നല്ല ലേഖനം. നെല്ലു പുഴുങ്ങുന്നതിന്റെ ശാസ്ത്രത്തെക്കുറിച്ച് മുൻപ് ആലോചിച്ചിരുന്നില്ല. കേരളത്തിൽ പണ്ട് നാട്ടിലുണ്ടാകുന്ന പുഴുക്കലരിയെ 'കുത്തരി' എന്നും വെളിയിൽ നിന്നു വരുന്ന പുഴുക്കരിയെ 'ചാക്കരി' എന്നും വിളിച്ചിരുന്നു എന്ന് ഓർക്കുന്നു. "ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, മ്യാന്മാർ, മലേഷ്യ, ശ്രീലങ്ക, അമേരിക്ക, ഫ്രാൻസ്, തായ്‌ലാന്റ്" എന്നിവിടങ്ങളിലൊക്കെ നെല്ലു പുഴുങ്ങുന്നതായി ലേഖനത്തിൽ നിന്ന് അറിയുന്നു. അപ്പോൾ അരി തിന്നുന്ന നാടുകളിൽ ഒരു മണി പുഴുക്കലരി കിട്ടാനില്ലാത്തത് ഫിലിപ്പീൻസിൽ മാത്രമാണോ? ജോർജുകുട്ടി (സംവാദം) 12:22, 4 ഓഗസ്റ്റ് 2012 (UTC)Reply

 :) വിശ്വപ്രഭ ViswaPrabha Talk 18:40, 4 ഓഗസ്റ്റ് 2012 (UTC)Reply

ഉണക്കലരി തിരുത്തുക

ഉണക്കലരി എന്ന ലേഖനം തുടങ്ങിയിട്ടുണ്ട്. വികസിപ്പിക്കാൻ സഹായം ആവശ്യമാണ്.--മനോജ്‌ .കെ (സംവാദം) 17:58, 4 ഓഗസ്റ്റ് 2012 (UTC)Reply

എങ്കിൽ പുത്തരി, പിടിയരി, പൊടിയരി,നെടിയരി, സാവല്ലരി, വയ്ക്കോലരി ഇവയും കൂടി എഴുതൂ. കൂട്ടത്തിൽ പ്രൊമോഷൻ ഒഫറായി മുരാരി, കോത്താരി എന്നിവരെക്കുറിച്ചും. :) വിശ്വപ്രഭ ViswaPrabha Talk 18:40, 4 ഓഗസ്റ്റ് 2012 (UTC)Reply

പൊടിയരി, നെടിയരി ലേഖനം ചിത്രസഹിതം അടുത്തായി തുടങ്ങാം. ബാക്കിയുള്ളതൊന്നും അത്രയ്ക്ക് കത്തിയില്ല. പല തരം നാടൻ അരി/നെല്ലിനങ്ങളുടെ ചിത്രം മുമ്പ് എടുത്ത് വച്ചിട്ടുണ്ട്. അപ്ലോഡിക്കണം. --മനോജ്‌ .കെ (സംവാദം) 18:59, 4 ഓഗസ്റ്റ് 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പുഴുക്കലരി&oldid=1378985" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പുഴുക്കലരി" താളിലേക്ക് മടങ്ങുക.