സംവാദം:നെടുംകുന്നം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് നെടുംകുന്നം എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ റബർ കൃഷി സാർവത്രികമായി. 1970-കളോടെ എന്നോ മറ്റോ എഴുതുന്നത് നന്നായിരിക്കും.--Vssun 09:12, 22 ജൂൺ 2007 (UTC)
ചള്ളിയാൻ............ നെടുങ്കുന്നത്തിൻറെ ചരിത്രം ക്രി.മു. മൂന്നാം ശതകത്തിൽ തുടങ്ങുന്നു. പ്രസിദ്ധ സംഘകൃതിയായ മണിമേഖല യിൽ ചങ്ങനാശ്ശേരിയിലെ നെടുങ്കുന്നത്തായിരുന്നു ഒരു ബൌദ്ധ വിഹാരം. പാറകളിൽ കാൽ കൊത്തി വക്കുന്നത് ആദ്യ കാല ബുദ്ധ ക്ഷേത്രങ്ങളുടെ പ്രത്യേകതയായിരുന്നു. ഇത്തരത്തിൽ നിരവധി വിഹാരങ്ങളുടെ അവശിഷ്ടങ്ങളും ശാസ്താവ്, ചാത്തൻ എന്നിവരുടെ പൈതൃകം ഉള്ളവരും ഇവിടെ കാണാം
എന്നതിന് സ്ഥിരീകരണമുണ്ടെങ്കിൽ നന്നായിരുന്നു. കാരണം നെടുംകുന്നത്തിൻറെ ചരിത്രവുമായി ബന്ധപ്പെട്ട് ഒരിടത്തും ബുദ്ധമത പശ്ചാത്തലത്തെക്കുറിച്ച് പരാമർശം കാണുന്നില്ല.മണിമേഖലയിലെ പരാമർശത്തിന് നമുക്ക് എന്തെങ്കിലും സ്ഥിരീകരണം ചേർക്കാൻ കഴിയുമോ?
മണീമേഖല തന്നെ സ്ഥിരീകരണം. ശാസ്താവ് എന്നത് ബുദ്ധനല്ലേ? (ശ്രീബുദ്ധനാവണമെന്നില്ല) പിന്നെ താന്ത്രിക ബുദ്ധമതക്കാരുടെ കാലത്താണ് അത് ചാത്തനായി മാറുന്നത്. അതായത് എല്ലാത്തരം ആഭിചാരക്രിയകളും ചെയ്തിരുന്നിരിക്കണം. അതിനു വരെ ഐതിഹ്യം ഉണ്ടാക്കി വളച്ചൊടിച്ചിട്ടുണ്ട്. എന്തായാലും താങ്കൾ പാറയിൽ കാൽ കൊത്തി വച്ചത് കണ്ടിരുന്നല്ലോ. ത് ബുദ്ധ വിഹാരങ്ങളുടെ പ്രത്യേകതയാണെന്ന് അറിയാമോ? മണിമേഖല ഒന്നു കൂടെ വായിച്ചിട്ട് ആ പ്രസക്തമായ ഭാഗം ഞാൻ ചേർക്കാം. സമയം തരൂ.
കാരണം നെടുംകുന്നത്തിൻറെ ചരിത്രവുമായി ബന്ധപ്പെട്ട് ഒരിടത്തും ബുദ്ധമത പശ്ചാത്തലത്തെക്കുറിച്ച് പരാമർശം കാണുന്നില്ല. താങ്കൾ എവിടെയൊക്കെ അന്വേഷിച്ചു? താങ്കളുടെ റഫറൻസിൽ ഒന്നും ഒരു ചരിത്ര പുസ്തകം പീലും കാണുന്നില്ലല്ലോ? --ചള്ളിയാൻ 12:43, 25 ജൂൺ 2007 (UTC)
.--Justinpathalil 01:30, 23 ജൂൺ 2007 (UTC)
ഈ ലേഖനത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന കുടുംബങ്ങളുടെ പേര് പ്രാധാന്യമർഹിക്കുന്നുണ്ടോ ?? അതേപോലെ പുറത്തേക്കുള്ള കണ്ണികളിൽ
എന്നീ ലിങ്കുകൾക്ക് ലേഖനവുമായി ഒരു ബന്ധവുമില്ലല്ലോ ? ഒന്ന് ഒരു ബ്ലോഗർ പ്രൊഫൈലും(ഈ ലേഖനം ചേർത്ത വിക്കിപീഡിയന്റേതെന്നു കരുതുന്നു) മറ്റേത് ഒരു കുടുംബത്തിന്റെ(ഈ ലേഖനം ചേർത്ത വിക്കിപീഡിയന്റെ കുടുംബത്തിന്റേതെന്ന് കരുതുന്നു) ഗൂഗിൾ പേജുമാൺ. ഇവ നീക്കം ചെയ്യുന്നതാൺ നല്ലതെന്നു തോന്നുന്നു.--ടക്സ് എന്ന പെൻഗ്വിൻ 10:50, 23 ജൂൺ 2007 (UTC)
ഞാൻ ചേർത്തിട്ടുള്ള റഫൻസുകളിലാണ് നെടുംകുന്നത്തിൻറെ ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും പരാമർശമുള്ളത്. പള്ളിയിലും പഞ്ചായത്തിലും ഉള്ള പഴയ രേഖകളും എം.ഒ ജോസഫ് നെടുംകുന്നം പതിറ്റാണ്ടുകൾക്കു മുന്പ് നടത്തിയിട്ടുള്ള പഠനങ്ങളുമാണ് പ്രധാന അവലംബം.പല ഗ്രാമങ്ങളുടെയും സ്ഥിതി ഇതുതന്നെയാണെന്നാണ് എൻറെ പരിമിതമായ അറിവ്. ആരെങ്കിലും മറ്റെവിടെനിന്നെങ്കിലും കൂടുതൽ ആധികാരിക വിവവരങ്ങൾ ആരെങ്കിലും ലഭ്യമാക്കുന്നതിൽ സന്തോഷമേയുള്ളൂ..--Justinpathalil 10:30, 26 ജൂൺ 2007 (UTC)
ഈ ചാത്തനും ബുദ്ധന്മാർ തന്നെ ശാസ്തൻ എന്നതിന്റെ പ്രാകൃതമാണ് ചാത്തൻ അവർക്കായിരുന്നു അവിടെ പ്രധാന സ്ഥാനം എന്ന് ലേഖകൻ തന്നെ പറയുന്നുണ്ടല്ലോ. പാറയിൽ വലിയ കാൽ കൊത്തിവക്കുന്നത് ബൗദ്ധരുടെ ആരാധനാ രീതിയാണെന്ന് നാട്ടുകാർക്കറിയാത്തതിനാലാണ് ഭീമന്റെ ഐതിഹ്യം വന്നത്. --202.83.54.170 03:18, 21 മേയ് 2008 (UTC)
ഭീമൻറെ ഐതിഹ്യം ഞാൻ ചേർത്തിട്ടില്ല. ഭീമൻ കാൽപാദങ്ങൾ പോലെയുള്ള അടയാളങ്ങൾ എന്നാണ് ലേഖനത്തിലെ പരാമർശം. അത് വായിച്ചപ്പോൾ തെറ്റിധാരണ പറ്റിയതാവാം.--പതാലി 13:22, 16 ജൂൺ 2008 (UTC)
കുടുംബങ്ങളുടെ പേരുകൾ
തിരുത്തുകനീക്കം ചെയ്തു. --Vssun 10:45, 14 മേയ് 2008 (UTC)
ഈ ലേഖനം മൊത്തമായും ചില്ലറയായും പരസ്യമാണ്. നെടുങ്കുന്നത്തേക്കാൾ അധികം അവിടത്തെ ചില കുടുംബക്കാരക്കാണ് ഇതിൽ കൂടുതൽ പ്രാമുഖ്യം. എഴുതിയ ആൾ ഏതോ സോവനീർ കോപ്പിയടിച്ചതാകാം കാരണം. അല്ലെങ്കിൽ അദ്ദേഹത്തിന് വ്യക്തമായ അജണ്ടയുണ്ടാകാം. തിരുത്താൻ നോക്കിയിട്ട് എനിക്ക് പേടിയാകുന്നു. --RobinThomas 10:49, 17 മേയ് 2008 (UTC)
വിക്കിയിലെ നിയമങ്ങൾ പാലിച്ച് റോബിൻറെ അഭിപ്രായത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ല. ഇതുവരെ മറ്റാരും പ്രതികരിച്ചതുമില്ല. ധൈര്യമായി എഴുതിത്തുടങ്ങുക എന്ന വിക്കിയിലെ പ്രോത്സാഹന വാചകങ്ങൾ കണ്ട് ഇവിടെ എത്തുന്നവരെ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നിരുത്സാഹപ്പെടുത്തുമെന്നതിൽ സംശയമില്ല.
താങ്കൾക്ക് പ്രയോഗിച്ചേക്കാവുന്ന പരുഷവാക്കുകൾ താങ്കളെ പരിചയമുള്ളവർക്ക് ശരിയായി മനസ്സിലായേക്കാമെങ്കിലും പരിചയമില്ലാത്തവരെ വ്രണപ്പെടുത്തിയേക്കാം.ശ്രദ്ധയോടു കൂടി വാക്കുകൾ തിരഞ്ഞെടുത്ത് പ്രയോഗിക്കുക (ഇത് വിക്കിപ്പീഡിയയുടെ അടിസ്ഥാന തത്വങ്ങളിലെ നാലാമത്തെ വ്യവസ്ഥയാണ്)
ആൾക്കാരെയോ അവരുടെ തിരുത്തലുകളേയോ തലക്കുറി ചാർത്തി കാണാതിരിക്കുക. വ്യക്തിപരമായി ആക്രമിക്കാതിരിക്കുക. താങ്കളുടെ വാദം തെളിവുകൾ നിരത്തി സ്ഥാപിക്കുക. വർഗ്ഗീയവാദിയെന്നോ, അരാജകവാദിയെന്നോ ഉള്ള വിളികളും അത് മോശപ്പെട്ട തിരുത്തലാണെന്ന് ഉള്ള വാദങ്ങളും ആളുകളെ മിക്കവാറും വ്രണപ്പെടുത്തിയേക്കാം. നിരൂപണങ്ങൾ വിനയത്തിലും സൃഷ്ടിപരതയിലും അധിഷ്ഠിതമാവട്ടെ (ഇത് സംവാദം താൾ ദുർവിനിയോഗം ചെയ്യാതിരിക്കാൻ എന്ന തലക്കെട്ടിനു താഴെയുള്ള രണ്ടു വ്യവസ്ഥകൾ)
പ്രിയ റോബിൻ ഇവിടങ്ങളിൽ പോയി ദയവായി വിശദമായി വായിക്കുക. നെടുംകുന്നം എന്ന ലേഖനത്തിൽ വിപുലമായ തിരുത്തലുകൾ ആവശ്യമായിരുന്നു എന്നതിൽ എനിക്കും സംശയമില്ല. എങ്കിലും ഇതിൽ ഒട്ടേറെ പേരുകൾ നീക്കം ചെയ്തത് ഉൾപ്പെടെയുള്ള തിരുത്തലുകൾ വിക്കിപ്പീഡിയയുടെ അടിസ്ഥാന ചട്ടങ്ങൾക്ക് എതിരാണെന്ന് തോന്നുന്നു. --പതാലി 13:47, 16 ജൂൺ 2008 (UTC)
വിക്കിപീഡിയയിൽ ലേഖനം എഴുതുന്നവർക്കു, വിജ്ഞാനകോശത്തിൽ എന്തൊക്കെ എഴുതാം, എന്തൊക്കെ എഴുതരുത് എന്നതിനെപ്പറ്റിയുള്ള അവബോധമാണു വെണ്ടതു. പുതുമുഖങ്ങൾക്കു അതിനു കഴിയില്ല. അതു കൊണ്ടാണു പരിചയസമ്പന്നരായ വിക്കിപീഡിയർ അവരെ തിരുത്തുന്നതും വിജ്ഞാനകോശത്തിലേക്കു ലേഖനമെഴുതെണ്ട ശൈലിയിലേക്കു അവരെ കൊണ്ടു വരാൻ ശ്രമിക്കുന്നതും. ബാക്കിയുള്ള നയങ്ങളൊക്കെ ഈ ലക്ഷ്യത്തെ പ്രാപിക്കുവാൻ വേണ്ടിയുള്ളതാണു. അതിനാൽ പരിചയസമ്പന്നനായ ഒരു വിക്കിപീഡിയൻ വിക്കിയിലെ നയങ്ങളെ വിക്കിയിൽ എന്തും എഴുതാനുള്ള ലൈസൻസ് ആയി കരുതുന്നതു നല്ലതിനല്ല.
വിക്കിപീഡിയയിൽ എന്തൊക്കെ ലേഖനമെഴുതാം എന്നതിനെക്കാൾ വിക്കിപീഡിയ എന്തൊക്കെയല്ല എന്നതിനെ കുറിച്ചുള്ള സഹായതാളുകൾ ആണു കൂടുതൽ. അതു വായിച്ചാൽ ഈ വിധത്തിലുൾല തെറ്റിദ്ധാരണകൾ ഒഴിവാക്കാം. --ഷിജു അലക്സ് 12:31, 19 ജൂൺ 2008 (UTC)
സ്ഥാപനങ്ങളുടെ പേരുകൾ
തിരുത്തുകആശുപത്രീടേം സേവനകേന്ദ്രങ്ങൾടേം പേരൊക്കെ ചേർത്തിരിക്കുന്നത് കണ്ടു,, വിക്കിയിൽ ഇതെല്ലാം ആവാമോ? --Choriyaan 12:17, 19 ജൂൺ 2008 (UTC)
- ആവാം. ഒരു പ്രദേശത്തിന്റെ അല്ലെങ്കിൽ പട്ടണത്തെ പറ്റിയുള്ള വിക്കി ലേഖനങ്ങളിൽ ആരോഗ്യം എന്നൊരു വിഭാഗം വരാമല്ലോ? അപ്പോൾ അവിടെ തീർച്ചയായും ആശുപത്രികളെ പറ്റി വരാം. ഇത്തരം കാര്യങ്ങളിൽ ഒരു നിയന്ത്രണം എഴുതുന്നവർ സ്വയം ചെലുത്തിയാൽ നന്ന്. ആശുപത്രികൾ എന്ന് പറഞ്ഞ് ആ പ്രദേശത്തെ എല്ല ഒറ്റമുറി ക്ലിനിക്കുകളുടെയും, മുറിവൈദ്യശാലകളുടെയും പേര് ചേർക്കുന്നത് ഒരു വിജ്ഞാനകോശത്തിനു നല്ലതല്ല. --അനൂപൻ 12:48, 19 ജൂൺ 2008 (UTC)
ങ്കു
തിരുത്തുകനെടുംകുന്നം എന്നല്ലേ സാധാരണ ഉപയോഗിക്കുന്നത്??--പ്രവീൺ:സംവാദം 09:35, 1 സെപ്റ്റംബർ 2008 (UTC)
നെടുംകുന്നം എന്നുതന്നെയാണ് വേണ്ടത്. അങ്ങനെയാണ് ഞാൻ ചേർത്തിരുന്നത്. ആരോ മാറ്റിയതാണ്.--പതാലി 12:35, 12 ജനുവരി 2009 (UTC)
- തലക്കെട്ട് മാറ്റി. --Vssun (സംവാദം) 09:02, 20 ജൂലൈ 2012 (UTC)
പ്രമുഖ വിദ്യാഭ്യാസകേന്ദ്രം
തിരുത്തുക“ | ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രവുമാണ് നെടുംകുന്നം. | ” |
ഒരു കോളേജ് മാത്രമുണ്ടെന്നാണ് ലേഖനത്തിൽ കാണുന്നത്. അങ്ങനെയിരിക്കെ ഇത്തരമൊരു പരാമർശം ആമുഖത്തിൽ വേണ്ടതുണ്ടോ?--Vssun (സംവാദം) 09:21, 25 ജൂലൈ 2012 (UTC)
- ഒഴിവാക്കി. --Vssun (സംവാദം) 02:12, 25 ഓഗസ്റ്റ് 2012 (UTC)
ചരിത്രം
തിരുത്തുകകാവുന്നട ഒരു വ്യാപാരകേന്ദ്രമായിരുന്നെങ്കിലും ഉൽപന്നങ്ങൾ വൻതോതിൽ വിറ്റഴിക്കുന്നതിന് ചങ്ങനാശേരിയിൽ പോകേണ്ടിയിരുന്നു.
കാവുന്നട എവിടെയുള്ള സ്ഥലമാണ്? നെടുംകുന്നത്തുതന്നെയുള്ളതാണോ? --Vssun (സംവാദം) 02:22, 25 ഓഗസ്റ്റ് 2012 (UTC)