സംവാദം:മംഗലാപുരം വിമാനാപകടം

Latest comment: 11 വർഷം മുമ്പ് by Vssun in topic മാറ്റം

തലക്കെട്ട് മംഗലാപുരം വിമാനദുരന്തം എന്നല്ലേ ഉചിതം? --സിദ്ധാർത്ഥൻ 08:55, 26 മേയ് 2010 (UTC)Reply

ദുരന്തം എന്നതിനേക്കാൾ അപകടം എന്നതാണ് ന്യൂട്രൽ ആയ വാക്ക് എന്നുകരുതുന്നു. അപകടം തന്നെയായിരിക്കും ഉചിതം. --Vssun 09:56, 26 മേയ് 2010 (UTC)Reply

കൂടുതൽ മരണമോ മറ്റോ സംഭവിക്കുമ്പോൾ ദുരന്തം എന്നുപയോഗിക്കുന്നതാണ് ഉചിതം. അപകടം എന്നതിന് ഒരു ലാഘവത്വമാണുള്ളത്. ഒരു ദുരന്തത്തിന്റെ വ്യാപ്തി ആ വാക്കിനുൾക്കൊള്ളാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. ചെറിയൊരു റോഡപകടം പോലെയല്ലല്ലോ ദുരന്തം. --സിദ്ധാർത്ഥൻ 10:06, 26 മേയ് 2010 (UTC)Reply

ദുരന്തത്തിനോട് യോജിക്കുന്നു. അപകടം എന്ന വാക്ക് സംഭവത്തിന്റെ ഗൗരവത്തെ കുറച്ചുകാണിക്കുന്നില്ലേ? -- ]-[rishi :-Naam Tho Suna Hoga 10:20, 26 മേയ് 2010 (UTC)Reply

അപ്പ ഇതിന്റെ ചേട്ടനെ എന്നാ വിളിക്കും?@സിദ്ധ്, >ലാഘവം/ലഘുത്വം< --തച്ചന്റെ മകൻ 10:22, 26 മേയ് 2010 (UTC)Reply

അപകടമാണ് നല്ലതെന്ന് തോന്നുന്നു. ദുരന്തം ഒരുമാതിരി പത്രക്കരുടെ പൈങ്കിളിയാണ്. അപകടം ന്യുട്രൽ ആണ്

--ലിജു മൂലയിൽ 11:25, 26 മേയ് 2010 (UTC)Reply

പത്രക്കാർ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു എന്നത് വാക്കിന്റെ കുഴപ്പമല്ലല്ലോ.. ഇവിടെ ദുരന്തത്തിനാണ്‌ ഔചിത്യം കൂടുതൽ

-- ]-[rishi :-Naam Tho Suna Hoga 11:52, 26 മേയ് 2010 (UTC)Reply

മാറ്റം തിരുത്തുക

ഈ മാറ്റം ഏതോ കണ്ണിയുടെ പകർപ്പാണെന്നു കരുതുന്നു. --Anoop | അനൂപ് (സംവാദം) 07:10, 22 നവംബർ 2012 (UTC)Reply

ആ നിലയിൽ ലേഖനത്തിൽ നിർത്താൻ പറ്റില്ല. റോൾബാക്ക് ചെയ്യുകയോ മാറ്റിയെഴുതുകയോ ചെയ്യാം. --Vssun (സംവാദം) 08:46, 22 നവംബർ 2012 (UTC)Reply
"മംഗലാപുരം വിമാനാപകടം" താളിലേക്ക് മടങ്ങുക.