ഉണക്കലരി
പുഴുങ്ങാതെ ഉണങ്ങിയ നെല്ല് കുത്തിയെടുത്ത അരിയാണ് ഉണക്കലരി അഥവാ ഉണങ്ങലരി. കഞ്ഞി, പാൽക്കഞ്ഞി, പായസം പലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉത്തമമാണ് ഈ വിധത്തിൽ കുത്തിയെടുത്ത അരി. കേരളത്തിലെ അമ്പലങ്ങളിൽ നൈവേദ്യച്ചോറും(പടച്ചോറ്)പാൽപ്പായസവുമുണ്ടാക്കാനും വ്രതം പോലുള്ള ഹൈന്ദവമായ ചില ചടങ്ങുകളിൽ ഭക്ഷണത്തിനായിട്ടും ഇത്തരം അരി നിർബന്ധമാണു്. കൂടാതെ, ക്ഷേത്രത്തിലേയും ശ്രാദ്ധം തുടങ്ങിയ മതപരമായ ചടങ്ങുകളിലേയും പൂജാദ്രവ്യങ്ങളിൽ ഒന്നായും ഉണങ്ങലരി ഉപയോഗിച്ചുവരുന്നു.
ഉണക്കലരി | |||||||||||||||||
Chinese name | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Chinese | 糙米 | ||||||||||||||||
Literal meaning | rough rice | ||||||||||||||||
| |||||||||||||||||
Vietnamese name | |||||||||||||||||
Vietnamese alphabet | gạo lứt | ||||||||||||||||
Thai name | |||||||||||||||||
Thai | ข้าวกล้อง | ||||||||||||||||
Korean name | |||||||||||||||||
Hangul | 현미 | ||||||||||||||||
Hanja | 玄米 | ||||||||||||||||
Revised Romanization | hyeonmi | ||||||||||||||||
Japanese name | |||||||||||||||||
Kanji | 玄米 | ||||||||||||||||
| |||||||||||||||||
Filipino name | |||||||||||||||||
Tagalog | pináwa | ||||||||||||||||
Nepali name | |||||||||||||||||
Nepali | मार्सी चामल |
രീതി
തിരുത്തുകകൊയ്തുകൊണ്ടുവന്ന നെല്ല് ഈർപ്പം പോകുന്നതുവരെ ഏകദേശം രണ്ട് ദിവസത്തോളം ഉണക്കുന്നു. നന്നായി ഉണങ്ങിയ നെല്ലിലെ പതിരും മറ്റും നീക്കിയ ശേഷം ദീർഘകാലം സൂക്ഷിക്കാനായി പത്തായത്തിലേയ്ക്കോ നെല്ലറയിലേയ്ക്കോ മാറ്റാം. ഈ നെല്ല് ആവശ്യത്തിനനുസരിച്ച് എടുത്ത് ഉരലിൽ മര ഉലക്കകൊണ്ടു് കുത്തി അരിയാക്കിയാണ് ഉപയോഗിക്കുന്നത്. നല്ല രീതിയിൽ സൂക്ഷിച്ചാൽ 6 മാസം വരെ ഈ നെല്ല് കേടുകൂടാതെയിരിയ്ക്കും.