സംവാദം:നാരായണൻ നായർ കൊലപാതകക്കേസ്

(സംവാദം:നാരായണൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മകനായ ശിവപ്രസാദിനെതിരെ ഉണ്ടായ ആക്രമണത്തിൽ അച്ചൻ മരിച്ചാൽ അച്ചന് ശ്രദ്ധേയത ഉണ്ടാകുമോ ഐ.പീ? അതാദ്യം തെളിയിക്കുക. ഇനി മകനായ ശിവപ്രസാദിന് പോലും തന്നിരിക്കുന്ന അവലംബങ്ങളിൽ നിന്നും ശ്രദ്ധേയത ഇല്ലാത്ത സ്ഥിതിയ്ക്ക് അച്ചന് എങ്ങനെ ശ്രദ്ധേയത ഉണ്ടാകും.. അതല്ല RSS വെട്ടിക്കൊന്നതാണെങ്കിൽ പോലും ശ്രദ്ധേയത ഇല്ലല്ലോ.. മാത്രവുമല്ല കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും സ്വന്തം പാർട്ടിക്കാരെ ഗ്രൂപ്പടിസ്ഥാനത്തിലും അല്ലാത്തവരെ ഗ്രൂപ്പില്ലാതെയും കൊന്നു തള്ളുന്നത് വലിയ സംഭവം ഒന്നുമല്ല. അതുകൊണ്ട് നാരായണൻ നായർ എന്ന വ്യക്തി ശ്രദ്ധേയനാണ് എന്നു തെളിയിക്കാൻ ആവശ്യമായ അവലംബങ്ങൾ നൽകുക. കൃത്യമായ അവലംബങ്ങൾ ഇല്ലാത്തപക്ഷം താൾ നീക്കം ചെയ്യപ്പെട്ടേക്കാം... --സുഗീഷ് (സംവാദം) 06:26, 15 നവംബർ 2013 (UTC)Reply

ഒരു സർവീസ് സംഘടനയുടെ സംസ്ഥാന നേതാവായിരുന്ന ആളാണു നാരായണൻ നായർ.— ഈ തിരുത്തൽ നടത്തിയത് 59.93.1.77 (സംവാദംസംഭാവനകൾ)

ലേഖനത്തിന്റെ ഘടന

തിരുത്തുക

ലേഖനം വ്യക്തിയെ സംബന്ധിച്ചുള്ളതാണിപ്പോൾ. ഒരു സംഭവം വ്യക്തിക്ക് ശ്രദ്ധേയത നൽകുന്നില്ല. ഇവിടെ "കെ.സി.എസ്.യു. (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു" എന്ന വസ്തുതയും കൊലപാതകവും ചേർത്തുവച്ചാൽ വ്യക്തിക്ക് WP:BASIC അനുസരിച്ച് ശ്രദ്ധേയത ലഭിക്കുവാൻ സാദ്ധ്യതയുണ്ട്. അങ്ങനെയല്ലെന്ന് സമവായമുള്ളപക്ഷം ലേഖനം കൊലപാതകത്തെ സംബന്ധിച്ചുള്ളതാക്കി മാറ്റേണ്ടതാണെന്ന് അഭിപ്രായപ്പെടുന്നു. WP:DIVERSE അനുസരിച്ചുള്ള ശ്രദ്ധേയത എന്തായാലും കൊലപാതകത്തിനുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:30, 3 മാർച്ച് 2014 (UTC)Reply

‌രണ്ടു തരത്തിലുമുള്ള അഭിപ്രായങ്ങൾ വന്നിട്ടില്ലാത്തതിനാൽ WP:BRD അനുസരിച്ച് ലേഖനം കൊലപാതകത്തെപ്പറ്റിയാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:29, 23 മാർച്ച് 2014 (UTC)Reply
" 2014 നവംബർ അഞ്ചിനാണ് നാരായണൻ നായർ കൊല ചെയ്യപ്പെട്ടത്" chronicle of a death foretold ;) --Vinayaraj (സംവാദം) 08:28, 23 മാർച്ച് 2014 (UTC)Reply
"നാരായണൻ നായർ കൊലപാതകക്കേസ്" താളിലേക്ക് മടങ്ങുക.