സംവാദം:പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)

പൊതുവിന്റെ ആൾ മനസിലായില്ലല്ലോ. പൊതുവായ ആൾ ആണോ? --Vssun 07:01, 13 ജൂൺ 2010 (UTC)Reply

പൊതുവായ ആൾ അല്ല്ലെങ്കിൽ പൊതു സമൂഹത്തിന്റെ ആൾ എന്നും പറയാം.ഇംഗ്ലീഷിൽ General Primate / General Vicar. --Johnchacks 07:19, 13 ജൂൺ 2010 (UTC)Reply

പൊതുവികാരിയായാലോ? --Vssun 07:30, 13 ജൂൺ 2010 (UTC)Reply

'പൊതുവായ ആൾ അല്ലെങ്കിൽ പൊതുവികാരി' എന്നു മാറ്റിയാലോ?

പരമാദ്ധ്യക്ഷനല്ല പൊതുമേലദ്ധ്യക്ഷൻ

തിരുത്തുക

കാതോലിക്കോസ് എന്ന വാക്കിന്റെ അർത്ഥം തന്നെ പൊതു മേലദ്ധ്യക്ഷൻ എന്നാണ്.

അല്ല. കാതോലിക്കോസ് എന്ന പദത്തിന്റെ അർത്ഥം സാർവ്വത്രികൻ എന്നാണ്.
പൊതുമേലദ്ധ്യക്ഷൻ ആയിട്ടല്ല, മറ്റേതൊരു സഭയിലേതുപോലെ സൂനഹദോസിന്റെ അദ്ധ്യക്ഷത വഹിക്കുന്നയാളും മറ്റു മെത്രാന്മാരെയും മെത്രാപ്പോലീത്തമാരെയും നിയമിക്കാനും സ്ഥാനക്കയറ്റം നൽകാനും സ്ഥലംമാറ്റാനും താഴ്ത്താനും മുടക്കാനും എല്ലാമധികരാമുള്ള പരമാധികാരിയായാണ് കിഴക്കിന്റെ സഭയിൽ പൗരസ്ത്യ കാതോലിക്കോസ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് പാത്രിയർക്കീസ് എന്ന നാമവും ഉപയോഗിച്ചിരുന്നത്. Br Ibrahim john (സംവാദം) 18:29, 2 മേയ് 2021 (UTC)Reply

ലേഖന ഉള്ളടക്കം വ്യത്യസ്ഥമാണ്

തിരുത്തുക

Jacob.jose, Vijayanrajapuram, Kiran Gopi, Vinayaraj, TheWikiholic, ഇപ്പോഴിവിടെയുള്ള ലേഖനത്തിന്റെ ഉള്ളടക്കം Patriarch of the Church of the East എന്നതാണ്. ഈ തലക്കെട്ടിൽ വരേണ്ട ഉള്ളടക്കം Catholicos of the East എന്നതാണ്. അതിനാൽ ഇവിടെ ഇപ്പോഴുള്ള ഉള്ളടക്കം 'കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസ്' എന്ന പേരിൽ പുതിയ താൾ സൃഷ്ടിച്ച് അവിടേക്ക് മാറ്റുന്നതും ഈ ലേഖനം Catholicos of the East എന്നതിന് അനുസൃതമായി മാറ്റിയെഴുതുന്നതുമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ ദയവായി രണ്ടു ദിവസങ്ങൾക്കുള്ളിൽ ഈ സംവാദം താളിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. - --ജോൺ സി. (സംവാദം) 06:26, 9 ഡിസംബർ 2021 (UTC)Reply

മുകളിൽ പരാമർശിച്ചിരിക്കുന്ന മാറ്റങ്ങൾ  Y ചെയ്തു ---ജോൺ സി. (സംവാദം) 05:01, 31 ഡിസംബർ 2021 (UTC)Reply
"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" താളിലേക്ക് മടങ്ങുക.