മിതോളജിക്ക് 'പൗരാണികശാസ്ത്രം' എന്ന പദനിർമ്മിതി അംഗീകരിക്കാനാവില്ല. പൗരാണികശാസ്ത്രംകൊണ്ട് പഴയ കാലത്തെ ശാസ്ത്രം (en:ancient science) എന്നേ അർഥമാക്കാനാവൂ. myth, mythology (the collection of myth) എന്നിവയ്ക്ക് പുരാവൃത്തം എന്ന വാക്കാണ്‌ ഉപയോഗിക്കുന്നത്. (ഉച്ചപുരാവൃത്തങ്ങളെ പുരാണം എന്ന് വിളിക്കാറുണ്ട്.) അതിനെക്കുറിച്ചുള്ള പഠനം "പുരാവൃത്തപഠനം" ആണ്‌.

നിർവചനം തുടങ്ങി എല്ലാം വളരെ അബദ്ധമായിരിക്കുന്നു. പൗരാണികപാരമ്പര്യത്തെക്കുറിച്ചുള്ള പഠനമല്ല മിതോളജി. സംസ്കാരമാതൃകകളുടെ അന്തഃസത്ത താരതമ്യം ചെയ്യുന്നതുമല്ല. കഥപാത്രങ്ങളെയോ കഥകളെയോ വർണ്ണിക്കുന്ന പ്രവൃത്തി എങ്ങനെ ശാസ്ത്രമാകും? മിതോളജി ഒരിക്കലും തത്ത്വശാസ്ത്രത്തിന്റെ (തത്ത്വചിന്ത) ഭാഗവുമല്ല.--തച്ചന്റെ മകൻ 09:31, 10 സെപ്റ്റംബർ 2010 (UTC)Reply

പുരാവൃത്തം

തിരുത്തുക

അതെയോ, എനിക്കും അങ്ങിനതന്നെയാ തോന്നുന്നത് പുരാവൃത്തം എന്നതും പഴയത് എന്നല്ലേ ഉദ്ദേശിക്കുന്നത് അതോ ചരിത്രത്തിനും പഴയതോ. പുരാവൃത്തം ഒരു കാര്യം മാത്രം പറയുമ്പോഴല്ലേ ഉപയോഗിക്കുന്നത്, പൗരാണികം എന്നു പറയുമ്പോഴും പുരാതനകാലം എന്നേ വരുന്നുള്ളൂ എന്നു തോന്നുന്നു. ഗ്രീക്ക് ദേവന്മാരെയും മറ്റും പറയുമ്പോൾ മിത്ത് എന്നത് ഉപയോഗിച്ചു കണ്ടിരുന്നു. തെറ്റ് ക്ഷമിക്കുക. എന്തായാലും ശരിയായ ഒരു വരിയെങ്കിലും ചേർത്ത് തലക്കെട്ടു മാറ്റാം. എന്തായാലും ശാസ്ത്രം അല്ല! --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 12:28, 10 സെപ്റ്റംബർ 2010 (UTC)Reply

സത്യമെന്തെന്നോ അസത്യമെന്തെന്നോ തിരിച്ചറിയാൻ കഴിയാത്തതും ഉറച്ച വിശ്വാസത്തോടെ നിലനിൽക്കുന്നതുമായ പുരാവൃത്തമാണ് മിത്തോളജി. അല്ലേ ? --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 12:32, 10 സെപ്റ്റംബർ 2010 (UTC)Reply

മിത്ത് പുരാവൃത്തമല്ല. ഐതീഹ്യമാണ് തലക്കെട്ട് ഐതീഹ്യശാസ്ത്രം എന്നോ ഐതീഹ്യം എന്നോ മാറ്റണം - --Ranjith Siji » Discuss 07:44, 13 സെപ്റ്റംബർ 2010 (UTC)Reply

ഐതിഹ്യമല്ല മിത്ത്. കേട്ടുകേൾവികളിലൂടെ പ്രചരിച്ചുവരുന്ന ചരിത്രത്തിന്റെ പരിണതരൂപമാണ്‌ ഐതിഹ്യം (വിശാലമായ അർഥത്തിൽ ‘ഇതിഹാസം‘ എന്ന് പറയാം). മിത്തുകൾക്ക് ചരിത്രവുമായുള്ള ബന്ധം കൂടുതലും പ്രതീകാത്മകമാണ്‌. മിഥ്യയാണത്. മിത്തിന്‌ ഒരു അലൗകികതലം ഉണ്ടാകും. ഐതിഹ്യത്തിന്‌ അത് വേണമെന്നില്ല. അലൗകികത ഐതിഹ്യത്തെ മിത്തിനോടടുപ്പിക്കാറുണ്ട് എന്നു മാത്രം. മിത്തുകൾ ഐതിഹ്യങ്ങളാണെന്നും എന്നാൽ ഐതിഹ്യങ്ങളെല്ലാം മിത്തല്ലെന്നും പറയാം.
രസകരമായ ഒരു കാര്യം, ഐതിഹ്യത്തെ അത് പ്രചരിക്കുന്ന സമൂഹം പൂർണ്ണവിശ്വാസത്തിലെടുക്കുന്നില്ലെന്നതും മിത്തിനെ പരമയാഥാർഥ്യമായി കരുതുന്നുവെന്നതുമാണ്‌. കൃഷ്ണഗാഥയെ ഉന്തുന്തുന്തുന്തു.. എന്ന താരാട്ടുമായി ബന്ധപ്പെടുത്തിയുള്ള കഥ ഐതിഹ്യമാണ്, മിത്തല്ല. എന്നാ‍ൽ ശിവസൃഷ്ടനായ ദിവ്യന്റെ പിന്മുറയാണ് തിയ്യൻ (ഈഴവൻ) എന്ന വിശ്വാസം മിത്താണ്, അതിനു ചരിത്രവുമായി നേരിട്ട് ഒരു ബന്ധവുമില്ല. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളിൽ അലൗകികതയുടെ അംശം ധാരാളമുണ്ട്. ആ രീതിയിൽ അവ മിത്തിനോടടുക്കുന്നു. ഗുരുവായൂർ ക്ഷേത്രോത്പത്തിയെക്കുറിച്ചുള്ള കഥ എന്നാൽ മിത്താണ്‌. പുരാവൃത്തവും ഐതിഹ്യവും തമ്മിലുള്ള ബന്ധത്തെയും വ്യത്യാസത്തെയും ഫോൿലോർ ഗ്രന്ഥങ്ങൾ അപഗ്രഥിക്കുന്നുണ്ട്. പരിശോധിക്കുക.

@എഴു: സത്യവും അസത്യവും തിരിച്ചറിയാനാവാത്തതല്ല, സത്യത്തിന്റെയും അസത്യത്തിന്റെയും അഭാവമാണ്‌ മിത്ത്. ഭാഷയുടെ (പ്രതീകാത്മകതയുമായി ബന്ധപ്പെട്ട) രോഗമാണ്‌ മിത്ത് എന്നാണ്‌ മാക്സ് മുള്ളർ. ചരിത്രത്തിനു മുമ്പോ, പിമ്പോ അല്ല ചരിത്രത്തോടൊപ്പം സമൂഹമനസ്സിൽ രൂപപ്പെടുന്നതാണത്.--തച്ചന്റെ മകന്‍ 13:11, 13 സെപ്റ്റംബർ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പൗരാണികശാസ്ത്രം&oldid=793495" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പൗരാണികശാസ്ത്രം" താളിലേക്ക് മടങ്ങുക.