സംവാദം:നഥൂറാം വിനായക് ഗോഡ്‌സെ
1) കൊലയാളിയെന്ന ശുദ്ധമലയാളപദത്തെ സംസ്കൃതീകരിച്ചു് ഘാതകനാക്കുന്നതെന്തിനു്?
2) അംബേഡ്കറെയും മഹാത്മാ ഫൂലെയെയും പോലെ ജാതിവ്യവസ്ഥക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായയാളായിരുന്നോ നഥൂറാം വിനായക് ഗോഡ്‌സെ? ഇതു് കൊലയാളിയെ മഹാനും സ്വീകാര്യനുമാക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണു് . തെറ്റായതും തെറ്റിദ്ധരിപ്പിയ്ക്കുന്നതുമായശൈലി നന്നല്ല.
3) മുസ്ലീങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്നതു് വിശ്വാസമല്ല, അടിസ്ഥാനമില്ലാത്ത ദുരാരോപണമായിരുന്നു. വിശ്വസിയ്ക്കുകയല്ല അവർ ചെയ്തതു്, വിഷലിപ്തമായ പ്രചരണം നടത്തുകയായിരുന്നു. വിശ്വാസത്തിന്റെ പ്രശ്നമല്ല ഇതു്. ഹിന്ദു മഹാസഭയ്ക്കു് പങ്കുണ്ടായിരുന്ന വർഗീയലഹളകളിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനു് ഗാന്ധിജിയാണുത്തരവാദിയെന്നു് പ്രചരിപ്പിയ്ക്കുകയല്ലേ അവർ ചെയ്തതു്?
അനൂപ് മേനോൻ എന്തിനാണു് ഒരു കൊലയാളിയെ മാന്യനാക്കാൻ നോക്കുന്നതു്? അതുകൊണ്ടു് സംഘപരിവാരത്തിനു് ചീത്തപ്പേരല്ലേ ഉണ്ടാവു.--എബി ജോൻ വൻനിലം 11:56, 18 സെപ്റ്റംബർ 2009 (UTC)
ഒരു ഭാഗത്ത് ആർ.എസ്.എസിന് ഗാന്ധി വധത്തിൽ പങ്കില്ല എന്ന് വാദിക്കുക. മറുഭാഗത്ത് ഗാന്ധിജിയെ വധിച്ചവരുടെ ന്യായങ്ങളെ പരോക്ഷമായി പിന്തുണക്കുകയും അതൊരു അനിവാര്യതയായിരുന്നു എന്ന് വരുത്തി തീർക്കുകയും ചെയ്യുക. ഇത് സംഘപരിവാറിന്റെ സ്ഥിരം പരിപാടിയാണ്;അവരുടെ അനുയായികളുടേയും നേതാക്കളുടെയും--86.96.226.88 12:05, 18 സെപ്റ്റംബർ 2009 (UTC)
നശീകരണം
തിരുത്തുകതെളിവുകളോടെ ചേർക്കപ്പെട്ട വിവരങ്ങൾ അഭിപ്രായസമന്വയമില്ലാതെ നീക്കം നീക്കം ചെയ്യുന്നത് നശീകരണപ്രവർത്തനമായി മാറും. ഈ തിരുത്ത് മുൻപ്രാപനം ചെയ്തിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 20:50, 3 മാർച്ച് 2016 (UTC)
അർ.എസ്.എസ് പ്രവർത്തകൻ?
തിരുത്തുകഅർ.എസ്.എസ് പ്രവർത്തകനാണെന്നതിന് തെളിവായി ഹാജരാക്കിയിരിക്കുന്ന ലിങ്കുകൊള്ളാം.ഹിന്ദുവിലെ ന്യൂസ്.അതിൽതന്നെ ഈ ആരോപണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല — ഈ തിരുത്തൽ നടത്തിയത് 45.249.236.212 (സംവാദം • സംഭാവനകൾ)
- ഹിന്ദുവിലെ ലിങ്ക് താങ്കൾക്ക് സ്വീകാര്യമായി തോന്നുന്നില്ലെങ്കിൽ മറ്റ് ലിങ്കകൾ സ്വയം പരിശോധിച്ച് ചേർക്കാവുന്നതാണ്. തൽക്കാലം ഒരു ലിങ്ക് ചേർത്തിട്ടുണ്ട്. അതും ഫ്രണ്ട് ലൈനിൽ വന്നതാണ്. പക്ഷേ, സ്റ്റേറ്റ്സ്‌മാനെ ഉദ്ധരിച്ചുള്ളതാണ്. ഇവ രണ്ടും സ്വീകാര്യമല്ലെങ്കിൽ തൽക്കാലം ക്ഷമിക്കുകയേ നിർവ്വാഹമുള്ള --Adv.tksujith (സംവാദം) 07:15, 15 ഓഗസ്റ്റ് 2016 (UTC)