സംവാദം:പ്രയോഗസമുച്ചയം (ഭാഷ)
"പ്രയോഗസമുച്ചയം" എന്നത് വിഷചികിത്സാ ഗ്രന്ഥമാണോ ? എന്തിനാണ് ഭാഷ എന്ന് തലക്കെട്ടിൽ ചേർത്തിരിക്കുന്നത് ? --Adv.tksujith (സംവാദം) 17:13, 7 ജൂലൈ 2013 (UTC)
- പ്രയോഗ സമുച്ചയം വിഷചികിത്സാഗ്രന്ഥമാണ്. തലക്കെട്ടിൽ 'ഭാഷ' എന്നു ചേർത്തിരിക്കുന്നത് മലയാളഭാഷയിലാണ് എഴുതിയിരിക്കുന്നത് എന്നറിയിക്കാനാണ്.-- —ഈ തിരുത്തൽ നടത്തിയത് Mynaumaiban (സംവാദം • സംഭാവനകൾ) 17:21, 7 ജൂലൈ 2013
- മലയാള ഭാഷ ആണെന്നതു പ്രത്യേകം സൂചിപ്പിക്കേണ്ടതില്ല. ഭാഷ ഒഴിവാക്കുന്നു. --അഖിലൻ 17:15, 8 ജൂലൈ 2013 (UTC)
- ഗ്രന്ഥത്തിന്റെ പേര് പ്രയോഗസമുച്ചയം (ഭാഷ) എന്നാണ്. നമുക്ക് അതിന്റെ തലക്കെട്ട് മാറ്റാനാവില്ലല്ലോ. ലേഖനഭാഗത്ത് വേണമെങ്കിൽ വിശദീകരണം നൽകാം. ശശിയെ ചന്ദ്രൻ എന്ന് വിളിക്കാനാവില്ലല്ലോ. പ്രയോഗസമുച്ചയം തിരിച്ചുവിടൽ നിലനിർത്തിയിട്ടുണ്ട് --Adv.tksujith (സംവാദം) 17:23, 8 ജൂലൈ 2013 (UTC)
- പുസ്തകത്തിന്റെ പേരിൽ ഭാഷയുണ്ടോ? വീണ്ടും തലക്കെട്ടു മാറ്റിയിരിക്കുന്നു.--റോജി പാലാ (സംവാദം) 17:24, 8 ജൂലൈ 2013 (UTC)
അതേ, മാഷേ, പുസ്തകത്തിന്റെ പേരിൽ ഭാഷയുണ്ട്. അത് അക്കാലത്ത് മിക്കപുസ്തകങ്ങളിലും ഉണ്ടായിരുന്നതാണ്. സംസ്കൃത ഗ്രന്ഥങ്ങളും മലയാളഭാഷാ ഗ്രന്ഥങ്ങളും തമ്മിൽ വേർതിരിച്ച് മനസ്സിലാക്കാനായിരിക്കണം അങ്ങനെ ചെയ്തിരുന്നത്. പുസ്തകത്തിൽ അങ്ങനെയുള്ളപ്പോൾ നമ്മളും ഇവിടെ അങ്ങനെ തന്നെ ചെയ്യണമല്ലോ --Adv.tksujith (സംവാദം) 17:29, 8 ജൂലൈ 2013 (UTC)
- ഇവിടെ സേർച്ച് ചെയ്തപ്പോൾ തലക്കെട്ടിൽ ഭാഷ ഉള്ളതായി കണ്ടു. പക്ഷേ അത് വലയത്തിനുള്ളിലല്ല. --അഖിലൻ 17:30, 8 ജൂലൈ 2013 (UTC)
- @സുജിത്ത്, തീർച്ചയായും, അപ്പോഴും ഒരു സംശയം നിലനിൽക്കുന്നു. ഭാഷയ്ക്ക് വലയം ഉണ്ടോ? ഇവിടെ വലയം ഇല്ല. ഇവിടെ ഭാഷയില്ല. വലയം ഇല്ലെങ്കിൽ പ്രയോഗസമുച്ചയം ഭാഷ എന്നാകണം തലക്കെട്ട്.--റോജി പാലാ (സംവാദം) 17:33, 8 ജൂലൈ 2013 (UTC)
- ഞാൻ തലക്കെട്ടിൽ വരുത്തിയ മാറ്റം മൈന ഉമൈബാന്റെ ഒരു മീഡിയാവിക്കി ഇ-മെയിൽ സന്ദേശത്തെ തുടർന്നാണ്. വലയം ഉണ്ടാവാനാണ് സാദ്ധ്യത. ഇല്ലാത്ത വലയം മൈന അവിടെ ഇടാൻ സാദ്ധ്യതയില്ല. പുസ്തകം അവരുടെ പക്കൽ ഉണ്ടാവുമായിരിക്കും. അതിൽ കാണുന്ന തലക്കെട്ട് തന്നെയാവും ഇത്. എന്തായാലും ഒരിക്കൽ കൂടി വ്യക്തത വരുത്തിയേക്കാം. --Adv.tksujith (സംവാദം) 17:39, 8 ജൂലൈ 2013 (UTC)
ഭാഷയെ എന്തു ചെയ്യും എന്നതാണ് പ്രശ്‌നം. എന്റെ കൈവശമുള്ള പുസ്തകത്തിൽ ഭാഷ വലയത്തിനുള്ളിലാണ്. വളരെ പഴയൊരു എഡിഷൻ വീട്ടിലുളളതിലും ഭാഷ വലയത്തിലാണ്. ഭാഷ വലയത്തിലാക്കിയാലും ഇല്ലെങ്കിലും ഭാഷതന്നെ ഒഴിവാക്കിയാലും പ്രയോഗസമുച്ചയം ഒന്നേയുളളൂ. രചയിതാവ് മഹാമഹിമശ്രീ കൊച്ചി എട്ടാംകൂറ് കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് കല്പിച്ചുണ്ടാക്കിയത് ആണ്. നമുക്ക് കൊച്ചുണ്ണിതമ്പുരാൻ എന്നു കൊടുക്കാം. കല്പിച്ചുണ്ടാക്കിയത് എന്നതുകൊണ്ട് കല്പന കൊടുത്ത് എഴുതിച്ചത് എന്നോ സ്വന്തമായി എഴുതിയതോ അതോ കാല്പനികമോ? എന്തായാലും കേരളത്തിലെ വിഷവൈദ്യന്മാർ ആധികാരികമായ ഗ്രന്ഥമായി കാണുന്നു ഈ ഗ്രന്ഥത്തെ...സംസ്‌കൃതത്തിൽ ഇതിനു സമാനമായ കൃതികളൊന്നും കണ്ടെത്താത്തതുകൊണ്ട് വിവർത്തനമല്ല എന്നാണ് കരുതുന്നത്. എന്നാൽ ജ്യോത്സനിക, ലക്ഷണാമൃതം, കാലവഞ്ചനം തുടങ്ങിയ ഗ്രന്ഥങ്ങളിലെ യോഗങ്ങൾ ഉണ്ട്.
--Mynaumaiban 17:49, 8 ജൂലൈ 2013 (UTC)
- അങ്ങനെയെങ്കിൽ പ്രശ്നമില്ല. ഇതു മതി--റോജി പാലാ (സംവാദം) 17:52, 8 ജൂലൈ 2013 (UTC)
- . Of course there any many yogas and slokas are taken from pre-existing texts. In simple words it's a compilation as other books like Jyotsnika. translated version of 103.203.72.94 12:23, 7 ജൂലൈ 2024 (UTC)
- ജ്യോത്സനികയിൽ നിന്നും ലക്ഷണാമൃതത്തിൽ നിന്നും നാട്ടുചികിത്സയിൽ നിന്നും മറ്റും കടമെടുത്തിട്ടുണ്ട്. സമാഹരണം എന്നു തന്നെ പറയാം Mynaumaiban (സംവാദം) 13:16, 7 ജൂലൈ 2024 (UTC)
രചയിതാവ്
തിരുത്തുകഇവിടെ രചയിതാവ് കാരാട്ടു നമ്പൂതിരി എന്നു പറയുന്നു. ഒരാളാണോ?--റോജി പാലാ (സംവാദം) 17:21, 8 ജൂലൈ 2013 (UTC)
കാരാട്ട് നമ്പൂതിരി ജോത്സനികയാണ് എഴുതിയത്. അദ്ദേഹം ജീവിച്ചിരുന്നത് 500 വർഷം മുമ്പാണ്. കണ്ണിയിൽ കൊടുത്ത ലേഖന ഘടനയിൽ വന്ന പിഴവാണത്. അതിൽ പറയുന്ന ക്രിയാകൗമുദി വി എം കുട്ടികൃഷ്ണമേനോന്റേതാണ്. --Mynaumaiban 17:53, 8 ജൂലൈ 2013 (UTC)