വലയം തിരുത്തുക

തലക്കെട്ട് പാമ്പാടി രാജൻ (ആന) എന്നാക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? ---Johnchacks 04:35, 13 ഓഗസ്റ്റ് 2011 (UTC)Reply

അങ്ങനെ ആവശ്യമുണ്ടോ? വിവക്ഷ വരാൻ സാധ്യതയുള്ളപ്പോൾ മറ്റു ലേഖങ്ങൾ (പ്രാധാന്യം അനുസരിച്ച്) വലയം ഇടുന്നതാണ് പതിവ് എന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. വിവക്ഷിക്കാൻ വേറെ ഒന്നും ഇപ്പോൾ ഇല്ലാത്തതിനാൽ ഇതിന്റെ ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. കൂടാതെ ഈ പേര് ഈ രംഗത്ത് പ്രസിദ്ധവുമാണ്. അതുകൊണ്ട് തെറ്റുദ്ധരിക്കാനുള്ള അവസരവും കുറവാണ്. --മനോജ്‌ .കെ 04:46, 13 ഓഗസ്റ്റ് 2011 (UTC)Reply

ലേഖനം മായ്ക്കൽ തിരുത്തുക

അമ്പലങ്ങളിൽ കെട്ടിയെഴുന്നെള്ളിച്ച കഥകളൊന്നും ഒരു മൃഗത്തെ വിജ്ഞാനകോശത്തിൽ ലേഖനമാക്കാൻ തക്ക ശ്രദ്ധേയത ഉള്ളതാക്കുന്നില്ല - ചിലർക്ക് ഇത് ശരിയായി തോന്നാം. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ പല മൃഗങ്ങൾക്കും വർഗങ്ങൾ തന്നെ ഉണ്ട്. ഇടയ്ക്കിടയ്ക്ക് ആരെങ്കിലും വന്നു ആനകളുടെ താളിൽ ഒരു delete അല്ലെങ്ങിൽ SD ഫലകം ചേർത്തിട്ട് പോവും.. ഇത് സ്ഥിരം സംഭവിക്കുന്നതാണ്. കേരളത്തിൽ സിനിമാതാരങ്ങലെക്കാൾ പ്രസിദ്ധരായ ആനകൾ ഉണ്ട്. റിലീസ് ചെയ്ത മിക്ക സിനിമകളും വിക്കിയിൽ ഉണ്ട്. എല്ലാ ആകളുടെയും പേരിൽ ലേഖനം വേണം എന്നല്ല. പക്ഷേ പ്രസിദ്ധരായ ആനകളുടെ ലേഖനമെങ്കിലും വേണം. വേണമെങ്കിൽ മലയാളം വിക്കിയിൽ ആനകൾക്ക് ഒരു ശ്രദ്ധേയതാ നയം നിർമിക്കാം, എന്നിട്ട് അത് പ്രകാരം താളുകൾ മായ്ക്കുകയോ നിലനിർത്തുകയോ ആവാം. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:15, 11 നവംബർ 2013 (UTC)Reply

കാട്ടിൽ സുഖിച്ചുകഴിയുന്ന ആനയെ കെണിവച്ചുപിടിക്കുക. അതിനെ ക്രൂരതയുടെ പര്യായമാക്കാൻ പറ്റുന്ന പ്രവൃത്തികൾ എല്ലാം ഉപയോഗിച്ച് മെരുക്കുക. എന്നിട്ട് ഏതെങ്കിലും കള്ളപ്പണക്കാരനോ കാശുകാരനോ അതിനെ വാങ്ങി ഏതെങ്കിലും അമ്പലത്തിനു നൽകുക. പിന്നീട് ജീവിതകാലം മുഴുവൻ ചങ്ങലയിൽ കിടന്നു അടിമയായി വെയിലിലും പെരുമ്പറ നാദത്തിലും ടാർ റോഡിലും ലോറിയിലുമായി ജീവിക്കുക. ഇതാണ് കാര്യം. എന്നിട്ട് ഇതിനെ വിക്കിയിൽ എഴുതുന്നതോ - "പ്രശ്തനായ ഒരു ആനയാണ്" - "മിക്ക പ്രധാന ഉത്സവങ്ങളിലും, തൃശ്ശൂർ പൂരം തുടങ്ങിയ പ്രമുഖ പൂരങ്ങളിലും പങ്കെടുത്തിട്ടുണ്ട് " - കേട്ടാൽ തോന്നും എന്നെയൊന്നു തൃശൂർ പൂരത്തിന് കൊണ്ടുപോയി എഴുത്തള്ളിക്കുമോ എന്ന് ആന ചോദിച്ചതായി. "പങ്കെടുത്തിട്ടുണ്ട് "-പങ്കെടുപ്പിച്ചിട്ടുണ്ട് പോലുമല്ല. "ഉറച്ച ശരീരവും" - ഉറയ്ക്കാത്ത ശരീരമുള്ള ആനകളും ഉണ്ടാവും. "പ്രൗഢഗംഭീരമായ നടത്ത" - ഇത് എന്താണോ? "മദപ്പാടും വളരെ കുറവാണ്'" എന്തു പറയാൻ. "തടിച്ച തുമ്പിക്കൈയും" ബാക്കീള്ളവര്ടെ മെലിഞ്ഞതാണല്ലോ- "വീണെടുത്ത കൊമ്പുകളും" - What does it mean? "അമരത്തിന് താഴെവരെ നീണ്ടുകിടക്കുന്ന ഒരു ചെറിയ വളവുള്ള വാലും" - ബാക്കീള്ള ആനകളുടെ വാലുകൾ കുഴലിൽ ഇട്ട് നിവർത്തിയതുപോലെയാണല്ലോ. "ഗജേന്ദ്രൻ, ഗജമാണിക്യം, ഗജരാജരത്നം, ഗജരാജ പ്രജാപതി" - Nonsense. "കോട്ടയം പാമ്പാടി സ്വദേശി എം.എ. തോമസ് 1977-ൽ കോടനാട്ടു നടന്ന ആനലേലത്തിലാണ് രാജൻ എന്ന ആനക്കുട്ടിയെ സ്വന്തമാക്കുന്നത്." - You say all these are significant enough to be in mlwiki? --Vinayaraj (സംവാദം) 15:07, 11 നവംബർ 2013 (UTC)Reply
എന്റെ അഭിപ്രായത്തിൽ വിനയരാജ് മാഷ് പറയുന്നത്, ഒരു നിരീശ്വരവാദി ദൈവം എന്ന താളിലെ സർവ്വശക്തനെന്നും, സർവ്വവ്യാപിയെന്നും ഉള്ള ഗുണങ്ങളെ വിമർശിക്കുന്നതു പോലെയാണ് - കേരള ചരിത്രത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ ആനകൾ, -ആനകൾ കൂടുതൽ മനുഷ്യനോടു വളരെ അധികം അടുത്തിടപഴകി കഴിയുന്ന ഒരു നാടെന്ന നിലയിൽ - അവയോടുള്ള ക്രൂരതകളെയും കൂടി ഉൾക്കൊള്ളിച്ചു താങ്കളുടെയും വാദഗതികളെ ആ ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:21, 11 നവംബർ 2013 (UTC)Reply
@Vinayraj ആനകളെ കേട്ടിയിടുന്നതും പീഡിപ്പിക്കുന്നതും വിക്കീപ്പീഡിയർ അല്ല.. അത് നിർത്താൻ നമ്മൾ വിചാരിച്ചിട്ട് നടക്കുകയും ഇല്ല. ലോകത്തിന്റെ പല ഭാഗത്തും നടന്ന യുദ്ധങ്ങളെ കുറിച്ചു വിക്കിയിൽ ലേഖനങ്ങൾ ഇല്ലേ? നൂറോ ആയിരമോ അതിലധികമോ ആളുകൾ അതിൽ കൊല്ലപ്പെട്ടിടില്ലേ? എന്തിനാണ് ഈ യുദ്ധങ്ങൾ എല്ലാം ക്രൂരമാണ് എന്ന് പറഞ്ഞ് നമ്മൾ ആ ലേഖനങ്ങൾ മായ്ക്കാൻ നിർദ്ധേശിക്കുമോ? ആനകൾ കേരള സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. ലേഖനം മായ്ച്ചു കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല.. ലേഖനത്തിന്റെ ഏതെങ്കിലും വാക്യങ്ങൾ അപ്രസക്തമാനെങ്കിൽ അത് മായ്ച്ചു കളയാം.. അല്ലാതെ ലേഖനം മായ്ക്കൽ ഒരു നല്ല പ്രവണത ആണെന്ന് കരുതിന്നില്ല.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:58, 11 നവംബർ 2013 (UTC)Reply

ഈ താൾ മായ്ക്കേണ്ടതില്ലെന്നെന്റെ അഭിപ്രായം. കുഴൂർ വിത്സണേക്കാളും പ്രശസ്തനാവണം പാമ്പാടി രാജൻ :-)--പ്രവീൺ:സംവാദം 17:50, 11 നവംബർ 2013 (UTC)Reply

@vinay what you have done is vandalism .. Pambady Rajan is been referred several times by reliable sources independent of subject. It definitely satisfies general notability criterion. You could add links of Pambady rajan being mistreated (if any) to improve POV. But don't vandalize pages because they don't deserve a page according to your political view.. Rakeshwarier (സംവാദം) 20:21, 11 നവംബർ 2013 (UTC)Reply

ഇങ്ങനൊന്ന് മുന്നോട്ടു വെച്ചാലോ ??

അമ്പലത്തിൽ / ഉത്സവങ്ങളിൽ / നേര്ച്ചകളിൽ ഉപയോഗിക്കപ്പെടുന്ന ആനകളുടെ ശ്രദ്ധേയത നയം

തീര്ച്ചയായും പാലിക്കേണ്ട നിബന്ധനകൾ

ക ) ആന ഒരു പ്രത്യേക പേരില് അറിയപ്പെടണം..

താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്ന് കൂടെ പാലിക്കണം

ഖ ) ആന മദപ്പാടു കൊണ്ടോ അക്രമം കൊണ്ടോ ഏല്ക്കേണ്ടി വന്ന ക്രൂരത കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ ഒരു വാർത്ത പ്രധാന സംഭവത്തിൽ ഉൾപ്പെടുക . ഗ ) ആന യെ പറ്റി വ്ഷയത്തിൽ നിന്നും സ്വതന്ത്രമായ മാധ്യമം ഒന്നിലധികം തവണ കാര്യമായി പരമാര്ഷിക്കുക. ഉദാ ഇ4എലെഫന്റ്റ്‌ പോലുള്ള ഒരു പ്രോഗ്രാം, ഒരു പുസ്തകം etc.

മുകളിലെ നിര്ബന്ധം ആയ നിബന്ധനകൾ (ക)(ഖ)(ഗ) പാലിക്കാതെ താഴെ പറയുന്നവ മതിയായ കാരണങ്ങളാകില്ല

ഘ ) ആനക്ക് ഗജരാജൻ / ഗജേന്ദ്രൻ etc പട്ടങ്ങൾ കിട്ടിയിട്ടുണ്ട് ങ്ങ ) ആനക്ക് വിവിധ ആനപ്രേമി സംഘങ്ങളുടെയും ഉത്സവ കമ്മിട്ടിക്കരുടെയും felicitation കിട്ടിയിട്ടുണ്ട് ച ) ആനയുടെ കൊമ്പിന്റെ നീളം, തുമ്പിയുടെ നീളം, ഉയരം തുടങ്ങിയ ശാരീരിക പ്രത്യേകതകൾ ഛ ) ആനയുടെ സൌമ്യത തുടങ്ങിയ attributed qualities ..

Rakeshwarier (സംവാദം) 20:35, 11 നവംബർ 2013 (UTC)Reply

"Vandalism is any addition, removal, or change of content in a deliberate attempt to compromise the integrity of Wikipedia. Examples of typical vandalism are adding irrelevant obscenities and crude humor to a page, illegitimately blanking pages, and inserting obvious nonsense into a page." - ഇതിലെവിടെയാണ് ഞാൻ ഉള്ളത്?----Vinayaraj (സംവാദം) 09:02, 12 നവംബർ 2013 (UTC)Reply

i meant the "Removal of content in a deliberate attempt to compromise the integrity of Wikipedia", but now I see that you only marked it for deletion. My apologies .. Rakeshwarier (സംവാദം) 12:39, 12 നവംബർ 2013 (UTC)Reply

"ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുള്ള രാജന് മദപ്പാടും വളരെ കുറവാണ്. തടിച്ച തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും അമരത്തിന് താഴെവരെ നീണ്ടുകിടക്കുന്ന ഒരു ചെറിയ വളവുള്ള വാലും എഴുന്നള്ളിക്കുമ്പോൾ അവന്റെ ആകാരഭംഗി വർദ്ധിപ്പിക്കുന്നു". ഇതിലെവിടെയാണു വസ്തുനിഷ്ഠത? മാതൃഭൂമിയിലെ ആർട്ടിക്കിളിൽ നിന്നു പകർത്തി വെച്ചിരിക്കുന്നതാണു പലതും. അതൊക്കെ ആ എഴുത്തുകാരന്റെ അഭിപ്രായം എന്നതിൽ കവിഞ്ഞ് വസ്തുനിഷ്ഠമായ കാര്യങ്ങളല്ല. പത്രങ്ങളിൽ വരുന്ന വ്യക്തിനിഷ്ഠമായ അഭിപ്രായങ്ങളൊക്കെ വിക്കിയിലേക്ക് പകർത്തണോ? Robykurian (സംവാദം) 21:16, 12 നവംബർ 2013 (UTC)RobykurianReply

 --Vinayaraj (സംവാദം) 00:56, 13 നവംബർ 2013 (UTC)Reply
ഇത് പോലെ ഉള്ള അനാവശ്യ വർണനകൾ ഒഴിവാക്കാം.. ലേഖനം മായ്ക്കുന്നതിൽ മാത്രമാണ് ഞാൻ വിയോജിച്ചത് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:07, 13 നവംബർ 2013 (UTC)Reply
അനാവശ്യ വർണനകൾ ഒഴിവാക്കാം   - ഒഴിവാക്കാണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:42, 13 നവംബർ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പാമ്പാടി_രാജൻ&oldid=4026294" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാമ്പാടി രാജൻ" താളിലേക്ക് മടങ്ങുക.