സംവാദം:മദൻ മോഹൻ മാളവ്യ
ഇതു ഒന്നു നോക്കൂ.. ചൗരി ചൗരാ സംഭവവും അദ്ദേഹവും തമ്മിൽ ഉള്ള ബന്ധം എവിടെയാണ്? പല സ്ഥലങ്ങളിലും തിരഞ്ഞുനോക്കി - ഒരു റിലക്റ്റന്റ് ലായർ എന്നാണ് ഇതിനു ഏറ്റവും അടുത്ത് വന്ന വിവരം. എന്തായാലും വാക്യം നീക്കം ചെയ്യുന്നു. Simynazareth 18:40, 25 ജൂലൈ 2007 (UTC)
ഫലകം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.--ഉപ്പേരിക്കുരുള 16:43, 21 ഒക്ടോബർ 2009 (UTC)
ഒറ്റവരി ലേഖനമാണ്. സ്വാതന്ത്ര്യസമരസേനാനിയെക്കുറിച്ചുമാണ്. ഏത് ഫലകമാണ് നീക്കം ചെയ്യേണ്ടത്? -- റസിമാൻ ടി വി 16:51, 21 ഒക്ടോബർ 2009 (UTC)
ഒറ്റവരി ഫലകമാണുദ്ദേശിച്ചത്--ഉപ്പേരിക്കുരുള 16:52, 21 ഒക്ടോബർ 2009 (UTC)
- ലേഖനത്തിൽ അവശ്യവിവരങ്ങളാകും വരെ അതങ്ങനെ കിടക്കണം. മാളവ്യ എന്ന സ്വാതന്ത്ര്യസമരസേനാനിയെക്കുറിച്ച് കൂടുതലറിയാൻ ഈ താളിലേക്ക് വരുന്നവർക്ക് ഇപ്പോൾ ഇവിടെനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് ജനന, മരണ വർഷങ്ങൾ മാത്രമല്ലേ? ഇങ്ങനെ ലേഖനത്തെ വിട്ടാൽ പറ്റില്ല. ഇത്ര കുറവ് വിവരങ്ങളുമായി ലേഖനം കിടക്കുന്നതിൽ താങ്കളെപ്പോലെ എനിക്കും ദുഃഖമുണ്ട്. ലേഖനം വികസിപ്പിക്കാൻ ശ്രമിച്ചുകൂടേ? -- റസിമാൻ ടി വി 16:57, 21 ഒക്ടോബർ 2009 (UTC)
ഒറ്റവരി ലേഖനം എന്ന ഫലകം ഇനി മാറ്റാമല്ലോ..? Adv.tksujith Adv.tksujith 18:43, 9 സെപ്റ്റംബർ 2011 (UTC)
ചിത്രം
തിരുത്തുകഎന്റെ സംവാദത്താളിൽ നൽകിയ അഭിപ്രായത്തിന്റെ മറുപടി
- ഇൻഫോബോക്സിൽ ചിത്രം വരാത്തതാണ് പ്രശ്നം എന്നു കരുതുന്നു. 1946-ൽ മരണമടഞ്ഞ വ്യക്തിയായതിനാൽ 1940-നു മുൻപ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ ഏതെങ്കിലും കിട്ടിയാൽ (അതിന് പകർപ്പവകാശമുണ്ടാകില്ല) നമുക്കതിനെ കോമൺസിൽ ചേർത്ത് ലേഖനത്തിൽ ഉൾപ്പെടുത്താമായിരുന്നു. അത്തരം ചിത്രങ്ങൾ ലഭ്യമല്ലെങ്കിൽ ഇപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ള ചിത്രം, മലയാളത്തിലേക്ക്ക് പ്രത്യേകം അപ്‌ലോഡ് ചെയ്യേണ്ടിവരും. --Vssun (സുനിൽ) 05:08, 11 സെപ്റ്റംബർ 2011 (UTC)
- വിവരപ്പെട്ടിയിലും ചെറിയ തിരുത്തൽ വരുത്തിയിട്ടുണ്ട്. --Vssun (സുനിൽ) 05:13, 11 സെപ്റ്റംബർ 2011 (UTC)
മാളവ്യ
തിരുത്തുകമാൽവിയ എന്നാണ് ഹിന്ദിയിൽ ഉച്ചരിക്കാറുള്ളത്. --Vssun (സംവാദം) 02:13, 16 ഫെബ്രുവരി 2013 (UTC)