സംവാദം:ഭൗമാന്തരീക്ഷം
Latest comment: 14 വർഷം മുമ്പ് by Junaidpv
2000 ഡി.സെൽഷ്യസ് അവിശ്വസനീയമല്ലേ? ഇതിലെ ഓരോ തട്ടിലേയും താപനിലകൾ പരിശോധിച്ചാൽ കൊള്ളാമായിരുന്നു. --Vssun 06:52, 8 ജൂൺ 2010 (UTC)
- 2000 ഡിഗി സെൽഷ്യസിന് എന്താണ് അവിശ്വസിനീയത സുനിൽ? അയണോസ്ഫിയറിലുള്ളത് സാന്ദ്രത കുറഞ്ഞ വാതകമാണ്. അൾട്രാവയലറ്റ് വികിരണം മൂലം ആറ്റങ്ങൾ അയണീകൃതമാകുകയും ഊർജ്ജം നേടുകയും ചെയ്യുന്നു. Internal degrees of motion ഇല്ലാത്ത കണങ്ങളുടെ ശരാശരി ഊർജ്ജം 3/2 kT ആണ്. അതിനാൽ ഊർജ്ജം കൂടുമ്പോൾ താപനിലയും കൂടുന്നു - അയണീകൃതവാതങ്ങളുടെ താപനില ഉയർന്നിരിക്കും എന്നുതന്നെയാണ് എക്സ്പെക്റ്റഡ് ആയിട്ടുള്ളത്. സൂര്യന്റെ കാര്യം ഇതിലും രസമാണ്, അവിടെ ഉപരിതലതാപനില ആറായിരത്തോളം ഡിഗ്രിയാണെങ്കിൽ അന്തരീക്ഷമായ കൊറോണയിലേത് പത്ത് ലക്ഷക്കണക്കിന് ഡിഗ്രിയാണ് -- റസിമാൻ ടി വി 20:02, 8 ജൂൺ 2010 (UTC)
നന്ദി. --Vssun 03:15, 9 ജൂൺ 2010 (UTC)
- ഈ ഉയർന്ന താപനില സ്ഥിരവുമല്ല, രാത്രിവശത്തെത്തുമ്പോൾ വളരേ കുറയും, കേവലഊഷ്മാവിനടുത്തെമെന്നൊക്കെ എവിടെയോ വായിച്ചു. സാന്ദ്രത വളരെ കുറഞ്ഞതിനാൽ ഭൗമോപരിതലത്തിൽ സമാന താപനിലയിൽ അനുഭവപ്പെടുന്നത്ര ചൂടൊന്നും 'അനുഭവപ്പെടില്ല'. --ജുനൈദ് | Junaid (സംവാദം) 04:36, 9 ജൂൺ 2010 (UTC)