തലക്കെട്ടിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വേണമെന്ന് കരുതുന്നു. --Vssun (സംവാദം) 05:30, 21 ഓഗസ്റ്റ് 2012 (UTC)Reply

ശരിക്കുള്ള പേര് പ്രീമിയർ ലീഗ് എന്ന് മാത്രമേ ഉള്ളൂ. സ്പോൺസർമാരായ ബാർക്ലേസ് ബാങ്കിന്റെ പേര് ചേർത്ത് ബാർക്ലേസ് പ്രീമിയർ ലീഗ് എന്നും അറിയപ്പെടാറുണ്ട്. എങ്കിലും പൊതുവെ അറിയപ്പെടുന്ന പേര് ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഇ.പി.എല്ലെന്നും പറയാറുണ്ട്)എന്നായത് കൊണ്ട് പേര് മാറ്റണം എന്നാണെന്റെ അഭിപ്രായം. ഉദാഹരണത്തിന് ലാ ലിഗാ കാണുക. --എസ്.ടി മുഹമ്മദ് അൽഫാസ് 06:25, 21 ഓഗസ്റ്റ് 2012 (UTC)Reply

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പൊതുവെ പ്രീമിയർ ലീഗ് എന്നല്ലേ അറിയപ്പെടുന്നത്? തലക്കെട്ട് മാറ്റണോ, അതോ തിരിച്ചുവിടൽ മതിയോ (ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2012-13 എന്ന താളിൽ നിന്ന്)? Feelgreen630 (സംവാദം) 10:43, 21 ഓഗസ്റ്റ് 2012 (UTC)Reply

ഞാനിതിൽ നിർബന്ധം പറയുന്നില്ല. പ്രീമിയർ ലീഗ് എന്ന പേരിൽ ഏറ്റവുമധികം അറിയപ്പെടുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗാണെന്നു തന്നെ കരുതുന്നു. ഇന്ത്യൻ പ്രീമിയർ ലീഗും മറ്റുമുള്ളപ്പോൾ ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നുന്നെങ്കിൽ മാത്രം മാറ്റുക. --Vssun (സംവാദം) 17:11, 21 ഓഗസ്റ്റ് 2012 (UTC)Reply

പ്രീമിയർ ലീഗ് എന്ന് മാത്രം മതിയെന്നാണ് എന്റെ അഭിപ്രായം. ആശയക്കുഴപ്പം ഒഴിവാക്കാൻ വേണമെങ്കിൽ പ്രീമിയർ ലീഗ് (വിവക്ഷകൾ) എന്ന താൾ സൃഷ്ടിക്കുകയും പ്രീമിയർ ലീഗ് എന്ന് പേരു വരുന്ന മറ്റ് ലീഗുകളിലേക്ക് ലിങ്ക് കൊടുക്കുകയും ചെയ്യാം. --Jairodz (സംവാദം) 17:15, 21 ഓഗസ്റ്റ് 2012 (UTC)Reply

"പ്രീമിയർ ലീഗ് 2012-13" താളിലേക്ക് മടങ്ങുക.