സംവാദം:പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്
Latest comment: 11 വർഷം മുമ്പ് by Rojypala in topic പുതുപ്പള്ളി എന്ന താൾ ഈ താളുമായി ലയിപ്പിക്കുന്നതുസംബന്ധിച്ച്
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
പുതുപ്പള്ളി എന്ന താൾ ഈ താളുമായി ലയിപ്പിക്കുന്നതുസംബന്ധിച്ച്
തിരുത്തുകപുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതുപ്പള്ളി എന്ന പേരിൽ തന്നെ ഒരു കര ഉള്ളതായി ഈ സൈറ്റിൽ കാണുന്നു. ഈ കരയെപ്പറ്റിയാണ് മറ്റേ താളെങ്കിൽ വികസിപ്പിച്ചാൽ സ്വതന്ത്രമായി നിലനിൽക്കാനായേക്കും. ഇല്ലെങ്കിൽ ലയിപ്പിക്കുന്നതാവും നല്ലത്. --അജയ് ബാലചന്ദ്രൻ സംവാദം 06:11, 8 മാർച്ച് 2013 (UTC)
- പുതുപ്പള്ളി കരയേക്കുറിച്ച് പ്രത്യേകം സൂചിപ്പിക്കുവാനാണ് ഉദ്ദേശിച്ചത്.പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽസ്ഥിതിവിവരക്കണക്ക് മാത്രമല്ലേ ഉള്ളൂ.Tonynirappathu (സംവാദം) 06:24, 8 മാർച്ച് 2013 (UTC)
- പുതുപ്പള്ളി കരയെപ്പറ്റിയാണ് താളെങ്കിൽ ഉമ്മൻ ചാണ്ടിയുടെ നിയോജകമണ്ഡലമാണ് ഇതെന്ന പ്രസ്താവന എങ്ങനെ ശരിയാകും? പുതുപ്പള്ളി നിയമസഭാമണ്ഡലം എന്ന താൾ വേറേ ഉണ്ട്. പുതുപ്പള്ളി ഗ്രാമപഞ്ചായത്തും വേറേ പഞ്ചായത്തുകളും ചേർന്നതാണ് പുതുപ്പള്ളി നിയോജകമണ്ഡലം. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് എന്ന താൾ അതിലെ കരകളെപ്പറ്റി വിവരങ്ങളുൾപ്പെടുത്തി കൂടുതൽ വികസിപ്പിക്കാവുന്നതാണ് (സ്ഥിതിവിവരക്കണക്ക് മാത്രമാകണം ഇതിന്റെ ഉള്ളടക്കമെന്നില്ല - ഉള്ളടക്കത്തിൽ സ്ഥിതിവിവരക്കണക്ക് കണ്ടതുകൊണ്ട് പുതിയ താൾ ഉണ്ടാക്കണമെന്നുമില്ല).
- പുതുപ്പള്ളി കരയെപ്പറ്റി സ്വതന്ത്ര താൾ ഉണ്ടാക്കാവുന്നതുമാണ്. അതിൽ കരയെപ്പറ്റിയുള്ള വിവരങ്ങൾ മാത്രം ചേർത്താൽ സ്വതന്ത്ര നിലനിൽപ്പിന് സാദ്ധ്യതയുണ്ടെങ്കിൽ തീർച്ചയായും അങ്ങനെ ചെയ്യാവുന്നതാണ്. അതിൽ നിയോജകമണ്ഡലത്തെപ്പറ്റി വിവരം ചേർക്കന്നത് താളിന്റെ ഉള്ളടക്കം മറ്റു താളുകളിൽ നിന്ന് വേറിട്ടു നിൽക്കത്തക്ക രീതിയിലാവണം. കൂട്ടിക്കുഴച്ച് താളുകൾ ഡ്യൂപ്ലിക്കേറ്റ് ചെയ്യുന്നത് ആശാസ്യമല്ല. പുതുപ്പള്ളി വെടിവയ്പ്പ് നടന്നതും റബ്ബർ ഗവേഷണ കേന്ദ്രവും സെന്റെ ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയും ശ്രീരാമ ലക്ഷ്മണക്ഷേത്രവും ഉമ്മൻ ചാണ്ടിയുടെ ജന്മസ്ഥലവുമെല്ലാം പുതുപ്പള്ളി എന്ന കരയിൽ തന്നെയാണോ? അതോ ഇവയിൽ ഏതെങ്കിലും പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മറ്റു കരകളിലാണോ? മറ്റു കരകളിലെ വിവരങ്ങളും പുതുപ്പള്ളി എന്ന താളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യേണ്ടതാണ് (അല്ലെങ്കിൽ പുതുപ്പള്ളി ഗ്രാമപഞ്ചായത്തുമായി ലയിപ്പിക്കുന്നതാവും നല്ലത്) --അജയ് ബാലചന്ദ്രൻ സംവാദം 06:42, 8 മാർച്ച് 2013 (UTC)
- പല ഗ്രാമങ്ങൾ ഉൾപ്പെടുന്ന പഞ്ചായത്തിലേക്ക് ലയിപ്പിക്കേണ്ടതില്ല. ഒരോ ഗ്രാമത്തിനും സ്വതന്ത്രമായ നിലനിൽപ്പുണ്ട്.--റോജി പാലാ (സംവാദം) 07:58, 8 മാർച്ച് 2013 (UTC)