അഗദതന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മലയാളത്തിലെ ഒരു വിഷചികിത്സാഗ്രന്ഥമാണ് പ്രയോഗ സമുച്ചയം. കൊച്ചി രാജകുടുംബാംഗമായ കൊച്ചുണ്ണി തമ്പുരാനാണ് (1870-1937) പ്രയോഗ സമുച്ചയത്തിന്റെ രചയിതാവ്. കാലവഞ്ചനം എന്ന പ്രാചീനഗ്രന്ഥത്തിലെ ചിലഭാഗങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്യരൂപത്തിലാണ് രചന.

പതിനൊന്നു പരിച്ഛേദങ്ങളായിട്ടാണ് അദ്ധ്യായങ്ങളെ വിഭജിച്ചിരിക്കുന്നത്. പ്രഥമ പരിച്ഛേദത്തിൽ ഇഷ്ടദേവതാ വന്ദനം, സർപ്പോൽപ്പത്തി, പാമ്പു കടിക്കാനുള്ള കാരണം, ദുർദ്ദേശ മർമ്മദേശങ്ങൾ, തുടങ്ങി വിഷമേറ്റാൽ മരിച്ചാലത്തെ ലക്ഷണം വരെ പ്രതിപാദിക്കുന്നു. പിന്നീടുള്ള പരിച്ഛേദങ്ങളിൽ മൂർഖ, മണ്ഡലി, രാജില ചികിത്സ തുടങ്ങി കീടാദിവിഷങ്ങൾ വരെ പ്രതിപാദിക്കുന്നു. ദശമ പരിച്ഛേദം, ദൂതലക്ഷണമാണ്. ഏകാദശ പരിച്ഛേദത്തിൽ കൈവിഷ ചികിത്സ തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. മന്ത്രങ്ങളും ഔഷധനിർമ്മാണ പ്രമാണവും ഉൾപ്പെടുത്തിയിട്ടില്ല.


പുത്തേഴത്ത് രാമമേനോനാണ് അവതാരിക എഴുതിയിരിക്കുന്നത്. ചിലഭാഗത്ത് ഉദ്ധരണിയിൽ യോഗങ്ങൾ എഴുതിയിരിക്കുന്നതു കാണാം. അവ സ്വന്തം ചികിത്സയിൽ ഉപയോഗിച്ചുറപ്പു വരുത്തിയവാണ്. കേരളീയ വിഷചികിത്സയിൽ ഭൂരിപക്ഷവും ആധികാരിക ഗ്രന്ഥമായി സൂക്ഷിക്കുന്നു ഈ പുസ്തകം.

ക്രിയാകൗമുദി- വി എം കുട്ടികൃഷ്ണമേനോൻ

"https://ml.wikipedia.org/w/index.php?title=പ്രയോഗസമുച്ചയം_(ഭാഷ)&oldid=1795800" എന്ന താളിൽനിന്ന് ശേഖരിച്ചത്