സംവാദം:പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം
സ്ഥിതി ചെയ്യുന്നത്: പൊൻകുന്നം പട്ടണത്തിൽ പ്രൈവറ്റ് ബസ്‌സ്റ്റാന്റിനോട് ചേർന്നാണ് പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്ഥിതി ചെയ്യുന്നത്: പൊൻകുന്നം പട്ടണത്തിൽ പ്രൈവറ്റ് ബസ്‌സ്റ്റാന്റിനോട് ചേർന്നാണ് പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഉത്സവം: എല്ലാവർഷവും കുംഭഭരണിദിനവും തൊട്ടുമുമ്പുള്ള അഞ്ചുദിവസങ്ങളും ഉത്സവദിനങ്ങളായി ആഘോഷിക്കുന്നു. ഒന്നാം ഉത്സവം എൻ.എസ്.എസ്.കരയോഗമാണ് നടത്തുന്നത്. കുംഭഭരണി ദിനത്തിൽ ഉച്ചയോടുകൂടി ആരംഭിക്കുന്ന കുംഭകുടഘോഷയാത്രയും നൃത്തവും അഭിഷേകവും വളരെയേറെ പ്രസിദ്ധമാണ്. മഞ്ഞപ്പള്ളിക്കുന്ന്, കോയിപ്പള്ളി, മൂലകുന്ന്, അട്ടിക്കവല, തോണിപ്പാറ, ഇടത്തംപറമ്പ് തുടങ്ങിയ കരകളിൽ നിന്ന് നൂറുകണക്കിന് കുംഭകുടങ്ങൾ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടുകൂടി സന്നിധിയിലെത്തി പര്യവസാനിക്കും. ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ചിറയിലാണ് ആറാട്ട് നടക്കുന്നത്. മീനഭരണി മഹോത്സവം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് പൂർവ്വാചാരപ്രകാരം നടത്തിവരുന്ന കലംകരിക്കൽ, പുതുക്കല നിവേദ്യം വഴിപാട് പൊങ്കാലയായി പരിണമിച്ചിട്ടുണ്ട്. പൊങ്കാലയ്‌ക്കുശേഷമുള്ള മഹാപ്രസാദമൂട്ടിന് ആയിരക്കണക്കായ ഭക്തജനങ്ങൾ എത്തിച്ചേരുന്നു. പത്താമുദയമഹോത്സവവും രാമായണമാസാചരണവും ഭക്തിനിർഭരമായും വിശേഷാൽ വഴിപാടുകളോടും കൂടി ആചരിച്ചുവരുന്നു.
സംശയം
തിരുത്തുക"ആറാട്ടു നടക്കുന്നതിനാൽ ഈ ക്ഷേത്രം ഒരുകാലത്ത് ബുദ്ധക്ഷേത്രമായിരുന്നതായും സംശയിക്കുന്നു." ആര്?? ഈ ക്ഷേത്രത്തിനത്ര പഴക്കവുമില്ല.--പ്രവീൺ:സംവാദം 02:57, 24 ഏപ്രിൽ 2008 (UTC)
- എത്ര പഴക്കമുണ്ട്? --ചള്ളിയാൻ ♫ ♫ 05:42, 24 ഏപ്രിൽ 2008 (UTC)
- കാവ് എന്ന് വിളിക്കുന്നത് ദ്രാവിഡക്ഷേത്രങ്ങളെയാണ്. അത്ര്അ പഴക്കമുണ്ടെങ്കിൽ പിന്നെ എന്താ ബുദ്ധക്ഷേത്രമായിക്കൂടെ. ഇത്രയേറേ അമ്മ ദൈവങ്ങളെ ദ്രാവിഡർ മാത്രമേ പ്രധാന ദേവതയായി ആരാധിക്കുന്നുണ്ടാവൂ. --ചള്ളിയാൻ ♫ ♫ 05:46, 24 ഏപ്രിൽ 2008 (UTC)
- പിന്നെങ്ങിനെ ബുദ്ധക്ഷേത്രമാവും?? അതോ ദ്രാവിഡരെല്ലാം ബുദ്ധരാണോ?? ആ വാക്യത്തിനു തെളിവുണ്ടെങ്കിൽ തരൂ--പ്രവീൺ:സംവാദം 11:32, 24 ഏപ്രിൽ 2008 (UTC)
ആറാട്ട് എന്ന ചടങ്ങ് അവതരിപ്പിച്ചത് ബൗദ്ധരാൺ. ദ്രാവിഡക്ഷേത്രങ്ങളിൽ ആറാട്ട് നടക്കണമെങ്കിൽ അത് ബൗദ്ധരുടെ കൈകളിലൂടെ പോയിരുന്നിരിക്കണം എന്ന ലോജിക് മത്രം മതിയല്ലോ. ഇത്തരം ഊഹങ്ങളും പല ചരിത്ര ഗ്രന്ഥങ്ങളിലും ഉണ്ട്. അതാണ് സംശയിക്കുന്നു എന്ന് പറഞ്ഞത്. തെളിവ് ചോദിക്കൂ തരാമല്ലോ. പിന്നെ ഞാൻ ചോദിച്ച ചോദ്യത്തിനും ഉത്തരം തരൂ.. പഴക്കമില്ല എന്ന് താങ്കൾ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നറിയാൻ താല്പര്യമുണ്ട്. --ചള്ളിയാൻ ♫ ♫ 12:26, 24 ഏപ്രിൽ 2008 (UTC)
- ഞാനുമൊരു പൊങ്കുന്നം കാരനാണ്. ക്ഷേത്രത്തിലെ എഴുത്തുകളൂടെ ലോജിക് വച്ച് പഴക്കമേ തോന്നീട്റ്റില്ല. കേരളത്തിലെ ക്ഷേത്രാചാരങ്ങളെ ബുദ്ധമതം സ്വാധീനിച്ചിട്ടുണ്ടെന്നു പറയൂ ചള്ളിയാ. അല്ലാതെ ക്ഷേത്രം തന്നെ ബുദ്ധമതത്തിന്റേതായിരുന്നുവെന്നു പറയാതെ--പ്രവീൺ:സംവാദം 12:57, 24 ഏപ്രിൽ 2008 (UTC)
കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ബൗദ്ധരുടേതോ ജൈനരുടേതോ ആയിരുന്നു എന്ൻ തെളിയിക്കപ്പെട്ടിട്ടുണ്ട്. അവ അതിനു മുന്ന് ദ്രാവിഡരുടെതായിരുന്നിരിക്കാം. ജൈനർക്കുണ്ടായിരുന്ന പോലെ ബൗദ്ധർ്‍ക്ക് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു എന്ന് പറയാൻ വിഷമമാണ്. അവരെ സംബന്ധിച്ചിടത്തോളം തുറസ്സായ സ്ഥലവും ഒരു ആൽമരവുമായിരുന്നു ക്ഷേത്രം. അവർ തങ്ങിയിരുന്ന മൊണാസ്ട്രികൾ ക്ഷേത്രങ്ങളായതാണോ എന്നും ഉറപ്പില്ല. മാത്രവുമല്ല. ആറാട്ട് നടക്കുന്നത് ശാസ്താവിനും ഭഗവതിമാർക്കും മാത്രമാണ്. അവർ ഹിന്ദു ദേവകൾ അല്ല. മറിച്ച് ദ്രാവിഡരാണ്. ഹിന്ദു ക്ഷേത്രമായതിനുശേഷം ബുദ്ധാചാരങ്ങൾ സ്വാധീനിച്ചിരിക്കാൻ വഴിയില്ല. കാരണം അതിനുള്ളിൽ ആ മതം കെട്ടു കെട്ടിയിരുന്നു. അവിടത്തെ ആചാരങ്ങൾ തുടർന്ന് പോയിരിക്കുവാനേ സാധ്യതയുള്ളൂ. --ചള്ളിയാൻ ♫ ♫ 13:16, 24 ഏപ്രിൽ 2008 (UTC)
- ക്ഷമിക്കുക. ബുദ്ധമതം തന്നെയാണ് ജൈനമതം എന്നെനിക്കറിയില്ലായിരുന്നു. പിന്നെ ഈ ക്ഷേത്രത്തെ സംബന്ധിച്ചത് താങ്കളുടെ ആശയം ആണോ എന്നാണെനിക്കറിയേണ്ടത്. "ആറാട്ട് നടക്കുന്നത് ശാസ്താവിനും ഭഗവതിമാർക്കും മാത്രമാണ്." ശിവക്ഷേത്രങ്ങളിൽ ആറാട്ടു നടത്താറില്ലേ??--പ്രവീൺ:സംവാദം 13:35, 24 ഏപ്രിൽ 2008 (UTC)
എന്തായാലും എന്റെ ആശയം അല്ല. ജൈന മതം തന്നെയാണ് ബുദ്ധമതം എന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞത് മനസ്സിലായില്ല. ശിവന് ആറാട്ട് നടക്കുന്നതായും അറിവില്ല. പിന്നെ ശിവൻ എന്നാണ് ഹിന്ദുക്കളുടെ ദേവനായതെന്ന് അന്വേഷിച്ചിട്ടുണ്ടോ/. അഗസ്ത്യമുനി ദ്രാവിഡ ഭാഷ പഠിക്കാൻ ശിവന്റെ ശിഷ്യത്വം സ്വീകരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ശിവൻ തീർച്ചയായും ദ്രാവിഡ ദേവൻ തന്നെ. ലിംഗാരാധന ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നില്ലല്ലോ. ദ്രാവിഡർക്ക് ഉണ്ടായിരുന്നു താനും, സിന്ധു നദീ തടങ്ങളിൽ അതിന്റെ തെളിവും ഉണ്ട്.. പിന്നെ എന്ന് മുതലാണ് ലിംഗത്തെ ശിവനാക്കി തീർത്തത്? --ചള്ളിയാൻ ♫ ♫ 14:09, 24 ഏപ്രിൽ 2008 (UTC)
- ദയവായി മറ്റു വിഷയങ്ങള് കുത്തിക്കയറ്റരുത്. പ്രസക്തമായ ചോദ്യത്തിനു മറുപടി തരാം. ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തില് ആറാട്ടു നടത്താറുണ്ട്. അത് ബുദ്ധനെ ലിംഗരൂപത്തില് ആരാധിച്ചതു കൊണ്ടാണെന്ന് ഞാന് കരുതുന്നില്ല. ആചാരങ്ങളുടെ അനുകരണം മാത്രമാണ്. പൊന്‌കുന്നം കാവിലെ ആറാട്ട് അതു ബുദ്ധക്ഷേത്രമായതുകൊണ്ടാണോ എന്നതിന്റെ തെളിവു് മാത്രമാണ് ഞാന് ചോദിച്ചത്. നന്ദി --പ്രവീൺ:സംവാദം 14:44, 24 ഏപ്രിൽ 2008 (UTC)
ബുദ്ധനെ ആൺ ആറാട്ട് നടത്തുന്നത് എന്ന് കരുതുന്നതെന്തിന്? മഹാദേവക്ഷേത്രത്തിൽ ആറാട്ട് നടത്തുന്നുണ്ടെങ്കിലും ഏത് ദേവനെയാണ് ആറാട്ടിനെഴുന്നെള്ളിക്കുക എന്നറിയാമോ? --ചള്ളിയാൻ ♫ ♫ 16:14, 24 ഏപ്രിൽ 2008 (UTC)
- ആ പ്രശ്നം വിടൂ (അവിടെ ശിവനു തന്നെയാണ് ആറാട്ട്). "ആറാട്ടു നടക്കുന്നതിനാൽ ഈ ക്ഷേത്രം ഒരുകാലത്ത് ബുദ്ധക്ഷേത്രമായിരുന്നതായും സംശയിക്കുന്നു." ഈ വാക്യത്തിനു (വേറേ എവിടൊക്കെയോ അങ്ങിനെയായതിനാല് ഇവിടേയും അങ്ങിനെയായിരിക്കാമെന്നു സ്വയം ജനറലൈസ് ചെയ്തല്ലാതെ) തെളിവുണ്ടെങ്കിൽ അതു ചേര്ക്കൂ--പ്രവീൺ:സംവാദം 02:47, 25 ഏപ്രിൽ 2008 (UTC)
മാതൃഭൂമിയിലെ ലേഖനം വായിച്ച ഓർമ്മ വച്ച് പറഞ്ഞതല്ല. കൃത്യമായ തെളിവ് തന്നേക്കാം. അല്പം ക്ഷമിക്കൂ പിന്നെ പൊൻകുന്നംകാരനനിൽ നിന്നും കുറച്ചേറേ പ്രതീക്ഷിച്ചിരുന്നു. --ചള്ളിയാൻ ♫ ♫ 05:07, 25 ഏപ്രിൽ 2008 (UTC) സംശയം എന്നത് മാറ്റി നിശ്ചയം എന്ന തെളിവ് നൽകാം. ഞാൻ പൊൻകുന്നത്തിനടുത്തല്ലാത്തതിനഅൽ അല്പം ക്ഷമിക്കേണ്ടിവരും. --ചള്ളിയാൻ ♫ ♫ 06:05, 25 ഏപ്രിൽ 2008 (UTC)
- ചള്ളിയാ എഴുതിയ കാര്യത്തെ കുറിച്ച് തൊട്ടു പിറ്റേദിവസം തന്നെയാണു തെളിവു ചോദിച്ചത് അല്ലാതെ ദിവസങ്ങളോ മാസങ്ങളോ വര്ഷങ്ങളോ കഴിഞ്ഞിട്ടല്ല. അങ്ങിനെയാണേല് ആ വാക്യം നീക്കം ചെയ്തിട്ടു തെളിവുണ്ടാകുമ്പോള് ചേര്ക്കുന്നതല്ലേ ഭംഗി??--പ്രവീൺ:സംവാദം 04:18, 28 ഏപ്രിൽ 2008 (UTC)
--ചള്ളിയാൻ ♫ ♫ 04:36, 28 ഏപ്രിൽ 2008 (UTC)
പത്മനാഭപുരം സ്വാമിക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ച് വ്യക്തമായ രേഖയില്ല. ഉള്ളത് പുതുക്കിപ്പണിത കാലത്താണ്. 1700 കളിലേത്. കണ്ടാലും പഴക്കം പറയില്ല. അതിനർത്ഥം വെറും 300 വർഷം മാത്രം പഴക്കമേ ഉള്ളൂ എന്നാണോ? കേരളത്തിലെ 1000 -ൽ അധികം പഴക്കമുള്ള ക്ഷേത്രങ്ങളിൽ പലതിനും കെട്ടിട നിർമ്മാണം അടുത്തകാലത്തായാണ് നടന്നിരിക്കുന്നത്. അതിനാൽ കെട്ടിടത്തിന്റെ പഴക്കം നോക്കി ക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കുക അസാധ്യമാണ്. ക്ഷേത്രത്തിൽ നിന്ന് ലഭിച്ചിരിക്കാനിടയുള്ള ലിഖിതങ്ങൾ മാത്രമാണ് ആശ്രയം. അല്ലെങ്കിൽ സാഹിത്യങ്ങളിൽ ക്ഷേത്രങ്ങളെയ്ക്കുറിച്ചുള്ള പരാമർശം. --202.83.54.46 06:59, 27 മേയ് 2008 (UTC)
പ്രതിഷ്ഠകൾ
തിരുത്തുകപ്രധാന പ്രതിസ്ഠ ഭഗവതിയും മറ്റുള്ളവർ ശിവന്മ് ഭുവനേശ്വരിയുമെന്നാണല്ലോ കാണുന്നത്. എന്നാൽ ഇവിടെ കൊടുത്തിരിക്കുന്ന ഗണപതി നാഗരാജ-നാഗയക്ഷി, ഭൂതത്താൻ (ഭൂതനാഥൻ? ) എന്നിവർ ശ്രീ ധർമ്മശാസ്താ+സുബ്രമണ്യ ക്ഷേത്രത്തിലേതായാണു കാണൂന്നത്. പൊൻകുന്നത്തു നിന്നുള്ളവർ ഉറപ്പാക്കാമോ? --ചള്ളിയാൻ ♫ ♫ 08:38, 26 ഏപ്രിൽ 2008 (UTC)
കുറച്ചു കാര്യങ്ങൾ എഴുതിവക്കട്ടേ
തിരുത്തുകപിന്നീട് ഉപകരിക്കും
ബുദ്ധമതത്തിൽ സർപ്പാരാധന നടപ്പുണ്ടായിരുന്നു. ദ്രാവിഡാചാരമായ നാഗാരാധനയെ യാതൊരു മാറ്റവും വരുത്താതെ ആരാധിക്കുകയായിരുന്ന് അവർ ചെയ്തത്. യക്ഷനെയും യക്ഷിയേയും ആരാധിച്ചിരുന്നതും അവർ തന്നെ. യക്ഷൻ സന്താനാർത്ഥികൾക്കും യക്ഷി വിദ്യാർത്ഥികൾക്കും പ്രിയങ്കരിയായ ദേവതയായിരുന്നു. (ഹിന്ദുമതത്തിൽ അവർ ദുഷ്ടകഥാപാത്രങ്ങളായിത്തീരുന്നതു വരെ) യക്ഷൻ ആൽമരത്തിലും യക്ഷി പനമരത്തിലും വസിച്ചിരുന്നു. ഇത്തരത്തിൽ പനമരത്തിലെ യക്ഷിയെ ആരാധിച്ചിരുന്ന കാവാണ് പനച്ചിക്കാട്. [1] ഭൂതനാഥൻ എന്ന പാകൃതദൈവവും ശാസ്താവി പരിണമിച്ചിട്ടൂണ്ട്. [2]
റഫറൻസുകൾ
തിരുത്തുക- ↑ മഠം പരമേശ്വരൻ നമ്പൂതിരി. മലയാള മനോരമ 1978 സെപ്തംബർ 10 പേജ് 33
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
പുതിയകാവ് ക്ഷേത്രത്തിൽ ആറുനാഴിപ്പായസമാണ് പ്രധാന വഴിപാട് അത്രെ. കേരളത്തിലെവിടെയെങ്കിലും ഈ രീതിയുള്ള ക്ഷേത്രമുണ്ടോ? --ചള്ളിയാൻ ♫ ♫ 08:16, 28 ഏപ്രിൽ 2008 (UTC)
- 1) ഒരൊറ്റ ആര്യ ദേവത പോലുമില്ല ക്ഷേത്രത്തിൽ. തീർച്ചയായും ദ്രാവിഡക്ഷേത്രം തന്നെയാണിത് എന്ന് തോന്നുന്നു.
"2)മീമാംസകമതത്തിനും കേരളത്തിൽ സ്വാതീനം വർദ്ധിച്ചതു മുതൽ ബുദ്ധമതത്റ്റിന്റെ അധഃപതനത്തിനു ഒരു കാരണമായി. സവർണ്ണരിൽ നിന്നു വന്നവർ ബുദ്ധമതം ഉപേക്ഷിച്ചും ഹിന്ദുമതം സ്വീകരിച്ചു. ജൈനരും ഹിന്ദുമതത്തിൽ ചേർന്നു. ബുദ്ധ-ജൈന വിഹാരങ്ങളും കോട്ടങ്ങളും ഹിന്ദുക്ഷേത്രങ്ങളായി. രാജ്യത്തിന്റെ അധിപനായ രാജാവ് തന്നെ മതം മാറുമ്പോൾ ജനങ്ങളും കൂടെ ചേരുകയാണ് പതിവ്. തങ്ങളുടെ ഗുഹാക്ഷേത്രങ്ങളെ മതം മാറിയ സവർണ്ണ ബൗദ്ധർ പരിഷ്കാരങ്ങൾ വരുത്തി ഹിന്ദു ക്ഷേത്രങ്ങളാക്കി. ബുദ്ധപ്രതിമയുടെ സ്ഥാനത്ത് ശിവലിംഗം സ്ഥാനം പിടിച്ചു. ദ്രാവിഡീയമായ അമ്മ ദൈവങ്ങളൂടെ സ്ഥാനത്ത് ദുർഗ്ഗാക്ഷേത്രങ്ങളും. അഞ്ചുതലയുള്ള സർപ്പം ഫണം പിടിച്ചു നിൽകുന്ന പാർശ്വനാഥന്റെ വിഗ്രഹങ്ങൾ വരെ അനന്തന്റേതായിത്തീർന്നു. എന്നാൽ മതം മാറാൻ വിസമ്മതിച്ചവർ ചവിട്ടിത്താഴ്തപ്പെട്ടു, അവർ ചാതുര്വർണ്ണ്യ വ്യവസ്ഥയിലെ താഴേക്കിടയിലാക്കി മെതിക്കപ്പെട്ടു" തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തിൽ നിന്ന് --202.83.54.29 07:46, 7 ജൂൺ 2008 (UTC)