സംവാദം:മണക്കാട്ട് ദേവി ക്ഷേത്രം
ചോറ്റാനിക്കര ക്ഷേത്രം എന്ന താളിലെ വിവരങ്ങളും ഇവിടെ കാണുന്നുണ്ട്.--റോജി പാലാ (സംവാദം) 07:14, 19 ഏപ്രിൽ 2015 (UTC)
പകർപ്പ്
തിരുത്തുകഇവിടെ നിന്ന് പകർത്തിയ നീക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 07:16, 19 ഏപ്രിൽ 2015 (UTC)
- ഉപയോക്താവ്:Kannanpallippad--റോജി പാലാ (സംവാദം) 07:17, 19 ഏപ്രിൽ 2015 (UTC)
- ലേഖനം മൊത്തം പ്രസ്തുത വെബ്സൈറ്റിലെ പകർപ്പാണ്. പെട്ടെന്നു മായ്ക്കുക--റോജി പാലാ (സംവാദം) 07:21, 19 ഏപ്രിൽ 2015 (UTC)
മറുപടി
തിരുത്തുകമണക്കാട്ട് ദേവി ക്ഷേത്രത്തിലെ തന്നെ വെബ് സൈറ്റിൽ നിന്നും ചേർത്ത ഭാഗം ആണ് ഭാഗവതിപ്പറ. അത് നീക്കം ചെയ്യേണ്ട ആവശ്യം ഇല്ല. ചോറ്റാനിക്കര ക്ഷേത്രത്തിലെ പോലെ തന്നെ ആണ് ഈ ക്ഷേത്രതിലെയും വിശേഷ ദിവസങ്ങൾ Kannanpallippad (സംവാദം) 05:07, 20 ഏപ്രിൽ 2015 (UTC)
- @Kannanpallippad മറ്റു വെബ്സൈറ്റിലെ വിവരങ്ങൾ അതേപടി ഇവിടെ എഴുതാനാകില്ല. അവ പകർപ്പവകാശ ലംഘനമായതിനാൽ ലേഖനം മൊത്തം മാറ്റി എഴുതുകയോ പകർപ്പ് നീക്കം ചെയ്യുകയോ ആണു വേണ്ടത്.--റോജി പാലാ (സംവാദം) 05:20, 20 ഏപ്രിൽ 2015 (UTC)
- @Rojypala അപ്പോൾ അവ ചേർക്കാൻ എന്ത് ചെയ്യണം. ക്ഷേത്രത്തിന്റെ തന്നെ സ്വന്തം വെബ് സൈറ്റ് ആണ്. അതിൽ ഉള്ള കാര്യങ്ങൾ ആണ് ചേർക്കേണ്ടത് Kannanpallippad (സംവാദം) 05:26, 20 ഏപ്രിൽ 2015 (UTC)
- @ ഉപയോക്താവ്:Kannanpallippad ക്ഷേത്രത്തിന്റെ വെബ്സൈറ്റിന്റെ പകർപ്പവകാശം അതിന്റെ ഉടമയ്ക്കാണ്. അതിന്റെ പകർപ്പെടുക്കാൻ ആർക്കും അനുവാദമില്ലാ എന്ന് ആ സൈറ്റിന്റെ താഴെ എഴുതിയിട്ടുണ്ട്. അതിനാൽ താളുകളിലെ വാക്കുകളെല്ലാം മാറ്റി അവ താങ്കളുടെ സ്വന്തം വാക്കിൽ എഴുതണം. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക, സഹായത്തിനായി ഇത് കാണുക--റോജി പാലാ (സംവാദം) 06:48, 20 ഏപ്രിൽ 2015 (UTC)
- @ ഉപയോക്താവ്:Kannanpallippad ലേഖനം മൊത്തം പകർപ്പാണ്. പകർപ്പല്ലാത്ത വിധം മാറ്റിയെഴുതിയ ശേഷമേ ഫലകം നീക്കം ചെയ്യാവൂ. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക.--റോജി പാലാ (സംവാദം) 14:45, 22 ഏപ്രിൽ 2015 (UTC)
@റോജി പാലാ ക്ഷേത്രത്തിന്റെ വെബ് സൈറ്റിന്റെ പവർപ്പവകാശം എനിക്ക് തന്നെ ആണ് ഉള്ളത്. അത് കാരണം അതിൽ നിന്നും കോപ്പി ചെയ്യുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്.(Kannanpallippad (സംവാദം) 06:33, 23 ഏപ്രിൽ 2015 (UTC))
- @ഉ:Kannanpallippad ഒരിക്കൽ ഇവിടെ ചേർത്താൽ ആ ഉള്ളടക്കം ആർക്കുവേണമെങ്കിലും ഉപയോഗിക്കാം ഒരു പകർപ്പവകാശവും ബാധകമാവില്ല. അതിനാൽ ആദ്യം താങ്കളുടെ ഉടമസ്തതയിലുള്ള ആ സൈറ്റിന്റെ പകർപ്പവകാശം ഉപേക്ഷിച്ച് വിക്കിക്ക് നിരക്കുന്നതായാലേ ആ ഉള്ളടക്കം ഇവിടെ ഉപയോഗിക്കാനാവൂ. പിന്നെ ആ സൈറ്റിന്റെ ഉടമ താങ്കളാണെന്ന് എങ്ങനെ വിക്കിയെ തെളിയിക്കും? അതൊക്കെ ഒരു ചടങ്ങായിരിക്കും. O.T.R.S എന്നൊക്കെ പറഞ്ഞ് അത് കുഴയുമെന്നാണ് എന്റെ തോന്നൽ. പിന്നെ താങ്കൾ ഒരു വിഷയത്തിനെ പ്രസിദ്ധീകരിക്കാനും സാധൂകരിക്കാനും പരിപോഷിപ്പിക്കാനും തുടങ്ങിയ ഒരു സൈറ്റിലെ ഒള്ളടക്കം അതുപോലെ ഒരു വിജ്ഞാനകോശത്തിൽ എഴുതാൻ പാടുണ്ടോ? അതിനാലും താങ്കളുടെ അതേ ഭാഷ ഇവിടെ സ്വീകാര്യമല്ല. ദയവായി വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്, വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല ഇതൊക്കെ ഒന്നു നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:43, 23 ഏപ്രിൽ 2015 (UTC)
- @ഉപയോക്താവ്:Manuspanicker മാറ്റം വരുത്തിയിട്ടുണ്ട്.(Kannanpallippad (സംവാദം))
- @ഉ:Kannanpallippad ദയവായി അതിട്ടയാൾ സമ്മതിക്കട്ടെ. അതു കഴിഞ്ഞു ഫലകം നീക്കാം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:07, 23 ഏപ്രിൽ 2015 (UTC)
- @ഉപയോക്താവ്:Manuspanicker ഏതു ആള്??മാറ്റം വരുതിയിട്ടല്ലേ ഫലകം മാറ്റിയത്.(Kannanpallippad (സംവാദം))
- @ ഉ:Kannanpallippad, റോജിയും കൂടി സമ്മതമാവണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:40, 23 ഏപ്രിൽ 2015 (UTC)
- @ ഉ:Kannanpallippad ഐതിഹ്യം ഈ ഭാഗം അതേപടിയാണ്.--റോജി പാലാ (സംവാദം) 12:50, 23 ഏപ്രിൽ 2015 (UTC)
- @ ഉ:Kannanpallippad, റോജിയും കൂടി സമ്മതമാവണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:40, 23 ഏപ്രിൽ 2015 (UTC)
- @റോജി പാലാ ക്ഷേത്ര രേഖകളിൽ ഉള്ളത് പോലെ ആണ് ഇതിൽ ഉള്ളത്. ഇതിൽ എന്ത് മാറ്റം വരുത്താൻ ആണ്?(Kannanpallippad (സംവാദം))
- സുഹൃത്തേ താങ്കൾക്ക് ഇപ്പോഴും കാര്യം മനസിലായിട്ടില്ലെന്നു കരുതുന്നു. മറ്റൊരിടത്ത് (അതെവിടെയായാലും) എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾക്ക് പകർപ്പവകാശം ഇല്ല എന്ന് അവിടെ വ്യക്തമായി എഴുതി വച്ചിട്ടുണ്ടെങ്കിൽ മാത്രമേ അത് പകർപ്പവകാശമുക്തമാകൂ. അല്ലാത്ത കാലത്തോളം അതിലെ വാക്കുകൾ അതേപടി വിക്കിപീഡിയയിൽ എഴുതാൻ പാടില്ല. അവയെ താങ്കളുടെ സ്വന്തം വാക്കുകളിൽ തിരുത്തി എഴുതുക.--റോജി പാലാ (സംവാദം) 12:58, 23 ഏപ്രിൽ 2015 (UTC)
- @റോജി പാലാ മാറ്റം വരുത്തിയിട്ടുണ്ട്. നോക്കാം (Kannanpallippad (സംവാദം))
@ ഉ:Kannanpallippad ഐതിഹ്യം ഞാൻ ഉദാഹരണത്തിനു മാറ്റം വരുത്തിയത് താങ്കൾ ശ്രദ്ധിക്കുകയോ മാറ്റം വരുത്താൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ ഞാൻ ആ ഭാഗം നീക്കം ചെയ്യുകയാണ്. ഒപ്പം ആമുഖത്തിൽ എഴുതിയിരിക്കുന്ന ഭാഗങ്ങളും മറ്റു സ്ഥലങ്ങളിൽ നിന്നും കോപ്പി ചെയ്തവയാണ്. അവ നീക്കം ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ദയവായി വ്യക്തമാക്കുക. ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ദയവായി ചോദിക്കുക. --റോജി പാലാ (സംവാദം) 06:34, 26 ഏപ്രിൽ 2015 (UTC)
- താങ്കൾക്ക് വിക്കിപീഡിയയിലെ എഡിറ്റിങ് കാര്യങ്ങളും നിയമങ്ങളും വ്യക്തമാക്കിത്തരാനാണ് ഞാൻ ശ്രമിക്കുന്നത്. സഹായം ദയവായി ആവശ്യപ്പെടുക.--റോജി പാലാ (സംവാദം) 06:36, 26 ഏപ്രിൽ 2015 (UTC)
- @Rojypala|റോജി പാലാ ഐതീഹ്യം മാറ്റം വരുത്തിയിട്ടുണ്ട്. ആമുഖം എഴുതിയിരിക്കുന്ന ഭാഗം ഇവിടെ മാറ്റിയിട്ടുണ്ട്. മറ്റു എവിടെ എങ്കിലും ഈ ഭാഗം താങ്കളുടെ ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുക. അവ നീക്കം ചെയ്യാൻ ആണ്. (Kannanpallippad (സംവാദം))
- @ ഉ:Kannanpallippad മികച്ച നടപടി. അതുപോലെ ഈ വെബ്സൈറ്റ് താങ്കളുടെ സ്വന്തമെങ്കിൽ അതിന്റെ താഴെയായി എഴുതിയിരിക്കുന്ന © Copyright 2014 മാറ്റി കോപ്പിലെഫ്റ്റ് ആക്കി മാറ്റിയാൽ ഈ പകർപ്പെഴുത്തിനു പരിഹാരമാകും.--റോജി പാലാ (സംവാദം) 14:24, 27 ഏപ്രിൽ 2015 (UTC)
- @Rojypala|റോജി പാലാ വെബ്‌സൈറ്റിൽ ഉള്ളത് പോലെ അല്ലെല്ലോ ഇപ്പൊ താളിൽ ഉള്ളത്. മാറ്റം വരുത്തിയിട്ടുണ്ട്. ഇനി ഫലകം നീക്കാവുന്നതല്ലേ ??? (Kannanpallippad (സംവാദം))
- Done--റോജി പാലാ (സംവാദം) 07:56, 28 ഏപ്രിൽ 2015 (UTC)