സംവാദം:പടക്കം
സുപ്രീം കോടതി വിധി
തിരുത്തുകഇത്തരം വാചകങ്ങൾ ചേർക്കുന്നവർ ശ്രദ്ധിക്കുക:
“ | രാത്രി പത്തുമണിക്കുശേഷം പടക്കം പൊട്ടിക്കാൻ പടില്ലെന്ന് സുപ്രീം കോടതി വിധി ഉണ്ട്. | ” |
(ലേഖനത്തിൽ നിന്നും ഈ വാചകം നീക്കിയിട്ടുണ്ട്) ഇത് ലോകം മുഴുവൻ ബാധകമായ വിധിയല്ല. പലരാജ്യങ്ങളിലും പല സംസ്ഥാനങ്ങളിലും നിയമങ്ങൾ വ്യത്യസ്ഥമാണെന്നതിനാൽ എഴുതുന്നത് എന്തായാലും വ്യക്തമായി എഴുതുക. --സാദിക്ക് ഖാലിദ് 06:17, 24 മേയ് 2008 (UTC)
അപ്പോൾ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്നവയെ പടക്കങ്ങൾ എന്ന് പറയില്ലേ? നടുക്കങ്ങൾ എന്നാണൊ പറയുക? --Rajirajan 11:39, 29 മേയ് 2008 (UTC)
- ഇന്ത്യയിൽ അഥവാ കേരളത്തിൽ എന്ന് എഴുതിയാൽ പ്രശ്നം തീർന്നില്ലേ? -- Sreejith Kumar 09:48, 15 ജൂലൈ 2008 (UTC)
വെടിക്കെട്ട്
തിരുത്തുകനിയമാനുസ്റുതമായ മാറ്റങ്ങൾ നല്ലതുതന്നെ. ലേഖനത്തിൽ (വെടിക്കെട്ട്) ഗവർമ്മെണ്ടിന്റെ അനുമതിയോടെ എന്ന് എഴുതിയിട്ടുള്ളത് കോടതിവിധിയെ മാനിച്ചുകോണ്ടാണ്.
മണികണ്ഠൻ --Manikandan 09:45, 12 ജൂലൈ 2008 (UTC)
ഉൽസവക്കമ്മിറ്റിക്കാർ ,ഉൽസവത്തിന് വെടിക്കെട്ട് നടത്തുവാൻ ഗവർമ്മെണ്ടിൽ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങിക്കാറുണ്ട്.
മണികണ്ഠൻ --Manikandan 09:51, 12 ജൂലൈ 2008 (UTC)
പടക്കം എന്നതിനു നല്ലൊരു നിർവചനം ഇവിടെയുള്ള സാറന്മാർക്ക് നൽകാനായിട്ടില്ലേ ഇതു വരെ. ഇപ്പോഴുള്ളത് നാലാം ക്ലാസ് നിലവാരമേ ഉള്ളൂ. --ശ്രീകല 16:14, 23 ജൂലൈ 2008 (UTC)
- ധൈര്യമായി ഒരു പി.ജി നിലവാരത്തിലുള്ള :) നിർവ്വചനം നൽകൂ ശ്രീകല--Anoopan| അനൂപൻ 16:17, 23 ജൂലൈ 2008 (UTC)
വെടിക്കെട്ടും പടക്കവും ഒന്നാണോ? എന്തിനാണ് വെടിക്കെട്ടിനെ പടക്കത്തിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത് ? --Ranjithsiji (സംവാദം) 15:53, 28 ഫെബ്രുവരി 2012 (UTC)