സംവാദം:ബൗദ്ധികസ്വത്തവകാശം
Latest comment: 11 വർഷം മുമ്പ് by PrasanthR
ഭൗതികസ്വത്തവകാശമല്ലേ ശരിയായ പദം? --പ്രശാന്ത് ആർ 20:22, 17 ജനുവരി 2013 (UTC)
അല്ല. ബുദ്ധിപരമായ കാര്യങ്ങൾ ഉൾപ്പെടുന്ന, അല്ലെങ്കിൽ ബുദ്ധികൊണ്ട് ആർജ്ജിച്ചെടുത്ത വിവരങ്ങൾ ആകുന്ന, സ്വത്താണു് (ഈ ലേഖനത്തിന്റെ വിഷയമായ) ബൗദ്ധികസ്വത്ത്. ഇതല്ലാതെ, കാണാനോ തൊട്ടറിയാനോ കഴിയുന്ന സ്വത്തുക്കളെ വേണമെങ്കിൽ ഭൗതികസ്വത്ത് എന്നു വിളിക്കാം. രണ്ടും രണ്ടാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 20:43, 17 ജനുവരി 2013 (UTC)
- ഒരു പാട്ടിനും ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനും ബൗദ്ധികസ്വത്തവകാശം മതിയാകം. നമുക്ക് ഒരു വാഹനത്തിന്റെ ബാഹ്യ രൂപകൽപ്പന എടുക്കാം, ഇതിൽ ഡിസൈനർക്കുള്ള പേറ്റന്റ് അദ്ദേഹത്തിന്റെ ബൗദ്ധികസ്വത്തിനും ഭൗതികസ്വത്തിനും സംരക്ഷണം നൽകില്ലേ? അങ്ങനെ നോക്കുമ്പോൾ നമുക്ക് ഇവയെ വേർതിരിച്ചു കാണാനാകുമോ? ഇനി ഭൗതികസ്വത്തവകാശ നിയമം വേറെ ഉണ്ടോ? -- പ്രശാന്ത് ആർ 07:16, 18 ജനുവരി 2013 (UTC)