ലിങ്കുകൾ കൊടുക്കുന്നതെങ്ങനെ ?

ഞാൻ ഒരു പുതുമുഖമാണ്. "പുകവലി" യെക്കുറിച്ചും അത് നിർത്തുന്നതിനെക്കുറിച്ചും ഒരു ലേഖനം എഴുതാനുദ്ദേശിക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ "Tobacco Smoking" എന്ന താളിൽ കുറെ reference -കളും ലിങ്കുകളും കൊടുത്തിട്ടുള്ളതിൽ മിക്കവയും Copy Right ഉള്ളതാണെന്ന് കണ്ടു. ഒരുപക്ഷെ copy right എടുത്തതിനു ശേഷമാണോ അത് എഴുതിയിരിക്കുക? copy right ഉള്ളവയ്ക്ക് ലേഖനത്തിൽ reference കൊടുക്കാമോ? ഇതിൻറെയൊക്കെ സാങ്കേതികത എനിക്കറിയില്ല. പ്രസ്തുത താൾ നോക്കി വിശദാംശങ്ങൾ ഒന്ന് പറഞ്ഞുതരാമോ ?

പിന്നെ ഒരു ലേഖനത്തിൽ 1, 2, 3 തുടങ്ങിയ ലിങ്കുകൾ (നീലനിറത്തിൽ കാണുന്നവ - ഓരോന്നും ഞെക്കിയാൽ ബന്ധപ്പെട്ട ലിങ്കുകൾ തെളിഞ്ഞു വരും) കൊടുക്കുന്നതെങ്ങനെയാണ് ? ഞാൻ കുറെ ശ്രമിച്ചുനോക്കി, മേൽപ്പറഞ്ഞ Tobacco Smoking എന്ന താളിൽ ആദ്യ ഖണ്ഡികയിൽ കൊടുത്ത 1, 2,3 ലിങ്കുകൾ അതേപടി കൊടുക്കാൻ. പക്ഷേ ചില ലിങ്കുകളുടെ ഒരുഭാഗം മാത്രം ചിലപ്പോൾ നീലനിറത്തിലും Italics-ൽ ഉള്ളവ ലംബമായും കാണുന്നു, ബാക്കി ഭാഗം ചുവപ്പിലും കാണുന്നു, ചിലപ്പോൾ error എന്നും no reference found എന്നും മറ്റും കാണിക്കുന്നു. മലയാളത്തിലും ലിങ്കുകളുള്ള edit -ലെ അടയാളങ്ങള് അതേപടി കൊടുത്തിട്ടും രക്ഷയില്ല. ഓരോ ലിങ്കിന്റെ അടയാളങ്ങളും ലിങ്കുകൾ കൊടുക്കുന്നത് എങ്ങനെയെന്നും വിശദമായി അറിയാൻ താൽപ്പര്യമുണ്ട്. എന്നെ സഹായിക്കാമോ ?--Raveendrankp (സംവാദം) 07:51, 15 ഫെബ്രുവരി 2013 (UTC)

ഇപ്പറഞ്ഞ പ്രശ്നങ്ങൾ ഏതുതാളിലാണ് വന്നത്? ഉണ്ടാക്കിയ താൾ സേവ് ചെയ്തിരുന്നോ? പ്രശ്നങ്ങളുണ്ടായാലും താൾ സേവ് ചെയ്തോളൂ. (മറ്റുള്ളവർ അത് ശരിയാക്കും എന്ന പ്രതീക്ഷയിൽ)--Vssun (സംവാദം) 08:53, 15 ഫെബ്രുവരി 2013 (UTC)

ധൈര്യമായി പുകവലിയെക്കുറിച്ച് എഴുതൂ. വിക്കിപീഡിയ ലേഖനത്തിലെ ഉള്ളടക്കത്തിന് അവലംബമായാണ് റഫറൻസുകൾ നല്കുന്നത്. അതിനാൽത്തന്നെ കോപ്പിറൈറ്റിന്റെ പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. താങ്കൾ സൂചിപ്പിച്ച 1, 2, 3 തുടങ്ങിയവ റഫറൻസ് നല്കുമ്പോൾ താനേ വന്നുകൊള്ളും. കൂടുതൽ വിവരങ്ങൾക്ക് സഹായം:തിരുത്തൽ വഴികാട്ടി കാണുക. ആശംസകളോടെ. --സിദ്ധാർത്ഥൻ (സംവാദം) 11:00, 15 ഫെബ്രുവരി 2013 (UTC)

അങ്ങനെയാണെങ്കിൽ ഒരു തുടക്കം മാത്രമിട്ട് "പുകവലി" എന്ന ഒരു പുതിയ താളുണ്ടാക്കി അതിലിടാം. ബാക്കി സൗകര്യം പോലെ add ചെയ്‌താൽ മതിയല്ലോ. ആദ്യത്തെ ഖണ്ഡിക മാത്രം എഴുതി ലിങ്ക് കൊടുക്കാൻ പറ്റാഞ്ഞതിനാൽ save ചെയ്തിട്ടില്ലായിരുന്നു. പിന്നെ ഈ വിഷയത്തിൽ താൽപ്പര്യം തോന്നാൻ കാരണം ഞാൻ 38 വർഷത്തോളം പുകവലിച്ച (ദിവസം 20 സിഗരറ്റിൽ കൂടുതൽ) ഒരിക്കലും പുകവലി നിർത്താൻ പറ്റില്ലെന്ന് വിചാരിച്ച ആളും 12.12.12-ന് പുകവലി നിശ്ശേഷം നിർത്തിയ അനുഭവസ്ഥനും ആയതു കൊണ്ടാണ്. പുകവലി നിർത്താൻ പ്രചോദനം നൽകിയത് ഇന്റർനെറ്റിലെ ഒരു ലേഖനമാണ്!

വിവരങ്ങൾ പറഞ്ഞുതന്നതിനു സുനിലിനും സിദ്ധാർത്ഥനും എൻറെ നന്ദി അറിയിക്കുന്നു.--Raveendrankp (സംവാദം) 11:49, 15 ഫെബ്രുവരി 2013 (UTC)

ഞാൻ മനസ്സിൽ കണ്ടതുപോലെ പുകവലി എന്ന താൾ ഇത്ര മനോഹരമായി modify ചെയ്‌ത Vinayaraaj, Pranchiyettan, Raziman, Sidharthan എന്നിവർക്ക് എൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പിന്നെ ഈ വിഷയത്തെ സംബന്ധിച്ച ചില സംവാദങ്ങൾ സഹായമേശയിലുള്ളത് copy ചെയ്ത് "പുകവലി" എന്ന താളിൻറെ സംവാദം താളിൽ ചേർക്കുവാൻ താൽപ്പര്യമുള്ളതിനാൽ അങ്ങനെ ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതിൽ അപാകതയൊന്നും ഇല്ലെന്നു വിശ്വസിക്കുന്നു. --Raveendrankp (സംവാദം) 03:59, 16 ഫെബ്രുവരി 2013 (UTC)Reply

ഒരു അധിക ബ്രാക്കറ്റ്

തിരുത്തുക

ഈ ലേഖനത്തിൽ അവലംബത്തിന് തൊട്ട് മുകളിലത്തെ സെക്ഷനിൽ ഒന്നാമത്തെ വരിയിൽ [[ എന്ന ചിഹ്നം ഒഴിവാക്കണ്ടേ?Adithyak1997 (സംവാദം) 15:39, 12 സെപ്റ്റംബർ 2018 (UTC)Reply

സംരക്ഷിത താൾ

തിരുത്തുക

@ഉപയോക്താവ്:Akhiljaxxn, ഈ താൾ താങ്കൾ സംരക്ഷിത താൾ ആക്കി മാറ്റിയിരുന്നു. അപ്പോൾ ആ സംരക്ഷിത ബാനർ ഉൾപെടുത്തേണ്ടേ?Adithyak1997 (സംവാദം) 10:05, 26 സെപ്റ്റംബർ 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പുകവലി&oldid=2882749" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പുകവലി" താളിലേക്ക് മടങ്ങുക.