സംവാദം:പി.കെ. പാറക്കടവ്
പ്രാധാനകാര്യം പറഞ്ഞു കണ്ടില്ല. മിനി കഥകളുടെ രാജാവാണ് പാറക്കടവ്.--Sahridayan 07:36, 25 ജൂൺ 2009 (UTC)
- അതെ ഒരു പൊള്ളിക്കുന്ന മിനിക്കഥ ചേർത്താൽ നല്ലതാണ്.അതിനു പകർപ്പവകാശമുണ്ടാവില്ലല്ലോ.--Vicharam 07:41, 25 ജൂൺ 2009 (UTC)
- മിനിക്കഥകൾ ചേർക്കാൻ പാടില്ല. കാരണം അവ പകർപ്പവകാശ നിയമത്തിനു കീഴിൽ വരുന്നതാണ്. --Anoopan| അനൂപൻ 07:45, 25 ജൂൺ 2009 (UTC)
ചെറുകഥ എന്നല്ലേ വേണ്ടത്.. മിനി മലയാളമല്ലല്ലോ.. (മിനിക്കഥയും ചെറുകഥയും തമ്മിൽ വ്യതാസമുണ്ടോ?) --Vssun 12:09, 25 ജൂൺ 2009 (UTC)
- ചെറുകഥ (Short Story), കുട്ടിക്കഥ (Mini story) --സിദ്ധാർത്ഥൻ 12:14, 25 ജൂൺ 2009 (UTC)
- പാറക്കടവിന്റെ കഥകളെ ചെറുകഥകൾ എന്നതിനേക്കാൾ മിനിക്കഥകൾ എന്നാണു സാഹിത്യ മാസികകൾ വിളിക്കാറ്.ചില മാസികകൾ പാറക്കടവ് കഥകൾ എന്നു വരെ ഇതിനെ വിളിക്കാറുണ്ട്. ഇത്തരം കഥകൾ മിക്കവാറും അര പേജു മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത്തരം ചില പാറക്കടവ് കഥകൾ ഇതാ--Anoopan| അനൂപൻ 12:25, 25 ജൂൺ 2009 (UTC)
മിനിക്കഥതന്നെ മതി. ആ പേരിനൊരു മയമുണ്ട്. മിനിക്കഥ, മിനിമാസിക എന്നൊക്കെത്തന്നെ നല്ല പ്രയോഗങ്ങൾ. ഇത്തരം മിശ്രങ്ങൾ മലയാളത്തിന്റെ പദസമ്പത്ത് വർധിപ്പിക്കുകയേയുള്ളൂ. സ്വീകരിക്കാൻ പറ്റുന്നവയെ അയിത്തം കല്പിച്ച് തള്ളിക്കളയേണ്ടതില്ല.--തച്ചന്റെ മകൻ 13:39, 25 ജൂൺ 2009 (UTC)
== കുറുംകഥകൾ ==
കഥാക്റ്ത്തായ ടി.എൻ. പ്രകാശ് പാറക്കടവിന്റെ കഥകളെ 'കുറുംകഥകൾ' എന്നാണ് ഒരു ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്.--Vicharam 13:17, 25 ജൂൺ 2009 (UTC)
ലേഖനത്തിലെ ചിത്രത്തിൽ പാറക്കടവ് 'നോവലിസ്റ്റ് 'ടി .പദമനാഭന് ഒപ്പം ഇരിക്കുന്ന ഒരു ചിത്രമുണ്ട്. എന്നാൽ ടി.പദ്മനാഭൻ കഥകളല്ലെഎഴുതാറുള്ളു.-അറിവ് (സംവാദം) 03:52, 23 ജനുവരി 2016 (UTC)