flower) എന്നു തന്നെ വിളിപ്പേരുണ്ട്. ഏഷ്യൻ വൻകരയാണ് മനോരഞ്ജിനിയുടെ ജന്മദേശം. പ്രത്യേകിച്ച് ഇന്ത്യയും ശ്രീലങ്കയും. ഇടത്തരം വലിപ്പത്തിൽ പടർന്നുകയറുന്ന ഒരു വള്ളിച്ചെടിയാണ് ഇത്. 8-10 അടി വരെ ഉയരത്തിൽ വളരും. പൂക്കൾക്ക് ആദ്യം പച്ചനിറംപിന്നീട് വളരുന്നതനുസരിച്ച് പച്ചനിറം മങ്ങി മഞ്ഞയാകും. ഈ അവസരത്തിൽ പൂക്കൾക്ക് മനോരഞ്ജകമായ സുഗന്ധമുണ്ടാകും.
ഇറുത്തെടുത്താലും പൂക്കൾ നീണ്ട നാൾ സുഗന്ധം പൊഴിക്കും. ദിവസങ്ങളോളം പൂക്കൾ സുഗന്ധവാഹിയായി തുടരുകയുംചെയ്യും. ഓരോ പൂവിനും മൂന്ന് പുറം ഇതളുകളും മൂന്ന് ഉൾഇതളുകളുമുണ്ട്. ഉൾ ഭാഗത്തെ ഇതളുകൾക്ക് പച്ചകലർന്ന മഞ്ഞനിറമാണ്. അങ്ങനെ ആകെ ആറിതളുകൾ വിടർത്തുന്ന പൂവാണ് മനോരഞ്ജിനി.
ഹെക്‌സാപെറ്റലസ് (hexa petalus) എന്ന പേര് ഇതിന് കിട്ടാൻ ഇടയായതും ഇതുകൊണ്ടുതന്നെ. ആർട്ടാബോട്രിസ് ഹെക്‌സാ പെറ്റലസ് എന്ന് സസ്യനാമം. പൂക്കൾ ഇറുത്ത് ഒരു പാത്രത്തിലെ വെള്ളത്തിലിട്ടുവച്ചാൽ മുറിയാകെ സുഗന്ധപൂരിതമാകും.
മനോരഞ്ജിനി വളരുന്ന ഉഷ്ണമേഖലാപ്രദേശങ്ങളിലെ നിവാസികൾ ഇതിന്റെ പൂക്കൾക്ക് നാരങ്ങ ഉൾപ്പെടെയുള്ള ഫലങ്ങ ളുടെ സമ്മിശ്രഗന്ധമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. പടർന്നു വളരുന്ന ചെടിയാണെങ്കിലും യഥാ സമയം കൊമ്പുകോതി നിർത്തിയാൽ മൂന്നടിവരെ ഒതുക്കി വളർത്താം. ചെടിയുടെ തണ്ട് ചുരണ്ടിയെടുത്താലും സുഗന്ധം വമിക്കും. ഇലകൾ ചതച്ചാലും സുഗന്ധം വ്യാപിക്കും. നാരങ്ങയുടെയും പഴുത്ത തണ്ണിമത്തൻ/തൈക്കുമ്പ ളത്തിന്റെയും സവിശേഷ ഗന്ധമുള്ള പൂക്കൾ ആണിത്.
ആർട്ടാബോട്രിസ് ഹെക് സാപെറ്റലസ് എന്ന സസ്യ നാമത്തിൽ ആർട്ടാബോട്രിസ് (Artabotrys) എന്നത് ജനിതകപ്പോരാണ് ഈ ജനുസിലെ ഒരു സ്പീഷീസാണ്. ആർട്ടാബോട്രിസ് ഹെക്‌സാപെറ്റലസ് എന്ന മനോരഞ്ജിനി.
ആത്തപ്പഴത്തിന്റെ (കസ്റ്റാ ർഡ് ആപ്പിൾ) കുടുംബാം ഗമാണിത്. ഇതിൽനൂറിലേറെ സ്പീഷീസുകളുണ്ട്. മണൽകലർന്ന മണ്ണാണ് ഇതിന്റെ വളർച്ചയ്ക്കു നന്ന്; എന്നു പറഞ്ഞാൽ മണൽ, എക്കൽ, ചെറിയ അളവ് കളിമണ്ണ്. മനോരഞ്ജിനിക്കുമാത്രമല്ല പൊതുവേ ഉദ്യാനസസ്യങ്ങളുടെ വളർച്ചക്കും കൃഷിയാവശ്യ ത്തിനുമെല്ലാം ഉത്തമമാണ് ഈ മണ്ണ്. ഇതൊക്കെയെങ്കിലും വെള്ളക്കെട്ട് പാടില്ല. വെള്ളം വാർന്നൊഴിയുന്നതാകണം വളർച്ചാ മാധ്യമം.
ചെറുതായിരിക്കുമ്പോൾ മനോരഞ്ജിനി കുറ്റിച്ചെടി പോലെയാണ് വളരുക. എന്നാൽ രണ്ടു മീറ്റർ ഉയരം കഴിഞ്ഞാൽ ഇതിന്റെ വളർച്ചാസ്വഭാവം മാറി വള്ളിച്ചെടിയാകും. പൂഞെട്ടിനോ ടടുത്തുണ്ടാകുന്ന കൊളുത്തുകൾ ഉപയോഗിച്ചാണ് ഇത് പിന്നീട് താങ്ങുകളിലേക്ക് പറ്റിക്കൂടി വളരുക. ഇലകൾ വീതികുറഞ്ഞ തെങ്കിലും മധ്യഭാഗം വീതി കൂടിയതും രണ്ടറ്റവും കൂർ ത്തതുമാണ്.പടർന്നുകയറി വളരുന്നതുകൊണ്ട് മനോരഞ്ജിനിക്ക് ക്ലൈംബിംഗ് ഇലാങ്-ഇലാങ് എന്നും പേരുണ്ട്. ഇതേ കുടുംബാംഗമായ ഇലാങ്-ഇലാങ് വൃക്ഷം ഏതാണ്ട് 60 മീറ്റർ വരെ ഉയരത്തിൽ വളരുന്നതും അതിസുഗന്ധവാഹിയായ പുഷ്പങ്ങൾ വിടർത്തുന്നതുമാണ്. വളരെ ദൂരെ നിന്നുതന്നെ പൂക്കളുടെ ഗന്ധം ആസ്വദിക്കാൻ കഴിയും വിധമാണ് പ്രകൃതി ഇലാങ്-ഇലാങ് പൂക്കളെ സൃഷ്ടിച്ചിരിക്കുന്നത്. ലോകപ്രസിദ്ധ പരിമള (പെർഫ്യൂം) ങ്ങളായ ചാനൽ നമ്പർ 5, കൊക്കോ എന്നിവ തയാറാക്കുന്നത് ഇലാങ്-ഇലാങ് പൂക്കളുടെ സുഗന്ധസത്ത് ഉപ യോഗിച്ചാണ്. ഈ വൃക്ഷത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ബന്ധുവാണ് മനോരഞ്ജിനി എന്ന പടർന്നുകയറുന്ന ഇലാങ്-ഇലാങ് ചെടി. 7-8 മീറ്റർ ദൂരെ നിന്നുതന്നെ മനോരഞ്ജിനി പൂക്കളുടെ സുഗന്ധം നമുക്ക് അനുഭവിച്ചറിയാൻ കഴിയും. പൂക്കൾ ആരാധനാലയങ്ങളിലും വിവാഹാഘോഷങ്ങളിലുമൊക്കെ തമിഴ്‌നാട്ടിലും ആന്ധ്രയിലും സ്ഥിരമായി ഉപയോഗപ്പെടുത്താറുണ്ട്.
പൂക്കളിൽ നിന്ന് കുലകളായി കായ്കൾ ഉണ്ടാകു ന്ന സവിശേഷതയും ഈ ചെടിക്കുണ്ട്. ഇത് ക്രമേണ സ്വർണമഞ്ഞനിറമാ കുകയും പിന്നീട് കൊഴിഞ്ഞുവീണ് വിത്ത് ചിതറി പുതിയ തൈകളായി മുളയ്ക്കാനും അങ്ങനെ പ്രജനനം സ്വയം നടക്കാനും സാധ്യതയുണ്ട്. പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സത്ത് നേരത്തെ സൂചിപ്പിച്ചതുപോലെ ലോകോത്തര അത്തറുകളുടെ നിർമിതിയിലാണ് ഏറ്റവും അധികം ഉപയോഗി ക്കുന്നത്. ഇന്തോനേഷ്യയിൽ നവദമ്പതികൾക്ക് മണിയറ ഒരുക്കാൻ മനോരഞ്ജിനി പൂക്കൾ ഉപയോഗിക്കുമ്പോൾ ഫിലിപ്പീൻ സിലാകട്ടെ ഈ പൂക്കൾ ചെമ്പകപ്പൂക്കളുമായി ചേർത്ത് സ്ത്രീകൾ തങ്ങളുടെ താലിയിൽ കൊരുത്തിടുന്ന പതിവുണ്ട്. മഡഗാസ്‌കറിൽ ഐസ്‌ക്രീമിന് സുഗന്ധം പകരാൻ പൂക്കൾ ഉപയോഗപ്പെടുത്തുന്നു. പൂവിൽ നിന്നെടുക്കുന്ന തൈലത്തിന് സുഗന്ധചികിത്സയിൽ (അരോ മതെറാപ്പി) നിർണായകമായ സ്ഥാനമാണുള്ളത്. പരമ്പരാഗത ചികിത്സാ വിധികളിൽ ത്വക്‌രോഗചി കിത്സയിലും കോശ സംബന്ധമായ പ്രശ്‌നങ്ങളിലും തൈലം ഉപയോഗി ച്ചിരുന്നു. ശരീരത്തിന് സ്വാസ്ഥ്യം തരാനും പനിമാറ്റാനും ഈ തൈലത്തിനു കഴിവുണ്ട്. ത്വക്കിന്റെഭംഗി കാത്തുസൂക്ഷിക്കാനും ഇത് സഹായിക്കും.
ലിനാലൂൾ(Linalool)എന്നുപേരായ ഘടകമാണ് തൈലത്തിന്റെ മുഖ്യചേരുവ. കൂടാതെ കരിയോഫില്ലിൻ, ജെർമാക്രിൻ മീഥൈൽ അനിസോൾ, ജെറാനിൽ അസറ്റേറ്റ്, ബെൻസൈൽ ബെൻസോയേറ്റ് എന്നിവയുമുണ്ട്. സുഗന്ധവാഹനിയായ മനോരഞ്ജിനിക്ക് ഔഷധമഹിമകളും ഏറെയുണ്ട്. ചെടിയുടെ ഇലകൾ കൊണ്ടു തയാറാക്കുന്ന കഷായം കോളറയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. ഇലകളിൽ വന്ധ്യതാനിവാരണത്തിന് സഹാ യകമായ ഘടകമുണ്ട്. പരമ്പരാഗത ചികിത്സാ വിധികളിൽ വേരും ഉപ യോഗപ്പെടുത്തുന്നു. പെരുമുട്ടിന്റെ ചികിത്സയിൽ ചെടിക്ക് ഉപയോഗമുണ്ട്. ഹൃദയഹാരിയായ സുഗന്ധത്തിനുടമയെങ്കിലും മനോരഞ്ജിനി പോലെയുള്ള മികച്ച പുഷ്പസസ്യം ഇന്ന് വംശനാശഭീഷണി നേരിടുന്നു[അവലംബം ആവശ്യമാണ്] എന്നതാണ് പരമാർഥം.
കടപ്പാട്: സീമ സുരേഷ് അസി. ഡയറക്ടർ, കൃഷിവകുപ്പ് തിരുവനന്തപുരം 2409:4073:4D91:23AF:0:0:C849:6 11:38, 3 ഏപ്രിൽ 2022 (UTC)