സംവാദം:പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
പ്രവാചകനിന്ദാപരമായ ചോദ്യപ്പേപ്പർ എന്നത് പോപ്പുലർ ഫ്രണ്ട്, ജോസഫിനെതിരെ നടത്തുന്ന ഒരു ആരോപണം മാത്രമാണ്. അവലംബമായി നൽകിയിരിക്കുന്ന ഒരോ ലിങ്കിലും അങ്ങനെത്തന്നെയാണ് (1. for allegedly preparing a question paper derogatory to Prophet Mohammed. 2. for reportedly insulting Prophet Muhammed 3. Lecturer T J Joseph’s right hand was chopped off allegedly by PFI activists for preparing a question paper which reportedly contained derogatory references to Prophet Mohammed.). ഒരു വ്യക്തിക്കെതിരെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ ആരോപണം, ശരിയാണെന്നു ധ്വനിപ്പിക്കുന്ന രീതിയിൽ എഴുതിയതു കൊണ്ടാണ് അത് റിവർട്ട് ചെയ്തത്. അതുകൊണ്ട്
“ | തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ പ്രൊഫസർ. ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ സംഘടന പോലീസ് അന്വേഷണം നേരിടുകയാണ്. | ” |
ഇത്തരത്തിലുള്ള സന്തുലിതമായ വാചകമേ ഈ ലേഖനത്തിൽ ആവശ്യമുള്ളൂ എന്നു കരുതുന്നു. സിദ്ദീഖ് നടത്തിയ മാറ്റം വീണ്ടും റിവർട്ട് ചെയ്യുന്നു. --Vssun (സുനിൽ) 14:15, 7 സെപ്റ്റംബർ 2010 (UTC)
ചോദ്യപ്പേപ്പറിൽ പ്രവാചക നിന്ദ ഒരു ആരോപണം മാത്രമാണോ സത്യമല്ലേ? പോപ്പുലർ ഫ്രണ്ട് മാത്രമാണോ ഈ സത്യം വിളിച്ചു പറഞ്ഞത്?--BlueMango ☪ 16:56, 7 സെപ്റ്റംബർ 2010 (UTC)
പ്രൊഫ. ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യത്തിൽ പ്രവാചകനിന്ദാപരമായ പരാമർശങ്ങൾ ഉള്ളടങ്ങിയിട്ടുണ്ട് എന്ന് സർക്കാർ അടക്കമുള്ള വിവിധ കോണുകളിൽ നിന്ന് ശക്തമായ ആരോപണമുണ്ടെന്നത് സത്യമാണ്. അതുകൊണ്ടാണ് റ്റി.ജെ. ജോസഫിനെ കോളേജ് അധികൃതർ സസ്പെന്റ് ചെയ്തതും ഈ സംഭവത്തെ കുറിച്ച് പോലീസ് അനേഷണം നടക്കുന്നതും. ഈ ഒരു സന്ദർഭത്തിൽ, പ്രവാചകനിന്ദാപരാമർശങ്ങൾ ഉണ്ടെന്ന് ആരോപിക്കപ്പെട്ട ചോദ്യപേപ്പർ എന്നു എഴുതുന്നത് തെറ്റാവില്ല എന്നു തോന്നുന്നു. ഹിന്ദുവിൽ വന്ന ഈ വാർത്തയിൽ ഇങ്ങനെകാണാം:After the controversy over the question paper arose, Prof. Joseph was arrested for allegedly fomenting communal disturbances.......The college management apologised and, on the government's instruction, Prof. Joseph was placed under suspension for a year. The police registered a case against him. He went into hiding, but after a couple of weeks he was arrested under Section 295 of the Indian Penal Code (for causing communal hatred). He was later released on bail. --വിചാരം 10:36, 8 സെപ്റ്റംബർ 2010 (UTC)
- അങ്ങനെ ഒരു ധ്വനി തികച്ചും അവിവക്ഷിതമാണ്, യാദൃച്ഛികമാണ്. അതിൽ കുറ്റകരമായ അശ്രദ്ധയുണ്ട്. മറിച്ച്, അധ്യാപകൻ ബോധപൂർവം ചെയ്തതാണെന്ന് തെളിവുകളൊന്നുമില്ല. "allegedly fomenting" എന്നല്ലേ ഹിന്ദുവിലെതന്നെ പരാമർശം? ചോദ്യപ്പേപ്പർ മതവിക്ഷോഭത്തിന് കാരണമായി എന്നതാണ് വസ്തുത. "മതവിക്ഷോഭത്തിന് കാരണമായ ചോദ്യപ്പേപ്പർ" മാത്രമാണത്; "പ്രവാചകനിന്ദ സംശയിക്കപ്പെട്ട/ആരോപിക്കപ്പെട്ട ചോദ്യപ്പേപ്പർ" മാത്രമാണത്. അങ്ങനെ എഴുതുന്നതാണ് പത്രമര്യാദ; വിക്കിമര്യാദയും. (എന്നാൽ തിരിച്ചുനടന്ന പ്രവൃത്തി ഇങ്ങനെയൊന്നുമായിരുന്നില്ല. അത് മറച്ചുവെക്കുന്നു ലേഖനത്തിൽ. സംഭവത്തെ ഏറെക്കുറേ നിഷ്പക്ഷമായി കാണുന്ന ലേഖനം ഇവിടെയുണ്ട്)--തച്ചന്റെ മകൻ 11:43, 8 സെപ്റ്റംബർ 2010 (UTC)
പ്രവാചക നിന്ദ ചോദ്യപ്പേപ്പർ ആരോപണത്തിനു വിധേയനായ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിൽ എന്ന് വേണം അല്ലെങ്കി ജോസഫിന്റെ പേരി ഒരു താള് തുടങ്ങൂ--188.49.66.196 11:48, 8 സെപ്റ്റംബർ 2010 (UTC)
- “തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനും പ്രവാചക നിന്ദാപരമായ ചോദ്യപേപ്പർ തയ്യാറാക്കി എന്ന് ആരോപിക്കപ്പ്പ്പെടുകയും ചെയ്യുന്ന പ്രൊഫസർ. ടി. ജെ ജോസഫിന്റെ വലതുകൈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി മാറ്റി എന്ന ആരോപണത്തിൽ സംഘടന പോലീസ് അന്വേഷണം നേരിടുകയാണ്.“ ഇപ്പോൽൾ നിശ്പക്ഷമായില്ലെ? ഹഹ— ഈ തിരുത്തൽ നടത്തിയത് 188.49.66.196 (സംവാദം • സംഭാവനകൾ)
പോഷകസംഘടനകൾ പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് അവലംബം ആവശ്യമാണ് --Neon. 13:04, 8 സെപ്റ്റംബർ 2010 (UTC)
http://malayalam.deepikaglobal.com/latestnews.asp?ncode=56765 ദീപിക പത്രത്തിൽ ഇങ്ങനെ കാണുന്നു.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 14:41, 10 സെപ്റ്റംബർ 2010 (UTC) "വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ ന്യൂ മാൻ കോളേജ് അധ്യാപകൻ " എന്നങ്കിലും ചേർത്താൽ നന്നായിരിക്കും ; അല്ലങ്കിൽ അധ്യാപകനെ കുറിച്ച് ഒരു താൾ സൃഷ്ടിക്കണം. --സിദ്ധീഖ് | सिधीक|Sidheeq| صدّيق 14:46, 10 സെപ്റ്റംബർ 2010 (UTC)
- വിവാദചോദ്യപ്പേപ്പറിന് --Vssun (സുനിൽ) 16:12, 10 സെപ്റ്റംബർ 2010 (UTC)
പോപുലർ ഫ്രണ്ട് ,,,,
തിരുത്തുകകേരളത്തിൽ പ്രവർത്തിച്ച് വന്നിരുന്ന എൻ ഡി എഫ് ഒരു നിരോധിക്കപ്പെട്ട സംഘടന ആയിരുന്നു എന്നത് ശുദ്ധ കളവല്ലേ ,,,2007 പോപുലർ ഫ്രണ്ട് ദേശിയ തലത്തിലേക്ക് പ്രവർത്തനം വ്വപിപിച്ചപ്പോൾ വിവിത സംസ്ഥാനങ്ങളീൽ പ്രവർത്തിച്ച് വന്നിരുന്ന സംഘടനകൾ പോപുലർ ഫ്രണ്ടിൽ ലയിക്കുകയായിരുന്നു,,,, Nasimsanooja (സംവാദം) 10:09, 29 ജനുവരി 2019 (UTC)
എൻ ഡി എഫ് ഒരു നിരോധിക്കപ്പെട്ട സംഘടനയാണന്ന് തെറ്റായ വിവരം നൽകാൻ ചില വ്വക്തികൾക്ക് പ്രത്യേക താൽപര്യം ഉള്ളത് പോലെ തോന്നുന്നു ,,,എൻ ഡി എഫിനെ രാജ്യത്തെ ഏതങ്കിലും സംവിധാനം നിരോധിച്ചിട്ടില്ലല്ലോ,,,അത്തരം തെറ്റായ വിവരം നൽകുന്നത് അംഗീകരിക്കാൻ കഴിയുന്നില്ല Nasimsanooja (സംവാദം) 08:08, 9 മാർച്ച് 2019 (UTC)