സംവാദം:പാടാത്ത പൈങ്കിളി (നോവൽ)

There are no discussions on this page.

സുകുമാർ അഴീക്കോടിന്റെ പേര് ചേർത്തതിനപ്പുറം എവിടെനിന്നാണെന്നു് ലിങ്കിട്ടിട്ടുണ്ടു്. സുകുമാർ അഴീക്കോട് ആരാണെന്നു് അറിയാത്തവർക്കും തിരുത്തൽ നടത്താം എന്നതിനാൽ അത്തരം വിജ്ഞാനകോശതിരുത്തലുകാരുടെ സൌകര്യം മുൻനിറുത്തി സുകുമാർ അഴീക്കോടിനെക്കുറിച്ചു് മലയാളം വിക്കിപീഡിയയിലുള്ള ലേഖനവുമായി ലിങ്ക് ചെയ്തിട്ടുണ്ടു്. ഇംഗ്ലീഷ് വിക്കിയിലെ അഴീക്കോടിനെക്കുറിച്ചുള്ള ലേഖനത്തിന്റു് ഇത്രത്തോളം മാന്യത കിട്ടാതെ പോയാലോ എന്നു് സംശയിച്ചാണു് മലയാളമൌലികവാദം കാണിച്ചതു്.

സൌകര്യം കണ്ടു്, ഐപിയായി വന്നു് , വെറുതേ ലേഖനത്തിൽ അനുചിതമായ തിരുത്തലുകൾ നടത്തുന്നതു് ശരിയല്ല. നയം അനുസരിച്ചു് ഇത്തരം പ്രവർത്തനം വാൻഡലിസമായി പരിഗണിക്കുമോ എന്നറിയില്ല. നയജ്ഞർ അതു് നോക്കുമെന്നു് കരുതുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 


പ്രണയപ്രതിപാദകമായ നോവലുകൾക്കു് പൈങ്കിളി നോവലുകൾ എന്ന പേരു് വന്നതു്
കലയെ തികച്ചും ലളിതവത്കരിക്കുന്ന പ്രവൃത്തിയെ അല്ലെ പൈങ്കിളി പ്രയോഗം കൊണ്ട് അർഥമാക്കുന്നത് ?--വിചാരം 16:02, 28 സെപ്റ്റംബർ 2009 (UTC)

"പാടാത്ത പൈങ്കിളി (നോവൽ)" താളിലേക്ക് മടങ്ങുക.