സംവാദം:മനുസ്മൃതി
മനു ആദിമ മനുഷ്യനൊന്നുമല്ല. അതിനു മുന്നേ തന്നെ മനുഷ്യനുണ്ട്. ഒരു പക്ഷേ സംസ്കാരമുള്ള ആദ്യത്തെ മനുഷ്യനെന്നാവും ഉദ്ദേശിച്ചിരിക്കുന്നത്. :) --ചള്ളിയാൻ 14:18, 11 ഓഗസ്റ്റ് 2007 (UTC)
14 മനു ഉണ്ടെന്നു ഇംഗ്ലീഷ് വിക്കി പറയുന്നു. ഇതിൽ ആരാണ് മനുസ്മൃതി എഴുതിയത്? ഇംഗ്ലീഷ് വിക്കിയിൽ ഗ്രന്ഥകർത്താവിനെക്കുറിച്ചു പറയാതെ ഗ്രന്ഥരചനാകാലഘട്ടം ആണു പ്രധാനമായും സൂചിപ്പിച്ചിട്ടുള്ളത്. പിന്നെ തലക്കെട്ടുലേഖനമായി കിടക്കാതെ ഇതൊന്നു വിപുലീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. --ജേക്കബ് 14:23, 11 ഓഗസ്റ്റ് 2007 (UTC)
സ്മൃതി നോക്കുക --ചള്ളിയാൻ 14:28, 11 ഓഗസ്റ്റ് 2007 (UTC)
ഏതു വ്യവസ്ഥിതിയും കാലക്രമത്തിൽ മനുഷ്യന്റെ സ്വാർത്ഥതകാരണം ദുഷിക്കാം. മനുസ്മൃതിക്കും കാലാകാലങ്ങളിൽ അത് സംഭവിച്ചിട്ടുണ്ട്, അത് രചിച്ചകാലഘട്ടത്തിൽ വർണ്ണാശ്രമധർമ്മങ്ങൾ ജോലിയുടേയും വിദ്യാസമ്പാദനത്തിന്റേയും അടിസ്ഥാനത്തിലായിരുന്നു എന്നും പിന്നീടാണ് ജാതികളായി പരിണമിച്ചത് എന്നും പറയുന്നുണ്ട്. അത് എന്ത് തന്നെയായിക്കൊള്ളട്ടെ മനുസ്മൃതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും കാണാം. ലേഖനം മൻസുമൃതിയെ മൊത്തത്തിൽ അവലോകനം ചെയ്യുന്ന തരത്തിൽ ആയിരിക്കണം എന്നു കരുതുന്നു. അതിനാൽ അതിന്റെ ഉള്ളടക്കങ്ങളും മറ്റും പ്രതിപാദിക്കുന്ന സ്ഥലത്തു നിന്നും വിമർശനാത്മകമായി ഒരു ഉപയോക്താവ് ചേർത്ത ശ്ലോകങ്ങൾ വിമർശനങ്ങൾ എന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്ത്രീകളെ സ്വതന്ത്രയാക്കില്ല എന്ന് വിമർശിക്കുന്ന തരത്തിലുള്ള ശ്ലോകങ്ങളും ഇതേ പോലെ മാറ്റണം എന്നാണ് എന്റെ അഭിപ്രായം. കാരണം മറ്റുശ്ലോകങ്ങളിൽ സ്ത്രീയെ ആദരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോൾ ചേർത്തിരിക്കുന്ന ശ്ലോകങ്ങൾ പ്രക്ഷിപ്തമായതാണ് എന്നാണ് ഞാൻ കരുതുന്നത്. ഇങ്ങനെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ഇടക്ക് തിരികികയറ്റിയതാവാനേ വഴിയൊള്ളൂ എന്ൻ എനിക്ക് തോന്നുന്നു.
മാത്രവുമല്ല ഇത്തരം ശ്ലോകങ്ങൾ മിക്കതും കാവ്യശൈലിയിൽ അതിശയോക്തിയും പ്രാസവും ഒപ്പിച്ചെഴുതപ്പെട്ടവയാണ്. അത് ആ രീതിയിൽ കാണാതെ വ്യാഖ്യാനിക്കുന്നവർക്ക് തെറ്റ് പിണയാറുണ്ട്. അത് എല്ലാം കൃതിയുടെ ദോഷമാണ് എന്ന് ആരോപിക്കപ്പെടാമോ? ഒരു ഉദാഹരണം പറഞ്ഞാൽ 'ഭൃംഗാമലാദി എണ്ണ തേച്ചാൽ കുരുടനും കാഴ്ച ലഭിക്കും ബധിരനു ചെവി കേൾക്കാനാകും എന്ന് സഹസ്രയോഗത്തിൽ ഒരു ശ്ലോകത്തിലുണ്ട്/. അത് അതേ പടി വ്യാഖ്യാനിച്ചാൽ പിന്നെ മറ്റു മരുന്നുകൾ ഒന്നും ആവശ്യമില്ലല്ലോ. ഈ എണ്ണ വളരെ നല്ലതാണ് എന്ന് കാണിക്കാനായി രചയിതാവ് അതിശയോക്തി കലർത്തിയതാണ്. സ്മൃതികാരന്മാർക്ക് ഭാവനയും സഹൃദയത്വവും ഉണ്ടായി എന്നേ കരുതാനാകൂ.
മനുസ്മൃതിയിലെ തന്നെ ഉദാഹരണം പറയാം .
"യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ " (അതായത് എവിടെ നാരിമാരെ പൂജിക്കുന്നുവോ അവിടെ ദേവതമാര് രമിക്കുന്നു.) എന്നു പറഞ്ഞ് സ്മൃതികർഥ്റ്റാവ്
"പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ പുത്രോ രക്ഷതി വാർധ്ക്യേ ന സ്ത്രീ സ്വാതന്ത്രമർഹതി" (അതായത് എല്ലാ കാലത്തും സ്ത്രീ സംരക്ഷിക്കപ്പെടണമെന്നേ ഉദ്ദേശിച്ചിട്ടുണ്ടാവൂ. അതിനു പകരം സ്വാതന്ത്ര്യത്തിന് സ്വന്തം ഇഷ്ടം എന്ന അർത്ഥം നൽകിയാണ് പലരും അതിനെ വിമർശന വിധേയമാക്കിയത്. മാത്രവുമല്ല മനുസ്മൃതിയിലേക്ക് പിന്നീട് തിരുകിക്കയറ്റിയ നിരവധി പരസ്പരവിരുദ്ധമായ ശ്ലോകങ്ങളുടെ കർത്തൃത്വവും മനുവിൽ ആരോപിക്കുന്നത് ശരിയല്ല. എല്ലാവരുടേയും അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുണ്ട്. --ചള്ളിയാൻ ♫ ♫ 13:04, 25 ജനുവരി 2008 (UTC)
മനുസ്മൃതിയിൽ നിന്ന്
തിരുത്തുകഞാൻ ഈ താളിൽ "തിരുകികയറ്റിയ" (ഒരു ഉപയോക്താവിൻറെ ശൈലി!!!)സൂക്തങ്ങൾ പേജ് നമ്പർ അടക്കം നൽകിയതാണ്..അത് ആ കൃതിയിൽ ഉള്ളതാണോ ഇല്ലാത്തതാണോ?എന്ന് വ്യക്തമാക്കാൻ ഉപയോക്താവ് തയ്യാറാവണം. അല്ലാതെ തിരുകി കയറ്റിയത് ഞാൻ എൻറെ വക മനുസ്മൃതിയിൽ എഴിതിചേർത്തതല്ല.. അതിനെ വിമർശനങ്ങൾ എന്ന തലകെട്ട് നൽകിയത് ശരിയല്ല....ഒരു പാവം ദലിതൻ..Dumdum
പ്രഷിപ്തം എന്നത് തിരുകി കയറ്റിയ എന്നർത്ഥത്തിലാണ് വ്യാഖ്യാതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. താങ്കൾ എഴുതിച്ചേർത്തെന്നല്ല പറഞ്ഞത്. അത് മനുസ്മൃതിയിൽ ചേർത്തത് അത്രയെങ്കിലും വിവരമുള്ളവരായിരിക്കണം. മുകളിൽ എഴുതിയിരിക്കുന്നത് ഒന്നുകൂടെ വായിക്കുക. മനുസ്മൃതിക്ക് 1004 ശ്ലോകങ്ങളെ ഉണ്ടായിരുന്നുള്ളൂ 30 എണ്ണം ചേർത്ത്ത് (തിരുകിക്കയറ്റിയത്) പ്രക്ഷിപ്തം ആണ്. അത് മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു. പിന്നെ പ്രത്യേകിച്ച് ഒരു മതത്തിലും വിശ്വസിക്കാത്ത ഒരാളാണ് ഞാൻ. മത സ്നേഹം കൊണ്ടൊന്നുമല്ല അതെഴുതിയത്. മനു സ്മൃതി എന്താണെന്നറിയാത്തവർ ധാരാളം കാണുമെന്നറിയാം. ഹിന്ദുക്കൾ ഉൾപ്പടെ. അവർക്കൊക്കെ ഉപകാരമാവട്ടെ. അല്ലാതെ അതിനെ പുകഴ്ത്തിയോ വിമർശിച്ചോ കയ്യടി നേടാനല്ല.
താങ്കൾ എഴുതിയ ശ്ലോകങ്ങൾ വിമർശനാത്മകമല്ല എങ്കിൽ എന്തിനാണ് ഇപ്പോൾ ദളിതൻ എന്ന് ഉദ്ഘോഷിക്കുന്നത്. ശൂദ്രന്മാർക്കെതിരേയുള്ള ശ്ലോകങ്ങൾ മാത്രം ഉദ്ധരിച്ചിരിക്കുന്നത്. മറ്റു ശ്ലോകങ്ങൾ ചേർക്കാത്തതെന്ത്? (തുടക്കവും ഒടുക്കവും എങ്കിലും). വിമർശങ്ങൾ എന്ന സ്ഥാനത്ത് തന്നെയാണ് അത് ചേരുന്നത്. മാത്രവുമല്ല അത്രയധികം ഉദാഹരണങ്ങൾ ആവശ്യമുണ്ട് എന്നും തോന്നുന്നില്ല. വഴിയേ കാണാം. --ചള്ളിയാൻ ♫ ♫ 19:23, 25 ജനുവരി 2008 (UTC)
- തല്ലുകൂടാതെ... ഖുർആനല്ലാതെ ഒരു വേദവും തിരുകിക്കയറ്റാത്തതായി ലോകത്ത് നിലവിലില്ല. പിന്നെ തിരുകി കയറ്റിയതാണെങ്കിലും അത് മനുസ്മൃതിയിൽ ഇല്ലാതാവുന്നില്ല. അതു കൊണ്ട് ആ ഭാഗം ഫിറ്റായ ഹെഡിങ്ങിനു താഴെ കൊടുക്കണം. ലേഖനത്തിന്റെ കാര്യം പറയുന്നപോലെ തന്നെ ലേഖനത്തിലും ആദ്യം ഇന്ന ഭാഗം അവസാനം ഇന്ന ഭാഗം വരണം എന്നൊന്നും വേണ്ട എന്നാണ് തോന്നുന്നത്.--ബ്ലുമാൻഗോ ക2മ 19:36, 25 ജനുവരി 2008 (UTC)
ആചാര്യ നരേന്ദ്രഭൂഷൺ മനുസ്മൃതിപഠനത്തിൽ പറയുന്നത് ശ്രദ്ധിക്കുക -
--Anoop menon 12:05, 15 ഫെബ്രുവരി 2010 (UTC)
ശ്രീ ചള്ളിയാൻ ...
താങ്കളുടെ വിശകലന വൈദഗ്ദ്യം പ്രശംസനീയം തന്നെ. പക്ഷേ, സാധാരണ കണ്ടുവരുന്ന ഒരു അബദ്ധ ധാരണ ഇവിടെയും ഉണ്ടെന്ന് പറയാതെ വയ്യ. മനു ചക്രവർത്തിയുടെ വംശപരമ്പരയെക്കുറിച്ചുള്ള ഒരു ഇതിവൃത്തം എന്നതാണ് മനുസ്‍മൃതി കൊണ്ട് ഉദ്ദ്യേശിയ്‍ക്കുന്നത്. അതിന്റെ കർത്തൃത്വം മനുവിനാണെന്ന് അർത്ഥമുണ്ടോ? മനുവിൽ നിന്ന് തുടങ്ങി ആധുനിക മനുഷ്യൻ വരെ എത്തി നിൽക്കുന്ന മനുഷ്യപരമ്പര എന്നതല്ലേ വിവക്ഷ....!!!— ഈ തിരുത്തൽ നടത്തിയത് 1.38.109.156 (സംവാദം • സംഭാവനകൾ)