സംവാദം:നീലത്തിമിംഗിലം
"എണ്ണവും ജനസംഖ്യാ വിതരണവും" ഒരു സംശയം. തിമിഗലത്തിന് ജനസംഖ്യയെന്ന് പറയുമോ?--അഭി 14:08, 7 ഏപ്രിൽ 2008 (UTC)
- ശരിയാക്കൂ.. ഇത് ശ്രദ്ധയോടെ നടത്തുന്ന പരിഭാഷ അല്ല ;-), ഇംഗ്ലീഷ് വാക്യത്തിന് മനസ്സില് ആദ്യം വരുന്ന മലയാളം വാക്യം എഴുതുന്നു. അത്രതന്നെ--പ്രവീൺ:സംവാദം 12:43, 8 ഏപ്രിൽ 2008 (UTC)
കണക്ക്
തിരുത്തുകആമുഖത്തിൽ
“ | 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതൽ 12,000 വരെ നീലത്തിമിംഗലങ്ങൾ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു[7] . എന്നാൽ പിന്നീട് നടന്ന ചില പഠനങ്ങൾ ഈ കണക്ക് വളരെ കുറവാണെന്ന് സമർത്ഥിക്കുന്നുണ്ട്[8]. | ” |
എണ്ണം അതിൽ കുറവാണെന്നാണോ കൂടുതലാണെന്നാണോ ഉദ്ദേശിച്ചത്? --Vssun 10:23, 9 മാർച്ച് 2009 (UTC)
തെറ്റ്?
തിരുത്തുകഒന്ന് ഒന്നിനെ വിട്ട് അധികകാലം കഴിയാറില്ല. ഇതര നീലത്തിമിംഗലങ്ങളുമായി അത്ര സഹവാസം പുലർത്താറുമില്ല.
ഇത് ഇംഗ്ലീഷിലെ ലേഖനത്തിൽ പറയാത്ത കാര്യമാണ്. പരിഭാഷയിൽ വന്ന തെറ്റാവാം.
Blue Whales most commonly live alone or with one other individual. It is not known whether those that travel in pairs stay together over long periods or form more loose relationships.
````
ഒരു പക്ഷെ
തിരുത്തുക"ലോകത്ത് ഇന്നുവരെയുള്ളതിൽ ഏറ്റവും വലിയ ജീവിയായി കണക്കാക്കപ്പെടുന്ന നീലത്തിമിംഗലങ്ങൾക്ക് " എന്ന വാക്യം തെറ്റാൺ. ഒരു പക്ഷെ എന്നാൺ അത് പരാമർശിച്ചിട്ടുള്ള സൈറ്റിൽ കൊടുത്തിരിക്കുന്നത്. ഒരു പക്ഷെയെ ഉള്ളൂ. --Chalski Talkies ♫♫ 07:40, 22 ഏപ്രിൽ 2009 (UTC)
- തിരുത്തിയിട്ടുണ്ട് --Chalski Talkies ♫♫ 11:42, 22 ഏപ്രിൽ 2009 (UTC)
- രണ്ടാമത്തെ അവലംബത്തിൽ നിന്ന് "Blue whales are the largest animals of all time. Females grow to a length of 79 to 89 feet, weighing well over .." ഇത് വേറൊന്ന്]--പ്രവീൺ:സംവാദം 05:13, 23 ഏപ്രിൽ 2009 (UTC)
ബ്രീഡിങ്ങ്
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ "Autumn season " എന്നുകൊടുത്തിരിക്കുന്നത് മലയാളത്തിൽ വസന്തകാലമെന്നാൺ പരിഭാഷിച്ചിരിക്കുന്നത്. ഇത് ശരിയാണോ? സ്പിങ്ങ് അല്ലേ വസന്തം? അതോ ഇനി വസന്തകാലത്ത് തന്നെയാണോ തിമിംഗലങ്ങളുടെ ബ്രീഡിങ്ങ്? --Chalski Talkies ♫♫ 07:31, 23 ഏപ്രിൽ 2009 (UTC)
പരിഭാഷ
തിരുത്തുക" മേലണ്ണാക്കിൽ അരമീറ്റർ നീളമുള്ള അറുപതുമുതൽ തൊണ്ണൂറു വരെ പൊഴികൾ അകത്തേക്ക് കാണാം. ഭക്ഷണത്തോടൊപ്പം ഉള്ളിൽച്ചെല്ലുന്ന ജലം പുറന്തള്ളാനാണ് ഈ ചാലുകൾ ഉപയോഗിക്കപ്പെടുന്നത്" എന്ന ഭാഗം "front part of the mouth is thick with baleen plates; around 300 plates (each around one metre (3.2 ft) long)[20] hang from the upper jaw, running 0.5 m (1.6 ft) back into the mouth. Between 60 and 90 grooves (called ventral pleats) run along the throat parallel to the body. These pleats assist with evacuating water from the mouth after lunge feeding (see feeding below)." എന്ന ഇംഗ്ലിഷ് വിക്കിയിലെ ഖണ്ഡികയിൽ നിന്നാൺ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പരിഭാഷ തെറ്റാണെന്ന് തോന്നുന്നു. ഇത് പരിഭാഷപ്പെടുത്തിയ ആൾ തന്നെ ശരിയാക്കുമെങ്കിൽ നന്നായിരുന്നു. --Chalski Talkies ♫♫ 11:42, 22 ഏപ്രിൽ 2009 (UTC)
"ജലത്തിൽ പൊങ്ങിച്ചാടുന്ന അവസരങ്ങളിൽ മാത്രമേ ഇവയുടെ വശച്ചിറകുകൾ കാണാൻ കഴിയൂ" -< "The dorsal fin is small,[20] visible only briefly during the dive sequence"
dorsal fin എന്നാൽ മുതുകിലെ ചിറകാൺ. dorsal fin എന്താണെന്ന് സംശയം ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് പരിശോധിച്ചിരുന്നെങ്കിൽ സംശയം മാറിയേനേ.
ഈ ലേഖനം പീർ റിവ്യൂ ചെയ്യേണ്ടത് അത്യാവശ്യമാൺ. നിരവധി പരിഭാഷാപ്പിശകുകൾ കടന്നു കൂടിയിട്ടുണ്ട്. --Chalski Talkies ♫♫ 11:47, 22 ഏപ്രിൽ 2009 (UTC)
- "When feeding, they slow down to 5 km/h (3 mph)." ഇവിടെ ഫീഡിങ്ങ് എന്നത് മുലയൂട്ടൽ ആണെന്ന് തോന്നുന്നു. കാരണം, പതിയെ നീന്തി ഇരപിടിക്കാൻ എന്തായാലും കഴിയില്ല. മുലയൂട്ടുന്ന സമയാത്തായിരിക്കണം പയ്യെ സഞ്ചരിക്കേണ്ടത്. --Chalski Talkies ♫♫ 12:21, 22 ഏപ്രിൽ 2009 (UTC)
- നീലത്തിമിംഗലം ഇരയെ വേട്ടയാടി പിടിക്കുകയല്ല, മറിച്ച് ക്രില്ലുകൾക്കിടയിലേക്ക് പൊളിച്ച വായുമായി ചെന്നു കേറുകയാണ്. മുമ്പ് ആനിമൽ പ്ലാനറ്റിൽ കണ്ടിട്ടുണ്ട്. എന്തായാലും എനിക്കുറപ്പില്ല.--പ്രവീൺ:സംവാദം 05:21, 23 ഏപ്രിൽ 2009 (UTC)
- ക്രില്ലുകളേക്കാൾ വേഗത്തിലായിരിക്കണമല്ലോ അപ്പോൾ സഞ്ചരിക്കേണ്ടത്. വേഗതകുറവാണെങ്കിൽ ഇത് സാധിക്കുമോ? --Chalski Talkies ♫♫ 06:26, 23 ഏപ്രിൽ 2009 (UTC)
- "The whales' only natural predator is the Orca.= നീലത്തിമിംഗലങ്ങൾക്ക് മനുഷ്യനൊഴിച്ച് ഭൂമുഖത്തുള്ള ഏക ഭീഷണീ കൊലയാളിത്തിമിംഗലം മാത്രമാൺ" ഇവിടെ ഭീഷണിയെയോ ശത്രുതയോ അല്ല, മറിച്ച് തിമിംഗലഭോജികളെക്കുറിച്ചാൺ പറയുന്നത്. മനുഷ്യൻ നാച്ചുറൽ പ്രഡേറ്റർ അല്ല താനും --Chalski Talkies ♫♫ 08:10, 23 ഏപ്രിൽ 2009 (UTC)
- "Blue Whale strandings are extremely uncommon = നീലത്തിമിംഗലങ്ങൾ ഒരു പ്രദേശം ഉപേക്ഷിച്ചു പോവുക എന്നത് അത്യപൂർവ്വമായ സംഭവമാണ്."
സ്റ്റ്രാൻഡിങ്ങ് എന്നാൽ പ്രദേശം ഉപേക്ഷിച്ച് പോകുക എന്നാണോ? Strandings occur when marine mammals or sea turtles swim or float into shore and become "beached" or stuck in shallow water. എന്നല്ലേ? --Chalski Talkies ♫♫ 08:15, 23 ഏപ്രിൽ 2009 (UTC)
- "Two of the whale's bones were erected just off a main road on Lewis and remain a tourist attraction = തിമിംഗലം മരിച്ചു കഴിഞ്ഞപ്പോൾ രണ്ട് എല്ലുകൾ സമീപത്തു തന്നെ മറവു ചെയ്തു. ബാക്കി ഭാഗം ഒരു വിനോദാകർഷണമായി അവിടെ തന്നെ നിലനിക്കുകയും ചെയ്തു"
ഇവിടെ ഇറക്ഷൻ എന്നു വച്ചാൽ സ്മാരകം പണിതു എന്നല്ലേ? ശരീരത്തിന്റെ ബാക്കി ഭാഗം ഒരു വിനോദാകർഷണമായി അവിടെ തന്നെ നിലനിക്കുകയും ചെയ്തു എന്ന് വച്ചാൽ ചിഞ്ഞളിഞ്ഞും അതവിടെ തന്നെ കിടന്നു എന്നും അതു കാണാൻ ധാരാളം ആൾക്കാർ വന്നു എന്നുമല്ലേ ധരിക്കേണ്ടത്. --Chalski Talkies ♫♫ 08:23, 23 ഏപ്രിൽ 2009 (UTC)
- "മേലണ്ണാക്കിൽ അരമീറ്റർ നീളമുള്ള അറുപതുമുതൽ തൊണ്ണൂറു വരെ പൊഴികൾ അകത്തേക്ക് കാണാം" ഇതും തെറ്റാൺ> --Chalski Talkies ♫♫ 08:41, 23 ഏപ്രിൽ 2009 (UTC)
ഈ ലേഖനത്തിൽ ധാരാളം പരിഭാഷപ്പിശകുകളും വാചകഘടനയിൽ വമ്പൻ തെറ്റുകളും ഉണ്ട്. പരസ്പരവിരുദ്ധമായ വാക്യങ്ങൾ പലയിടത്തും കാണുന്നു. പ്രതിപാദ്യത്തിനെപ്പറ്റി വക്തമായ തെളിഞ്ഞ ഒരു ചിത്രം ഈ താൾ മിക്കയിടത്തും നൽകുന്നില്ല. ഇത് മൊത്തത്തിൽ ഒന്ന് ശരിയാക്കിയെടുക്കേണ്ടതില്ലേ?--Chandrapaadam 11:41, 5 ജൂലൈ 2011 (UTC)
- തെറ്റുകൾ ചൂണ്ടിക്കാണിക്കുക, ധൈര്യമായി തിരുത്തിയെഴുതുക --Vssun (സുനിൽ) 11:55, 5 ജൂലൈ 2011 (UTC)